യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ദീര്‍ഘകാല സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍

ബ്രിട്ടനിലെ ബെനഫിറ്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വീട്ടിലിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍ . ദീര്‍ഘകാല രോഗം അവകാശപ്പെട്ടാണ് നല്ലൊരു ശതമാനം പേരും ജോലിക്ക് പോകാതെ
സിക്ക് ലീവ് എടുത്തു വീട്ടിലിരിക്കുന്നത്. ഇത്തരത്തില്‍ സിക്ക് ലീവ് എടുത്തവരുടെ എണ്ണം 2.829 മില്ല്യണ്‍ വരുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകളില്‍ 16000 പേരുടെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. സാമ്പത്തികമായി ആക്ടീവല്ലാത്ത, 16 മുതല്‍ 64 വയസ് വരെയുള്ള 30.1 ശതമാനം പേരാണ് ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ തൊഴില്‍ രംഗത്ത് നിന്നും മറഞ്ഞിരിക്കുന്നത്.

യുവാക്കള്‍ ദീര്‍ഘകാല രോഗത്തിന്റെ പേരില്‍ തൊഴിലിന് പോകാതിരിക്കുന്നത് ഇവരുടെ കരിയറുകളെ തന്നെ അപകടത്തിലാക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. '1990-കള്‍ക്ക് ശേഷം അനാരോഗ്യത്തിന്റെ പേരില്‍ സാമ്പത്തികമായി ആക്ടീവല്ലാത്ത ആളുകളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടത്തിലാണ് ബ്രിട്ടന്‍ ഇപ്പോഴുള്ളത്', റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ഇക്കണോമിസ്റ്റ് ചാര്‍ലി മക്കര്‍ഡി പറഞ്ഞു.

യുവജനങ്ങള്‍ക്കും, പ്രായമായവര്‍ക്കും ഇടയിലാണ് ഈ വര്‍ദ്ധന പ്രത്യേകിച്ച് കാണുന്നത്. യുവാക്കള്‍ക്കിടയില്‍ മോശം മാനസികാരോഗ്യമാണ് പ്രശ്‌നമായി പറയുന്നത്. എന്നാല്‍ ദീര്‍ഘകാലം ഇത്തരത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ഇവരുടെ കരിയറിനെ ബാധിക്കുകയാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

  • ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജിന്റെ പൊതുദര്‍ശനം 22ന്
  • നോറോവൈറസ് ഭീഷണി: രോഗ ലക്ഷണക്കാര്‍ ജോലിയ്‌ക്കോ സ്കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്
  • ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ കൂടുതല്‍ സമരങ്ങള്‍; യാത്രക്കാര്‍ വലയും
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച പീറ്റര്‍ബറോയില്‍ പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • കര്‍ശനമായ പുതിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി ബ്രിട്ടന്‍
  • കറിപ്പൊടികളില്‍ കീടനാശിനി സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ
  • ലണ്ടനില്‍ പതിനഞ്ചാം നില ഫ്ലാറ്റില്‍ നിന്നും വീണ് 5 വയസുകാരന് ദാരുണാന്ത്യം
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, ടിസിബി ബാങ്കുകള്‍; കൂടുതല്‍ ബാങ്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷ
  • ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions