സിനിമ

നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന
മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു. തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും. ശോഭന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോക്കുകയാണ്. മോഹന്‍ലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ഞാന്‍ മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്ന 56 -ാം ചിത്രമാണിത്' വീഡിയോ പങ്കുവെച്ച് ശോഭന പറഞ്ഞു. L 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ശോഭനയും ജോഡികളായി എത്തുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന

More »

എമ്പുരാന്‍ ഇനി കേരളത്തില്‍; പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ എമ്പുരാന്റെ അടുത്ത ലൊക്കേഷന്‍ കേരളത്തിലാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. എല്‍ടുഇ, എമ്പുരാന്‍ എന്നീ ഹാഷ് ടാ​ഗുകള്‍ക്കൊപ്പം ലൊക്കേഷനില്‍നിന്നുള്ള തന്റെ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ചിത്രീകരണവും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേഗത്തിലാക്കാനാണ് എമ്പുരാന്‍ ടീമിന്റെ നീക്കം എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്

More »

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്‌ളാറ്റ്, ഇക്വിറ്റി ഓഹരികള്‍ എന്നിവയും പിടിച്ചെടുത്ത സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നുണ്ട്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. 2017ല്‍ ആണ് ബിറ്റ്‌കോയിന്‍ തട്ടിപ്പില്‍ ഇഡി അന്വേഷണം തുടങ്ങിയത്. വ്യാജവാഗ്ദാനം നല്‍കിയ രാജ് കുന്ദ്ര 2017ല്‍ 6,600 കോടി രൂപ മൂല്യമുള്ള ബിറ്റ്‌കോയിനുകള്‍ ശേഖരിച്ചെന്നാണ് ആരോപണം. ഗുല്ലിബിലയില്‍ നിന്നും വാരിയബിള്‍ ടെക് എന്ന കമ്പനി വാങ്ങിയ ബിറ്റ് കോയിനുകളില്‍ 285 എണ്ണം രാജ് കുന്ദ്രക്ക് ലഭിച്ചു എന്നാണ് ഇഡി വ്യക്തമാക്കുന്നത്. വിപണിയില്‍ ഇതിന്

More »

അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ബ്ലെസിയുമായി സംസാരിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ ശിക്ഷയനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു. 18 വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ കേരളം ഒറ്റക്കെട്ടായി, 34 കേടി രൂപയോളം സമാഹരിച്ചിരുന്നു. ഈ സംഭവങ്ങള്‍ സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍. സംവിധായകന്‍ ബ്ലെസിയുമായി ചേര്‍ന്നാണ് ഈ സിനിമ ഒരുക്കാന്‍ ബോബി ചെമ്മണ്ണൂര്‍ പദ്ധതിയിടുന്നത്. ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി പ്രസ് മീറ്റില്‍ അറിയിച്ചു. ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം എന്നും ബോബി വ്യക്തമാക്കി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് കൈകോര്‍ത്ത്

More »

'കൈയില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ' ദിലീപിനെതിരെ ഭാഗ്യലക്ഷ്മി
നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ദിലീപ് അപ്പീല്‍ നല്‍കിയതിനെതിരെയാണ് ഭാഗ്യലക്ഷ്മി പ്രതികരണവുമായി എത്തിയത്. മൊഴിപ്പകര്‍പ്പ് കൊടുക്കരുതെന്ന് പറയാന്‍ ദിലീപ് ആരാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ ദിലീപ് കരുതുന്നത്. മൊഴിപ്പകര്‍പ്പ് അതിജീവിതയുടെ അവകാശമാണ്. അത് ദിലീപിന്റെ ഔദാര്യമല്ല. മൊഴിപ്പകര്‍പ്പ് ദിലീപ് നിര്‍മ്മിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് അല്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മൊഴിപ്പകര്‍പ്പ് കൊടുക്കാന്‍ ദിലീപ് പറയണം, അതല്ലേ വേണ്ടത്. കൊടുക്കരുതെന്ന് പറയാന്‍ താങ്കള്‍ക്ക് എന്താണ് അധികാരം. അത് കോടതി പറയട്ടെ. മെമ്മറി കാര്‍ഡ് ആക്‌സസ്

More »

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ കുടുംബാന്തരീക്ഷമെന്ന് നയന്‍താര
മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് നടി നയന്‍താര. ഒരു സിനിമയുടെ സെറ്റില്‍ പോവുകയാണെങ്കില്‍ കുടുംബം പോലെയുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. അവിടെ എല്ലാരും ഒരുമിച്ച് ഇരിക്കുക, സംസാരിക്കുക ഒക്കെ ചെയ്യും. പക്ഷെ തമിഴിലും തെലുങ്കിലും അത്രയ്ക്ക് ഇല്ല എന്നും താരം പറഞ്ഞു. ചില സെറ്റുകളിലെ സംവിധായകരോ നായകന്മാരോ ആദ്യമേ സുഹൃത്തുക്കളായിരിക്കും. അവരുടെ കൂടെ ഒക്കെ ജോലി ചെയ്യുമ്പോള്‍ മലയാളത്തിലേത് പോലെയുള്ള കുടുംബാന്തരീക്ഷം പോലെയാണ്. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല, ആ ഒരു വ്യത്യാസം ഉണ്ടെന്നും നയന്‍താര പറഞ്ഞു. ഒരുപാട് പ്രൊഫഷണലും സിസ്റ്റമാറ്റിക്കും ആണ് തമിഴും തെലുങ്കും. എന്നാല്‍ മലയാളം ഒരുപാട് സിസ്റ്റമാറ്റിക്ക് അല്ല എന്നല്ല. മലയാളത്തിലുള്ള ഒരു രീതി അങ്ങനെയാണ്. മലയാളം ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തന രീതി അല്ലെങ്കില്‍ പ്രവര്‍ത്തന ശൈലി അങ്ങനെയാണ്. അവര്‍ കുറച്ചു കൂടെ നാച്ചുറല്‍ ആയും

More »

നിയമലംഘനം തെളിഞ്ഞാല്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കുമെന്ന് ഹൈക്കോടതി
കൊച്ചി : ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. കൂടാതെ അസഭ്യ പ്രയോഗങ്ങള്‍, വഴക്ക് എന്നിവയെല്ലാം ഇത്തവണത്തെ

More »

ബോക്‌സ് ഓഫീസ് തൂക്കി മോളിവുഡ് ചിത്രങ്ങള്‍; ബുക്ക് മൈ ഷോയില്‍ റെക്കോഡ് ടിക്കറ്റ് വില്‍പ്പന
2024 മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തുന്ന വര്‍ഷമായിരിക്കും. ഫെബ്രുവരി മുതല്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും 50 കോടി ക്ലബ്ബ് പിന്നിട്ടവയാണ്. ഫെബ്രുവരിയില്‍ ‘പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്’ ആയിരുന്നു ഹിറ്റ് എങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ‘ആടുജീവിതം’ ആഗോള ബോക്‌സ് ഓഫീസില്‍ ഇടം പിടിക്കുകയായിരുന്നു. റിലീസ് ചെയ്തിട്ട് 16 ദിവസം കഴിഞ്ഞെങ്കിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനൊപ്പം തന്നെ വിഷു റിലീസ് ആയി എത്തിയ ‘ആവേശം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’, ‘ജയ് ഗണേഷ്’ എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. മലയാള സിനിമ ലോകമെമ്പാടും ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ബുക്ക് മൈ ഷോയുടെ ടിക്കറ്റ് റേറ്റിംഗില്‍ നിന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മലയാള സിനിമയുടെ എക്കാലത്തെയും റെക്കോര്‍ഡ് ടിക്കറ്റ് സെയിലാണ് നടന്നിരിക്കുന്നത്. ഫഹദ്

More »

സ്റ്റേജ് ഷോകളുടെ പേരില്‍ സിനിമകള്‍ നഷ്ടമായതിനെക്കുറിച്ചു നടി ഷംന കാസിം
വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ചും സ്റ്റേജ് ഷോകള്‍ കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും നടി ഷംന കാസിം. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംന കാസിം മനസ് തുറന്നത്. വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷംന കാസിം. വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ അഞ്ചു നേരവും നിസ്‌കരിക്കാറുണ്ട്. ഷൂട്ടിന് പോയാലും നോമ്പ് മുടക്കാറില്ല. എന്റെ പങ്കാളിയും വിശ്വാസിയാണ്. വിശ്വാസം മനസിലല്ലേ. ഈയ്യിടെ ഞാന്‍ ഉംറയ്ക്ക് പോയിരുന്നു. എന്റെ വിശ്വാസങ്ങളും ഉത്തരവാദിത്വങ്ങളും ഒരിക്കലും മറന്നിട്ടില്ല. ജീവിതം അന്നും ഇന്നും ഒരുപോലെ പോവുന്നു എന്നാണ് ഷംന കാസിം പറയുന്നത്. എന്നാല്‍ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു എന്നാണ് ഷംന പറയുന്നത്. അവര്‍ സിനിമയും തന്നു,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions