യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് കെട്ടിടങ്ങളുടെ കാലപ്പഴക്കം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണി

കാലപ്പഴക്കം നേരിടുന്ന ആയിരക്കണക്കിന് എന്‍എച്ച്എസ് ആശുപത്രി കെട്ടിടങ്ങള്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാവുന്നു. 2000-ലേറെ എന്‍എച്ച്എസ് കെട്ടിടങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വ്വീസിനേക്കാള്‍ പ്രായമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടങ്ങളിലെ ലക്ഷക്കണക്കിന് രോഗികള്‍ അപകടത്തെ മുന്നില്‍ക്കണ്ടാണ് ചികിത്സ നേടുന്നത്. ഇംഗ്ലണ്ടിലെ മെയിന്റനന്‍സ് ബാക്ക്‌ലോഗ് 11.6 ബില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

1948-ലാണ് എന്‍എച്ച്എസ് നിലവില്‍ വരുന്നത്. ഇതിന് മുന്‍പ് നിര്‍മ്മിച്ച 2000 കെട്ടിടങ്ങള്‍ ഇപ്പോഴും ഹെല്‍ത്ത് സര്‍വ്വീസിന്റെ ഭാഗമായി നിലകൊള്ളുന്നു. കഴിഞ്ഞ മാസം ഇത്തരമൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച അത്യാഹിത വിഭാഗത്തിലെ മേല്‍ക്കൂര ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം നല്‍കിയ രോഗിയുടെ മേല്‍ പതിച്ചു. അരികിലുണ്ടായിരുന്ന ഡോക്ടറുടെ കാലാണ് സംഭവത്തില്‍ ഒടിഞ്ഞത്.

40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നാണ് 2020 പ്രകടനപത്രികയില്‍ ടോറി മന്ത്രിമാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വാഗ്ദാനം നടപ്പിക്കാന്‍ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് ഇപ്പോള്‍ വിലയിരുത്തുന്നത്.

പ്രായമായ കെട്ടിടങ്ങള്‍ പുതുക്കി പണിയാന്‍ പണം ണേമെന്ന് ആരോഗ്യ മേധാവികള്‍ പല തവണ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, ജോലിക്കാരുടെയും, രോഗികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നാാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

  • ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജിന്റെ പൊതുദര്‍ശനം 22ന്
  • നോറോവൈറസ് ഭീഷണി: രോഗ ലക്ഷണക്കാര്‍ ജോലിയ്‌ക്കോ സ്കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്
  • ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ കൂടുതല്‍ സമരങ്ങള്‍; യാത്രക്കാര്‍ വലയും
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച പീറ്റര്‍ബറോയില്‍ പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • കര്‍ശനമായ പുതിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി ബ്രിട്ടന്‍
  • കറിപ്പൊടികളില്‍ കീടനാശിനി സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ
  • ലണ്ടനില്‍ പതിനഞ്ചാം നില ഫ്ലാറ്റില്‍ നിന്നും വീണ് 5 വയസുകാരന് ദാരുണാന്ത്യം
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, ടിസിബി ബാങ്കുകള്‍; കൂടുതല്‍ ബാങ്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷ
  • ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions