നാട്ടുവാര്‍ത്തകള്‍

കേന്ദത്തിനെതിരേ ഫെബ്രുവരി 8 ന് ഡല്‍ഹിയില്‍ സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം : കേരളത്തോടുള്ള അവഗണന ആരോപിച്ചു കേന്ദത്തിനെതിരേ ഫെബ്രുവരി 8 ന് ഡല്‍ഹിയില്‍ സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും. എല്‍ഡിഎഫ് യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ മുഖ്യമന്ത്രി സമരവുമായി ഡല്‍ഹിയിലേക്ക് പോകുമെന്നും എംപിമാരും എംഎല്‍എ മാരും സമരത്തില്‍ പങ്കെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള ഹൗസില്‍ നിന്ന് രാവിലെ 11.30 ന് ജാഥ

More »

കരുവന്നൂരില്‍ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍; മന്ത്രി രാജീവിനെതിരെ ഇഡിക്ക് മൊഴി
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്കറേറ്റിന്റെ സത്യവാങ്മൂലം. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 25 വെളിപ്പെടുത്താത്ത അക്കൗണ്ടുകളില 1.73 കോടി രൂപയുടെ

More »

ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കും; സിറോ മലബാര്‍ സഭ സര്‍ക്കുലര്‍
ഏകീകൃതകുര്‍ബാന വിഷയത്തില്‍ രേഖാമൂലം സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സിറോ മലബാര്‍ സഭ സിനഡ്. ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാര്‍പാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സഭയിലെ എല്ലാ

More »

ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിന് യാത്രക്കാരന്റെ തല്ല്
ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിന് നേരെ യാത്രക്കാരന്റെ ആക്രമണം. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് അറിയിച്ചതോടെയാണ് പ്രകോപിതനായ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്. യാത്രക്കാരന്‍ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നില്‍ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയും ചെയ്യുകയായിരുന്നു.

More »

ട്രെയിനിലെ ടോയ്‌ലറ്റില്‍ മലയാളി യുവതി മരിച്ച നിലയില്‍
വെെക്കം : ട്രെയിനിലെ ടോയ്‌ലറ്റില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെെക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ് നായര്‍ (45)​ ആണ് മരിച്ചത്. ആലപ്പുഴ - ധര്‍ബാദ് എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. തമിഴ്നാട് ജോലാര്‍പേട്ട ജംഗ്ഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടോയ്‌ലറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ജോലാര്‍പേട്ടിലാണ് നിലവില്‍

More »

സ്വതന്ത്രവ്യക്തിത്വം സിപിഎം അംഗീകരിച്ചില്ല; പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചു- വെളിപ്പെടുത്തി വൃന്ദ കാരാട്ട്
സിപിഎം പാര്‍ട്ടി തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ലെന്ന വെളിപ്പെടുത്തലുമായി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പലപ്പോഴും പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രമാണ് പാര്‍ട്ടി തന്നെ പരിഗണിച്ചത്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ വെളിപ്പെടുത്തി പുറത്തിറക്കിയ ' ആന്‍ എജുക്കേഷന്‍ ഫോര്‍ റിത' എന്ന പുസ്തകത്തിലാണ് വൃന്ദ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

More »

നിതീഷ് കുമാര്‍ പിന്മാറി, മല്ലികാര്‍ജുന ഖാര്‍ഗെ 'ഇന്ത്യ' മുന്നണിയെ നയിക്കും
ന്യുഡല്‍ഹി : പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്' (ഇന്ത്യ) സഖ്യത്തിന്റെ കണ്‍വീനറായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ തിരഞ്ഞെടുത്തു . ഇന്നു ഓണ്‍ലൈനായി ചേര്‍ന്ന മുന്നണി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പദവിയിലേക്ക് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം

More »

വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണത്തില്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. എക്‌സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിക്കെതിരേ ലഭിച്ച പരാതിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ

More »

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെതിരെയുള്ള ആരോപണങ്ങളില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗോപിനാഥ് മുതുകാടിനെതിരെയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെയുമുള്ള മുന്‍ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ കരുവന്നൂര്‍ കരിപ്പാകുളം വീട്ടില്‍ കെകെ ശിഹാബ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions