പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
പശ്ചമിമേഷ്യന്‍ യുദ്ധം ഏറ്റവും സാരമായി ബാധിക്കുന്ന വികസിത സമ്പദ് വ്യവസ്ഥകളില്‍ ഒന്നാം സ്ഥാനം ബ്രിട്ടനായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ്. ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച താഴുമെന്നാണ് ഐഎംഎഫ് ഈ ഘട്ടത്തില്‍ പ്രവചിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റും ഈ ഡൗണ്‍ഗ്രേഡിംഗ് നടത്തിയിട്ടുണ്ട്. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ എണ്ണ, ഗ്യാസ് വില കുതിച്ചുയര്‍ന്നത് രാജ്യത്തിന് കനത്ത ആഘാതമാണ്. ഇത് ബിസിനസ്സുകള്‍ മുതല്‍ കുടുംബ ബജറ്റിനെ വരെ സ്വാധീനിക്കുന്ന ഘടകവുമാണ്.
പണപ്പെരുപ്പത്തെ നേരിട്ട് സ്വാധീനിക്കുമെന്നതിനാല്‍ പലിശ നിരക്കുകള്‍ ഷോക്കില്‍ നില്‍ക്കുകയാണ്. വരും മാസങ്ങളില്‍ പലിശ കൂട്ടാനുള്ള സാധ്യതകളും കാണുന്നുണ്ട്. ഫെബ്രുവരി വരെ മൂന്ന് മാസങ്ങളില്‍ 0.5% ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചടി. ഇതിന് പിന്നാലെയാണ് ഇറാന്‍ യുദ്ധം തുടങ്ങിയത്.
More »
പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും പരിഗണിച്ചു പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് പലിശ നിരക്ക് 3.75 ശതമാനമായി നിലനിര്‍ത്താന്‍ നിശ്ചയിച്ചത്. ഇറാന്‍ യുദ്ധത്തിന് മുന്‍പ് നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഊര്‍ജ്ജ പ്രതിസന്ധിയും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ബാങ്കിനെ മാറ്റിചിന്തിപ്പിക്കുകയായിരുന്നു.
അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറിലേക്ക് ഉയര്‍ന്നത് വരും മാസങ്ങളില്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളിലേക്ക് എത്തിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. 'ട്രംപ്ലേഷന്‍' (Trumpflation) പ്രതിഭാസം കൂടി ശക്തമായതോടെ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം ശരാശരി മോര്‍ട്ട്‌ഗേജ് ചെലവില്‍ പ്രതിവര്‍ഷം 800 പൗണ്ടിന്റെ (ഏകദേശം 85,000 രൂപ) അധിക
More »
പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
പലിശ നിരക്കുകള്‍ സമ്മറില്‍ 3 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ മുരടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇറങ്ങിയാല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് ആശ്വാസമാകുന്ന വാര്‍ത്ത വരും.
രാജ്യത്ത് തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതായി വെളിപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സാധ്യത തെളിയുന്നത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ജനുവരി മാസത്തെ പണപ്പെരുപ്പം 3 ശതമാനത്തിലേക്ക് താഴ്ന്നതും ഗുണമാകും.
ഡിസംബറില്‍ 3.4 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് പത്ത് മാസത്തിനിടെ താഴ്ന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയത്. ഇതോടെ ഈ വര്‍ഷം കൂടുതല്‍ പലിശ നിരക്ക് കുറയാനുള്ള സാധ്യതകളും ഉറപ്പായി. മോര്‍ട്ട്‌ഗേജ്
More »
ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
വിലക്കയറ്റം അതേപടി നില്‍ക്കുമ്പോഴും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കടുത്ത സമ്മര്‍ദം നേരിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇഴയാന്‍ തുടങ്ങിയതോടെയാണ് ബാങ്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധിതമാകുന്നത്.
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ജിഡിപി കേവലം 0.1 ശതമാനം മാത്രം വളര്‍ച്ച നേടിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നത്.
അടുത്ത ഏതാനും യോഗങ്ങളില്‍ ഒരു കട്ടിംഗ് പ്രതീക്ഷിക്കാമെന്ന് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സാറാ ബ്രീഡെന്‍ സൂചിപ്പിച്ചു. ഇതോടെ 3.75 ശതമാനത്തില്‍ നിന്നും പലിശ നിരക്കുകള്‍ 3.5 ശതമാനത്തിലേക്ക് താഴാനുള്ള സാധ്യത 63 ശതമാനം ഉയര്‍ന്നതായി വിപണികള്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ 5-4 എന്ന വ്യത്യാസത്തിലാണ് പലിശ നിരക്കുകള്‍ നിലനിര്‍ത്താനുള്ള തീരുമാനം ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി കൈക്കൊണ്ടത്. പണപ്പെരുപ്പം ഉയര്‍ന്ന്
More »
പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റിയാണ് കടമെടുപ്പ് ചെലവുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. വളര്‍ച്ചയും, പണപ്പെരുപ്പവും ദുര്‍ബലമായി തുടരുന്നതിനിടെയാണ് തീരുമാനം. എംപിസിയില്‍ 4-നെതിരെ 5 വോട്ടിനാണ് നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 2024 മധ്യത്തോടെയാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയത്.
'സ്പ്രിംഗ് സീസണോടെ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നല്ല വാര്‍ത്തയാണ്. പണപ്പെരുപ്പം അവിടെ തന്നെ നില്‍ക്കുമെന്ന് ഉറപ്പിക്കണം. അതിനാലാണ് പലിശ നിരക്ക് 3.75 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. കാര്യങ്ങള്‍ നന്നായി പോയാല്‍ ബാങ്ക് നിരക്കുകള്‍ ഈ വര്‍ഷം കൂടുതല്‍ കുറയ്ക്കാനാകും', ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി
More »
പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍ : രൂപയ്‌ക്കെതിരെ ബ്രിട്ടീഷ് പൗണ്ട് റെക്കോര്‍ഡ് കുതിപ്പുമായി മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്‌ക്കെതിരെ 125 ലേയ്ക്ക് എത്തി. ഒരു പൗണ്ടിന്റെ വില 125.52 രൂപവരെയെത്തി .
നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും.
എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024
More »
പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
വിലക്കയറ്റം ഉയര്‍ന്നതോടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്ന വിഷയം ഉടനെ നടപ്പാകില്ല. പലിശ നിരക്കുകള്‍ ഘട്ടം ഘട്ടമായി കുറയുമെന്ന പ്രതീക്ഷയായിരുന്നു മോര്‍ട്ട്‌ഗേജ് വിപണിയ്ക്ക്. വേഗത്തിലൊന്നും ഇനി പലിശ കുറയ്ക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉപദേശകരില്‍ ഒരാള്‍ വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ച തോതില്‍ പലിശ കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വെളിപ്പെടുത്തല്‍.
യുകെയിലെ വരുമാന വളര്‍ച്ച ശക്തമായി തുടരുന്നതും, യുഎസിലെ നിരക്ക് കുറയ്ക്കലുകളും ചേര്‍ന്നാണ് ഈ തടസ്സം സൃഷ്ടിക്കുന്നതെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അംഗം മെഗാന്‍ ഗ്രീന്‍ പറഞ്ഞു. യുകെയുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത് എംപിസിയാണ്. ഈ വര്‍ഷം ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ശക്തമായാണ് വേതനം വര്‍ദ്ധിക്കുന്നതെന്ന് ഗ്രീന്‍ വ്യക്തമാക്കി.
ഇത് ജനങ്ങള്‍ക്ക് സുഖമുള്ള കാര്യമാണെങ്കിലും മറുവശത്ത്
More »
അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം യുകെയില്‍ പണപ്പെരുപ്പം വര്‍ധിച്ചു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറിലെ 3.2 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ പണപ്പെരുപ്പം 3.4 ശതമാനത്തിലെത്തി. സാമ്പത്തിക വിദഗ്ധര്‍ 3.3 ശതമാനം വര്‍ധനവു മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. സിഗററ്റിനുള്ള അധിക നികുതിയും ഭക്ഷ്യ സാധനങ്ങളുടെ വില ഉയര്‍ന്നതും എയര്‍ ടിക്കറ്റ് വിലയുമെല്ലാം പണപ്പെരുപ്പത്തെ സ്വാധീനിച്ചിട്ടുണ്ട്.
പണപ്പെരുപ്പം കൂടിയത് പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തില്‍ തന്നെ തുടരാനാണ് ഇനി സാധ്യത. എന്നാല്‍ വിലക്കയറ്റം കുറഞ്ഞാല്‍ ഏപ്രിലിലോടെ പലിശനിരക്കില്‍ മാറ്റമുണ്ടായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
സര്‍ക്കാരിന്റെ ലക്ഷ്യം ജീവിത ചെലവ് കുറയ്ക്കലാണെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ഏതായാലും വില
More »
ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഇതോടെ പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വര്‍ഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വര്‍ണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്.
അതേസമയം, പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു.
ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
More »