വനിതാ ഡോക്ടറുടെ കൊലപാതകം മനുഷ്യത്വരഹിതമായ ക്രൂര പീഡനം മൂലം; പ്രതിഷേധം കത്തുന്നു
ബംഗാളിലെ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചു. സ്വകാര്യ ഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. മരണം പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വനിതാ ട്രെയിനി ഡോക്ടറെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ശരീരത്തില്‍ മുറിവുകളോടെയാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാമ്പസില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന തങ്ങളുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ ആശുപത്രി ഭരണകൂടം അവഗണിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ
More »
നടിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് ഹൈക്കോടതി സുനിക്ക് വിധിച്ച പിഴയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
സുനി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ സെപ്റ്റംബറില്‍ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനാല്‍ ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി
More »
ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമെന്ന് പ്രതി
ആലപ്പുഴ : നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവം നടന്നത് പുലര്‍ച്ചെ 1.30 ന് എന്നാണു യുവതിയുടെ മൊഴി. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിന്റെ മൊഴി. ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി.
അവിവാഹിതയായതിനാല്‍ നാണക്കേട് ഭയന്നാണ് പ്രസവ വിവരം മറച്ചുവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് ജനിച്ച ഉടന്‍ കരഞ്ഞിരുന്നില്ലെന്നും യുവതി പറയുന്നു.
ദുരൂഹതകള്‍ ഏറെയുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, അമ്മ കുഞ്ഞിനെ കൊന്ന് കാമുകന് നല്‍കിയതാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. യുവതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം
More »
വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമ
പശ്‌ചിമ ബംഗാളില്‍ 31 കാരിയായ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി ജി ട്രെയിനി ഡോക്ടറുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു. കഴുത്തിലെ എല്ല് പൊട്ടിയ നിലയിലാണ്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാകാമെന്നും മരണ കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സെമിനാര്‍ റൂമിലേക്ക് പോയ ഡോക്റ്ററെ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
More »
വയനാട് ദുരന്ത ഭൂമി നേരിട്ട് കണ്ടും ദുരിതബാധിതരെ സന്ദര്‍ശിച്ചും പ്രധാനമന്ത്രി
വയനാട് ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയിലടക്കം സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . എഡിജിപി എം ആര്‍ അജിത് കുമാര്‍ പ്രധാനമന്ത്രിയ്ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടക്കൈ , പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി.
കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ചൂരല്‍മലയിലെത്തിയശേഷം
More »
വയനാട്ടില്‍ മുഴക്കവും വലിയ പ്രകമ്പനവും; പരിശോധനയുമായി ദുരന്ത നിവാരണ അതോറിറ്റി, ആളുകളെ ഒഴിപ്പിക്കും
വയനാട്ടില്‍ വെള്ളിയാഴ്ച പകല്‍ വലിയ തോതില്‍ മുഴക്കവും വലിയ പ്രകമ്പനവും അനുഭവപ്പെട്ടു. രാവിലെ പത്തുമനോയോടെയാണ് നാല്‌പഞ്ചായത്തുകളില്‍ ഇത് അനുഭവപ്പെട്ടത്. എന്നാല്‍ ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.
വയനാട്ടിലെ ചില മേഖലകളില്‍ ഭൂമിക്കടയില്‍ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭൂമിക്കടിയില്‍ നിന്നും മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഭൂമികുലുക്കമെന്ന് സംശയമുള്ളതിനാല്‍ ജിയോളജി വകുപ്പ്
More »
ബംഗ്ലാദേശില്‍ മൊഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍
കലാപത്തിനും ഷെയ്ഖ് ഹസീനയുടെ രാജിക്കും പിന്നാലെ പുതിയ ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റു. സാമ്പത്തിക വിദഗ്ധനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മൊഹമ്മദ് യൂനുസ് (84) ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ വസതിയായ ബംഗഭബനിലായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
യൂനുസ് മുഖ്യ ഉപദേശകനായി 15 അംഗ കൗണ്‍സിലാണ് നിലവില്‍ വരുന്നതെന്ന് സൈനിക മേധാവി വഖര്‍ ഉസ് സമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാലിഹ് ഉദ്ദീന്‍ അഹമ്മദ്, ഡോ. ആസിഫ് നസ്രുള്‍, ആദിലുര്‍ റഹ്‌മാന്‍ ഖാന്‍, ഹസന്‍ ആരിഫ്, തൗഹിദ് ഹുസൈന്‍, സൈദ റിസ്വാന ഹസന്‍, എം ഡി നഹിദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ്, ബ്രിഗേഡിയര്‍ ജനറല്‍ (റിട്ട) എം സഖാവത് ഹുസൈന്‍, സുപ്രദീപ് ചക്മ, ഫരീദ അക്തര്‍, ബിദാന്‍ രഞ്ജന്‍ റോയ്, എ എഫ് എം ഖാലിദ് ഹസന്‍, നൂര്‍ജഹാന്‍ ബീഗം, ഷര്‍മിന്‍ മുര്‍ഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ്
More »
പാരീസില്‍ ജാവലിനില്‍ നീരജ് ചോപ്രയ്ക്ക് വെള്ളിത്തിളക്കം
ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയ്ക്ക് വെള്ളി. 90 മീറ്റില്‍ അധികം ദൂരം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക്കിയോയില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനായില്ലെങ്കിലും തുടരെ രണ്ടാം ഒളിമ്പിക്സിലും അഭിമാന നേട്ടത്തോടെ മെഡല്‍ നേടാനായി.
പാക് താരം അര്‍ഷാദ് നദീ(92.97) മീറ്റര്‍ ദൂരം എറിഞ്ഞതോടെയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നീരജ് ചോപ്രയ്ക്ക് (89.45) മീറ്റര്‍ കണ്ടെത്താനെ സാധിച്ചുള്ളൂ. ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളാകുകയാണ് ഉണ്ടായത്. ജാവലിന്‍ ത്രോയില്‍ ഇന്ത്യ-പാക്ക് പോരാട്ടമാണ് നടന്നത്. , ഗ്രനെഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (88.54) മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.
യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്. സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും
More »
വയനാട് ദുരന്തഭൂമിയില്‍ നിന്നും സൈന്യം മടങ്ങി; യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍
വയനാട് ദുരന്തഭൂമിയില്‍ നിന്നും സൈന്യം മടങ്ങി. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും 10 ദിവസത്തെ സേവനത്തിനുശേഷം മടങ്ങിയത്. ദുരന്ത മുഖത്ത് കൈമെയ് മറന്ന് പ്രവര്‍ത്തിച്ച സൈന്യത്തിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രം ദുരന്ത ഭൂമിയില്‍ തുടരും.
ദുരന്തഭൂമിയില്‍ ജനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. അതേസമയം സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരികെ നന്ദിയറിയിച്ചു. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു.
സൈന്യത്തിന്റെ 500 അംഗ സംഘമാണ് ഇന്ന് മടങ്ങിയത് . തിരുവനന്തപുരം, കോഴിക്കോട്,
More »