യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പിതൃത്വ അവധി സമ്പ്രദായത്തില്‍ മാറ്റം വേണമെന്ന് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി
ആദ്യമായി പിതാവാകുന്നവര്‍ക്ക് ശമ്പളത്തോട് കൂടി കൂടുതല്‍ അവധി നല്‍കണമെന്ന് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി. യുകെയില്‍ പിതൃത്വ അവധി സമ്പ്രദായത്തില്‍ മാറ്റം വേണമെന്നാണ് ആവശ്യം. യുകെയിലെ സ്റ്റാറ്റ്യൂട്ടറി പാരന്റല്‍ ലീവ് നയം കടുത്ത വിമര്‍ശനങ്ങള്‍ ആണ് നേരിടുന്നത്. നിലവില്‍ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളില്‍ സ്വീകരിച്ചിരിക്കുന്നതില്‍ ഏറ്റവും മോശം ആണെന്നാണ് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമര്‍ശിച്ചിരിക്കുന്നത്. 2003-ല്‍ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാര്‍ക്കും രണ്ടാമത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ദമ്പതികള്‍ക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നല്‍കുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയില്‍ 187.18 പൗണ്ട് അല്ലെങ്കില്‍ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയില്‍ താഴെയാണ്. സ്വയം തൊഴില്‍

More »

ലണ്ടനിലെ വീട്ടില്‍ പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി; കണ്ടെത്തി തിരിച്ചെത്തിച്ച് ദമ്പതികള്‍
പോലീസ് കൈമലര്‍ത്തിയിട്ടും മോഷണം പോയ സ്വന്തം കാര്‍ കണ്ടെത്തി തിരിച്ചെത്തിച്ച് ലണ്ടനിലെ ദമ്പതികള്‍. യുകെയിലാണ് സംഭവം. മിയ ഫോര്‍ബ്‌സ് പിരി- മാര്‍ക്ക് സിംപ്‌സണ്‍ എന്നീ ദമ്പതികളാണ് തങ്ങളുടെ മോഷണം പോയ ജാഗ്വാര്‍ ഇ-പേസ് ഈ മാസം കണ്ടെടുത്തത്. പൊലീസിന് സമയമില്ലാത്തതിനാല്‍ തങ്ങള്‍ തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസമാദ്യമാണ് ലണ്ടനിലെ ബ്രൂക്ക് ഗ്രീനിലുള്ള വീട്ടില്‍ നിന്ന് ദമ്പതികളുടെ ജാഗ്വാര്‍ ഇ-പേസ് കാര്‍ മോഷണം പോയത്. എന്നാല്‍ കാറില്‍ ഒരു ഗോസ്റ്റ് ഇമ്മൊബിലൈസര്‍ ഘടിപ്പിച്ചിരുന്നു. കാര്‍ മോഷണം തടയുന്നതിനായി ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഗോസ്റ്റ് ഇമ്മൊബിലൈസറിന്റെ പാസ്‌കോഡ് പ്രൊട്ടക്ഷന്‍ ഉടമകള്‍ക്ക് മാത്രമേ ആക്‌സസ് ചെയ്യാനാകൂ. ഇത് കൂടാതെ കാറില്‍ ഒരു എയര്‍ടാഗ് ലൊക്കേറ്റര്‍ കൂടി ഉണ്ടായിരുന്നു. ഇങ്ങനെ

More »

14 വയസുകാരായ 2 കുടിയേറ്റക്കാര്‍ ബലാത്സംഗ ശ്രമത്തിന്‌ പിടിയില്‍; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം
കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് കുടിയേറ്റക്കാരായ കൗമാരക്കാരെ അറസ്റ്റ് ചെയ്തതോടെയാണ് കലാപം പടര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം സംഭവം നടന്നതായി പറയുന്ന കോ ആന്‍ട്രിമ്മിലെ ബാലിമെനയിലുള്ള ഹാരിവില്ലെന്ന് പ്രദേശത്ത് ആയിരങ്ങളാണ് കഴിഞ്ഞ ദിവസം സംഘടിച്ചത്. ക്ലോനാവോണ്‍ ടെറസിലെ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നത്. സംഭവത്തില്‍ രണ്ട് 14 വയസുകാരെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോളെറെയിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് പരിഭാഷകന്റെ സഹായം ആവശ്യമായി വന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രാദേശിക പാര്‍ക്കില്‍ സംഘടിച്ച ജനക്കൂട്ടം ക്ലോനാവോണ്‍ ടെറസ് മേഖലയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒരു ഭാഗത്ത്

More »

വിന്റര്‍ ഫ്യൂവല്‍ പിടിത്തം ഉപേക്ഷിച്ചു; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ പേയ്‌മെന്റ് തിരിച്ചുകിട്ടും
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ ഷോക്കിന്റെ ഫലമായി തങ്ങളുടെ കടുംപിടുത്തം ലേബര്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി തിരിച്ചടിച്ചതോടെ ഇനിയും ജനരോഷം കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാന്‍ ലേബര്‍ ഗവണ്‍മെന്റിന് കഴിയാത്തതിന്റെ ഫലമായി 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ പേയ്‌മെന്റ് തിരിച്ചുകിട്ടും. 35,000 പൗണ്ടില്‍ താഴെ വരുമാനമുള്ള എല്ലാ പെന്‍ഷന്‍കാര്‍ക്കും പേയ്‌മെന്റും ഈ വിന്ററില്‍ തിരികെ കിട്ടുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം വിളംബരം ചെയ്ത് വെട്ടിക്കുറച്ച പദ്ധതിയ്‌ക്കെതിരെ ജനം ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തതോടെയാണ് തിരിച്ചറിവ് വന്നത്. ഈ തിരിച്ചിറക്കത്തോടെ ഏകദേശം 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് പേയ്‌മെന്റ് ലഭിക്കും. ഒരു കുടുംബത്തിന് 300 പൗണ്ട് വരെയുള്ള പേയ്‌മെന്റ് നല്‍കാന്‍ 1.25 ബില്ല്യണ്‍

More »

ഷെഫീല്‍ഡില്‍ കൗമാരക്കാരന്‍ കാറിടിച്ച് മരിച്ച സംഭവം: 2 പേര്‍ക്കെതിരെ കൊല കുറ്റം ചുമത്തി
ഷെഫീല്‍ഡില്‍ കൗമാരക്കാരന്‍ കാറിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 16 കാരനായ അബ്ദുല്ല യാസര്‍ അബ്ദുല്ല അല്‍ യാസിദി ആണ് കാര്‍ ഇടിച്ച് മരിച്ചത്. അടുത്തിടെയാണ് ഇയാള്‍ യെമനില്‍ നിന്ന് യുകെയില്‍ എത്തിയത്. ഷെഫീല്‍ഡിലെ ലോക്ക് ഡ്രൈവില്‍ നിന്നുള്ള സുല്‍ക്കര്‍നൈന്‍ അഹമ്മദ് (20), അമാന്‍ അഹമ്മദ് (26) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെഫീല്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കും. ജൂണ്‍ 4 ന് വൈകുന്നേരം നഗരത്തിലെ ഡാര്‍നാല്‍ പ്രദേശത്തെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് കാര്‍ അയാളുടെ മേല്‍ ഇടിച്ചതെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു . ഇലക്ട്രിക് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ട് പോകുമ്പോള്‍ അത് അബ്ദുള്ളയെ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. 18 വയസ്സുള്ള ഇലക്ട്രിക്

More »

രോഗികളുടെ ചികിത്സ മെച്ചപ്പെടുത്താന്‍ എന്‍എച്ച്എസ് ആപ്പ് നവീകരിച്ച് സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് ഇനി എന്‍എച്ച്എസ് ആപ്പ് പ്രാഥമിക ആശയവിനിമയ രീതിയായി മാറുമെന്ന് സര്‍ക്കാര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ സേവനത്തിന് 200 മില്യണ്‍ പൗണ്ട് ലഭിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. 50 മില്യണ്‍ നിക്ഷേപത്തിന്റെ ഭാഗമായി, കൂടുതല്‍ പരിശോധനാ ഫലങ്ങള്‍, സ്‌ക്രീനിംഗ് ക്ഷണക്കത്തുകള്‍, അപ്പോയിന്റ്‌മെന്റ് റിമൈന്‍ഡറുകള്‍ എന്നിവ രോഗികളുടെ സ്മാര്‍ട്ട്‌ഫോണുകളിലേയ്ക്ക് നേരിട്ട് അയയ്‌ക്കും. നേരത്തെ ഇവയ്ക്കായി ഏകദേശം 50 മില്യണ്‍ കത്തുകള്‍ പ്രതിവര്‍ഷം അയക്കേണ്ടതായി വരുമായിരുന്നു. ആരോഗ്യ സംരക്ഷണ ആശയവിനിമയം ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം എന്‍എച്ച്എസ് ആപ്പ് വഴി 270 ദശലക്ഷം സന്ദേശങ്ങള്‍ അയയ്ക്കുമെന്നാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി എന്‍എച്ച്എസ് ആപ്പ് രോഗികളെ അപ്പോയിന്റ്മെന്റുകളെ

More »

സൈബര്‍ ആക്രമണം: എന്‍എച്ച്എസ് ബ്ലഡ് ബാങ്കില്‍ പ്രതിസന്ധി; ഒരു മില്യണ്‍ രക്തദാതാക്കള്‍ രക്തദാനത്തിന് മുന്നോട്ട് വരണമെന്ന്
എന്‍എച്ച്എസിന്റെ സേവനങ്ങളെ ബാധിച്ച് സൈബര്‍ ആക്രമണം. എന്‍എച്ച്എസിന് അടിയന്തരമായി ഒരു മില്യണോളം രക്തദാതാക്കളെ വേണം. ബ്ലഡ് ബാങ്കുകളെ സാരമായി ബാധിച്ചുകഴിഞ്ഞിരിക്കുകയാണ് . സ്‌റ്റോക്ക് കുറവായതിനാല്‍ ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ച അധികൃതര്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകാതിരിക്കാന്‍ ശക്തമായ നടപടി വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് പറഞ്ഞു.ഈ നിലയില്‍ പോയാല്‍ രക്തത്തിന്റെ സപ്ലൈയില്‍ കടുത്ത ക്ഷാമമുണ്ടാകും. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് വരെ പ്രതിസന്ധിയുണ്ടാക്കും. ജനസംഖ്യയിലെ രണ്ടു ശതമാനം മാത്രമാണ് സപ്ലൈയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം സഹായിച്ചത്. എട്ടു ലക്ഷം പേര്‍ മാത്രമാണ് ആവശ്യമുള്ള രക്തം നല്‍കിയതെന്ന് ചുരുക്കം. നിലവിലെ അവസ്ഥയില്‍ രക്തദാനത്തിന് ഒരു മില്യണ്‍ പേര്‍ മുന്നോട്ട്

More »

ഗ്ലാസ്ഗോ വിമാനത്താവളത്തിലെ 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക്
വേനല്‍ക്കാല യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ഗ്ലാസ്ഗോ വിമാനത്താവളത്തിലെ 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക്. വേതനവര്‍ധനവ് ആവശ്യപ്പെട്ട് ഗ്ലാസ്‌ഗോ വിമാനത്താവളത്തിലെ അഞ്ചു കമ്പനികളില്‍ ജോലി ചെയ്യുന്ന 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുകയാണ്. സമരം വേനല്‍ക്കാല യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായേക്കും. യുണൈറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഗ്ലാസ്ഗോ എയര്‍പോര്‍ട്ട് ലിമിറ്റഡ്, ഐ സി ടീസ് സെന്‍ട്രല്‍ സെര്‍ച്ച്, സ്വിസ്സ്പോര്‍ട്ട്, മെന്‍സീസ് ഏവിയേഷന്‍, ഫ്ലാക്ക് എന്നീ കമ്പനികളിലെ ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. സമരം ഒഴിവാക്കാനായി കഴിഞ്ഞ രണ്ടാഴ്ചയായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെടുകയാണ് തൊഴിലാളികള്‍. ജീവനക്കാരുടെ കുറവ് ജോലി ഭാരം കൂട്ടുന്നുവെന്ന പരാതി വ്യാപകമാണ്. ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും വേതനം

More »

രണ്ട് പെണ്‍കുട്ടികളെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് കാണാതായി; അന്വേഷണം പുരോഗമിക്കുന്നു
ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 13 ഉം 14 ഉം വയസ് ഉള്ള കാര്‍ല , സോഫിയ എന്നീ രണ്ട് പെണ്‍കുട്ടികളെ ആണ് കാണാതായത്. മാഞ്ചസ്റ്ററിലെ ക്രംപ്സാലിലുള്ള എബ്രഹാം മോസ് ലൈബ്രറിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം 4.45 ഓടെയാണ് 13 കാരിയായ സോഫിയയെയും 14 കാരിയായ കാണ്‍ലയെയും സ്കൂള്‍ യൂണിഫോമില്‍ അവസാനമായി കണ്ടത്. മെലിഞ്ഞ ശരീരവും നീണ്ട ഇരുണ്ട മുടിയുമുള്ള സോഫിയ കണ്ണട ധരിച്ചിട്ടുണ്ട്. സെന്റ് മോണിക്ക സ്കൂളിന്റെ PE പോളോ ടോപ്പും കറുത്ത ഷോര്‍ട്ട്സും കറുത്ത ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്. കാര്‍ലയ്ക്ക് ഏകദേശം 5 അടി 4 ഇഞ്ച് ഉയരവും നീണ്ട ഇരുണ്ട മുടിയും ആണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. സെന്റ് മോണിക്ക സ്‌കൂളില്‍ നിന്നുള്ള ബ്ലേസറും കറുത്ത പഫര്‍ കോട്ടും സ്‌കൂള്‍ ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions