ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
സ്വയം യേശുക്രിസ്തുവായി അനുകരിക്കുന്ന ചിത്രം പങ്കുവെച്ചത് അതില്‍ താനൊരു ഡോക്ടറായി തോന്നിയത് കൊണ്ടാണെന്ന് നായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. പോപ്പുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനൊപ്പം പങ്കുവെച്ച ചിത്രമാണെങ്കിലും ഇത് മാപ്പ് പറയില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
സംഭവം വിവാദമായതോടെ എഐ ചിത്രം ട്രംപ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതില്‍ ഖേദപ്രകടനത്തിന് ഇല്ലെന്നും പറഞ്ഞു. 'അത് ഞാന്‍ പോസ്റ്റിട്ടതാണ്. അതില്‍ ഞാനൊരു ഡോക്ടറാണെന്നാണ് കരുതിയത്. റെഡ് ക്രോസിന്റെ ജോലിക്കാരനായി തോന്നുന്ന വിധമായിരുന്നു ഇത്', ട്രംപ് തന്റെ നടപടിയെ കുറിച്ച് വിശദീകരിച്ചു.
അതേസമയം, പോപ്പ് ലിയോയ്‌ക്കെതിരെ നേരത്തെ ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പോപ്പ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ദുര്‍ബലനാണെന്നാണ് പ്രസിഡന്റ് വിമര്‍ശിച്ചത്. വിദേശ നയങ്ങളുടെ കാര്യത്തിലും മോശമാണ്. തന്റെ ഇറാന്‍ യുദ്ധത്തെ പോപ്പ് അപലപിച്ചതാണ് ട്രംപിനെ
More »
സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
വാഷിങ്ടണ്‍ : മാര്‍പാപ്പയ്ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയതിനു പിന്നാലെ സ്വയം യേശുവായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗശാന്തി നല്‍കുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്.
അമേരിക്കന്‍ പതാകയുടെ പശ്ചാത്തലമുള്ളതാണ് ചിത്രം. സൈനികര്‍, വിമാനങ്ങള്‍, പരുന്ത്, നഴ്സുമാര്‍, രോഗിയായ ആള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം. കൈയില്‍ പ്രത്യേക വെളിച്ചവും രോഗിയുടെ തലയില്‍ കൈവെച്ച് ശാന്തി നല്‍കുന്ന തരത്തില്‍ ട്രംപ് നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരേ ട്രംപ് രംഗത്തെത്തി. മാര്‍പാപ്പ സഭയുടെ കാര്യം നോക്കിയാല്‍
More »
ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
ഇറാനെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമയത്തിന് തൊട്ടുമുമ്പ് താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറായി ഇറാനും അമേരിക്കയും. ഇറാന് അന്ത്യശാസനം നല്‍കി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ ഇടപെടലില്‍ പിന്‍മാറ്റം. ഇറാനിലെ പാലങ്ങളും, പവര്‍പ്ലാന്റും, മറ്റ് പൊതുജന കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന പ്രഖ്യാപനം നിര്‍ത്തിവെയ്ക്കുന്നതായി ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ മുന്നോട്ട് വെച്ചത്. ഈ സമയത്ത് ഹോര്‍മുസ് കടലിടുക്ക് സാധാരണ നിലയില്‍ തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ്-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ 10 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ചതായും പ്രസിഡന്റ് അറിയിച്ചു.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇസ്ലാമാബാദിലാണ് യുഎസുമായി
More »
54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
നീണ്ട 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആര്‍ട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം പുലര്‍ച്ചെ നടന്നു. നാല് പേരെ വഹിച്ച് എസ്എല്‍എസ് റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. എസ്എല്‍എസ് എന്ന ഭീമന്‍ റോക്കറ്റില്‍ ഒറയോണ്‍ എന്ന യാത്രാപേടകത്തിലാണ് യാത്ര. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റെയ്ഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറെമി ഹാന്‍സന്‍ എന്നിവരാണ് ആ പേടകത്തിലുള്ളത്.
പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തില്‍ ദൗത്യത്തിന്റെ ഒരു ഘട്ടത്തില്‍ ഒറയോണെത്തും. നാല് പേരും കെന്നഡി സ്‌പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീന്‍ സംവിധാനത്തിലായിരുന്നു.
More »
ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
ഇറാനെതിരായ യുദ്ധം എങ്ങനെയും അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഉപദേശകരുമായി ട്രംപ് ഇതുസംബന്ധിച്ച ആശയം പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുളള സങ്കീര്‍ണമായ നടപടികള്‍ നീട്ടിവയ്ക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ട്രംപുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണ പാടങ്ങളും വൈദ്യുത നിലയങ്ങളും അടക്കം നശിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായി ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പായില്ലെങ്കില്‍, ഹോര്‍മൂസ് അടച്ചിടാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ യുഎസ് അവരുടെ എണ്ണ
More »
ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
ഇറാഖില്‍ സഖ്യസേനകള്‍ക്കു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം ഉണ്ടായി. ഡ്രോണ്‍ അക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും, ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസിന് നേര്‍ക്ക് അക്രമണം നടക്കുകയും ചെയ്തു.
ഇറാഖില്‍ നടന്ന സംഭവവികാസങ്ങള്‍ ബ്രിട്ടനെയും, ഫ്രാന്‍സിനെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിരോധ ശബ്ദം ഉയര്‍ത്തിയ രാജ്യങ്ങള്‍ക്ക് തങ്ങള്‍നേരെ അക്രമണം ഉണ്ടായതോടെ ഇതില്‍ ഇടപെടേണ്ട അവസ്ഥയാണ്. ഇറാഖി കുര്‍ദിസ്ഥാനില്‍ നടന്ന അക്രമത്തിലാണ് ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ബേസിന് നേര്‍ക്കും ഇറാന്‍ ഡ്രോണ്‍ അക്രമങ്ങള്‍ അരങ്ങേറി. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം തുടങ്ങിയതിന്
More »
മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
ടെഹ്‌റാന്‍ : ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാല്‍ മുജ്തബയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു ലോകം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്ന പേരും മുജ്തബയുടേതായിരുന്നു. ആയത്തൊള്ള അലിറസ അറാഫി, മൊഹ്‌സെന്‍ ഖോമി, ഹസ്സന്‍ ഖൊമൈനി, മുഹമ്മദ് മെഹ്ദി മിര്‍ബഗേരി തുടങ്ങിയവരുടെ പേരും പരമോന്നത നേതാവ്
More »
ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
കഴിഞ്ഞ ദിവസം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വിമാനത്താവള സമുച്ചയത്തിനരികെ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളം അടച്ചിട്ടതോടെ അനിശ്ചിത കാലത്തേക്ക് സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്. ബ്രിട്ടീഷുകാരടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദുബായില്‍ കുടുങ്ങിയത്. ടെര്‍മിനലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും, വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ യു എ ഇയില്‍ നിന്നും പുറത്തുകടക്കാനുള്ള നിരവധിപേരുടെ ശ്രമങ്ങള്‍ക്കാണ് വിഘ്‌നമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനസ്ഥലത്ത് തീനാളങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സ്‌ഫോടനത്തെ തുടര്‍ന്ന് ദുബായില്‍ നിന്നുള്ള സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയതായി എമിരേറ്റ്‌സ് അവരുടെ എക്‌സ് അക്കൗണ്ട് വഴി അറിയിക്കുകയായിരുന്നു. ഏതായാലും വൈകിട്ടോടെ വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം
More »
ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
ടെഹ്‌റാന്‍ : ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഇറാന്‍. ഇറാന്റെ ഇടക്കാല നേതൃ കൗണ്‍സിലിലാണ് തീരുമാനം. ഇതുവരെ നടത്തിയ ആക്രമണങ്ങള്‍ക്ക് അയല്‍രാജ്യങ്ങളോട് മാപ്പ് ചോദിക്കുന്നതായും ഇറാന്‍ വ്യക്തമാക്കി.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ആണ് ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിക്കുകയും ആക്രമണം അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. തങ്ങള്‍ക്ക് ഒരു രാജ്യത്തേക്കും കടന്നുകയറാന്‍ പദ്ധതിയില്ലായിരുന്നു എന്നും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുക്കുന്നതെന്നും പെസഷ്കിയാന്‍ പറഞ്ഞു. ഇനിമുതല്‍ തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങളെ മാത്രമേ തിരിച്ച് അക്രമിക്കുകയുള്ളൂ എന്നും പെസഷ്കിയാന്‍ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനും യുഎസിനുമെതിരെയുള്ള ആക്രമണം ഉടന്‍ നിര്‍ത്തില്ല എന്നും പെസഷ്കിയാന്‍ സൂചന നല്‍കി.
അതേസമയം,
More »