സിനിമ

നിയമലംഘനം തെളിഞ്ഞാല്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

കൂടാതെ അസഭ്യ പ്രയോഗങ്ങള്‍, വഴക്ക് എന്നിവയെല്ലാം ഇത്തവണത്തെ ഷോയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളാണ്.

  • നടി പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ സഹതാരം മരിച്ച നിലയില്‍
  • യുവതാരങ്ങളായ ഹക്കീം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി
  • പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പോസ്റ്റുമായി പ്രഭാസ്
  • നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി തെന്നിന്ത്യന്‍ നായിക രശ്മിക മന്ദാന
  • വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവ്; മറുപടിയുമായി സീരിയല്‍ താരം
  • തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വിജയ്‌യുടെ 'തമിഴക വെട്രി കഴകം'
  • സിനിമ പുറത്തിറക്കാന്‍ സമ്മതിക്കുന്നില്ല; ടൊവിനോക്കെതിരെ ആരോപണങ്ങളുമായി സംവിധായകന്‍
  • ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്‍സ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവന്‍ ലണ്ടന്‍, ഒപ്പം സൗന്ദര്യ മത്സരവും മ്യൂസിക് ബാന്‍ഡിന്റെ രൂപീകരണവും
  • തമിഴ്‌നാട് പോലീസില്‍നിന്നുള്ള പീഡനത്തില്‍ അന്വേഷണം വേണ്ടെന്നു മഞ്ഞുമ്മല്‍ ടീം
  • ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നു- നടി സംയുക്ത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions