ഇന്ത്യക്കാരനായ വൃദ്ധനെ പാര്‍ക്കില്‍ തല്ലിക്കൊന്ന 15കാരന് 7 വര്‍ഷം മാത്രം ജയില്‍ശിക്ഷ; അക്രമം ചിത്രീകരിച്ച കൂട്ടുകാരിയെ വെറുതെവിട്ടു
ഇന്ത്യന്‍ വംശജനായ 80 വയസുകാരനെ ഒരു കാരണവും കൂടാതെ തല്ലിക്കൊന്ന കുട്ടി കുറ്റവാളിക്ക് വെറും 7 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വീടിനടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയ ഭീം കോഹ്‌ലിയെയാണ് 15-കാരനായ ആണ്‍കുട്ടി അടിച്ചുവീഴ്ത്തിയ ശേഷം തല്ലിക്കൊന്നത്. ഇവനെ യംഗ് ഒഫെന്‍ഡേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിക്കാനാണ് കോടതി വിട്ടത്.
അതേസമയം അക്രമത്തിന് കൂട്ടുനില്‍ക്കുകയും, ആര്‍ത്തുല്ലസിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 13 വയസ്സുകാരിക്ക് ജയില്‍ശിക്ഷ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം നരഹത്യാ കേസില്‍ മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് ലെസ്റ്ററിന് സമീപത്തെ ബ്രൗണ്‍സ്റ്റോണ്‍ ടോവിലുള്ള ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് 80-കാരനായ കോഹ്‌ലിക്ക് നേരെ ഭീകരമായ അക്രമം നടന്നത്.
എന്നാല്‍ കുറ്റവാളികള്‍ക്ക്
More »
ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കും; യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം
ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കത്തക്കവിധം യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ ഏതൊരു കുട്ടിക്കും 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യ സ്കൂള്‍ ഭക്ഷണം അവകാശപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരായിരിക്കും. പുതിയ തീരുമാനത്തിലൂടെ 500,000 വിദ്യാര്‍ഥികള്‍ കൂടി ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാന്‍ 1 ബില്യണ്‍ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വെച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളില്‍ ക്രെഡിറ്റ് ഉള്ള മാതാപിതാക്കള്‍ അവരുടെ വരുമാനം
More »
40 വര്‍ഷത്തിനുള്ളില്‍ യുകെയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുമെന്ന് റിപ്പോര്‍ട്ട് പുറത്ത്
കുടിയേറ്റം ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ പ്രചാരണ വിഷയമാണ്. കടുത്ത നിയന്ത്രണങ്ങള്‍ കൊടുവരുമ്പോഴും രാജ്യത്തേക്ക് അനധികൃതമായി കടന്നുവരുന്നവര്‍ നിരവധിയാണ്. സമീപഭാവയില്‍ ബ്രിട്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുന്ന അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.
വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ യുകെയില്‍ ന്യൂനപക്ഷമായി മാറാന്‍ ഇനി 40 വര്‍ഷം പോലും വേണ്ടിവരില്ലെന്നാണ് ജനസംഖ്യാ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ ജനസംഖ്യയില്‍ 73 ശതമാനമുള്ള വെള്ളക്കാര്‍ 2050 എത്തുമ്പോള്‍ 57 ശതമാനമായി ചുരുങ്ങുമെന്നും മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2063 എത്തുമ്പോഴാണ് വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുക.
നൂറ്റാണ്ടിന്റെ അവസാനത്തോടെ യുകെ ജനസംഖ്യയില്‍ കേവലം 33.7 ശതമാനം പേര്‍ക്ക് മാത്രമാകും കുടിയേറ്റക്കാരായ മാതാപിതാക്കള്‍ ഇല്ലാതിരിക്കുക. ഇതില്‍ തന്നെ 40 വയസ്സില്‍ താഴെയുള്ള 28 ശതമാനം പേര്‍ക്കാണ് ഈ അവസ്ഥയെന്ന് പ്രൊഫ. മാറ്റ്
More »
ജനരോഷം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍; ഈ ശൈത്യകാലത്ത് കൂടുതല്‍ പേര്‍ക്ക് ഫ്യുവല്‍ പേയ്‌മെന്റുകള്‍
തെരഞ്ഞെടുപ്പിലെ ജന രോഷം മനസിലാക്കി തിരുത്തുമായി ലേബര്‍ സര്‍ക്കാര്‍. വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുകള്‍ കുറച്ച നടപടി ജനങ്ങളുടെ വലിയ അതൃപ്തിയ്ക്കു കാരണമായിരുന്നു. അതിലാണിപ്പോള്‍ തിരുത്തു വരുന്നത്.
പ്രായമായവര്‍ക്ക് ഇനി കൂടുതല്‍ ബെനഫിറ്റ് ഈ വിന്ററില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നല്‍കുന്ന സൂചന.
എന്നാലിത് ജോലിയില്‍ നിന്നും വിരമിച്ച എല്ലാവര്‍ക്കും ലഭിക്കുകയുമില്ല. ഈ മേഖലയിലെ അനിവാര്യമായ ചില മാറ്റങ്ങള്‍ വിന്റര്‍ മാസങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. 'ഈ ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ക്ക് വിന്റര്‍ ഫ്യൂല്‍ പേയ്‌മെന്റുകള്‍ ലഭിക്കുന്നതാണ്. 'മുന്‍കാല വെട്ടിക്കുറവുകള്‍ ഭാഗികമായി പിന്‍വലിക്കാനുള്ള ലേബര്‍ പാര്‍ട്ടിയുടെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് റേച്ചല്‍ റീവ്സ് നിലപാടറിയിച്ചത്.
അടുത്ത ആഴ്ച നടക്കുന്ന അവലോകനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍
More »
പലിശ നിരക്ക് കുറയില്ലെന്ന വിലയിരുത്തല്‍ വന്നതോടെ മൂന്ന് ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുയര്‍ത്തി
ലണ്ടന്‍ : ഉയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറയില്ലെന്ന സൂചനകള്‍ക്കു പിന്നാലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തി. ഹാലിഫാക്‌സ്, സാറ്റന്‍ഡര്‍, അക്കോര്‍ഡ് എന്നിവരാണ് പലിശനിരക്ക് കൂട്ടിയത്. 0.13 ശതമാനം നിരക്കാണ് ഇവര്‍ കൂട്ടിയത്.
അതേസമയം ഉയര്‍ന്ന ഡിപ്പോസിറ്റ് ഉള്ളവരുടെ ഫിക്‌സഡ് റേറ്റ് കുറച്ച് നേഷന്‍വൈഡിന്റെ നീക്കവും ഉണ്ടായി. മൂന്നും അഞ്ചും വര്‍ഷത്തേക്കുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളാണ് ഇന്നു മുതല്‍ കുറയ്ക്കുന്നത്. 0.12 ശതമാനത്തിന്റെ കുറവാണ് വരിക. 3.9 ശതമാനം നിരക്കിലാണ് നാഷന്‍ വൈഡിന്റെ പുതിയ പലിശനിരക്ക്. പുതിയ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്കും റീമോര്‍ട്ട്‌ഗേജിംഗിന് ശ്രമിക്കുന്നവര്‍ക്കും ആശ്വാസമായിരിക്കും ഇത്.
40 ശതമാനം ഡിപ്പോസിറ്റോടെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഒരാള്‍ക്ക് ടു ഇയര്‍ ഫിക്‌സഡ് റേറ്റില്‍ 3.9 ശതമാനം പലിശനിരക്ക്
More »
ഫിസിഷ്യന്‍ അസോസിയേറ്റുമാരുടെ പേരുമാറ്റാന്‍ ഒരുങ്ങുന്നു; രോഗികളുടെ സുരക്ഷ ഉറപ്പാക്കാനെന്ന്
എന്‍എച്ച്എസിലെ ഫിസിഷ്യന്‍ അസോസിയേറ്റുമാരുടെ പേരുമാറ്റാന്‍ വഴിയൊരുങ്ങുന്നു. പിഎമാര്‍ ഡോക്ടര്‍മാരാണെന്ന് രോഗികള്‍ തെറ്റിദ്ധരിക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനാണു ശ്രമം.
യുകെയിലെ ആശുപത്രികളിലും, ജിപി സര്‍ജറികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഫിസിഷ്യന്‍ അസോസിയേറ്റുമാര്‍ മെഡിക്കല്‍ പശ്ചാത്തലവും, രോഗികളെ പരിശോധിക്കുകയും, രോഗം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവര്‍ ഡോക്ടര്‍മാരുമല്ല.
ഇത് രോഗികള്‍ക്ക് അപകടമാകുന്നുണ്ടോയെന്ന് തിരിച്ചറിയാനാണ് ഗവണ്‍മെന്റ് റിവ്യൂവിന് ഉത്തരവിട്ടത്. പ്രൊഫ ഗിലിയന്‍ ലെംഗ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ഒരു പേര് നല്‍കുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതുവഴി തങ്ങള്‍ കാണുന്നത് ഒരു ഡോക്ടറെയാണെന്ന് രോഗികള്‍ തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാമെന്ന് റിവ്യൂ ചൂണ്ടിക്കാണിച്ചു.
ഫിസിഷ്യന്‍ അസോസിയേറ്റ് എന്ന പേരാണ്
More »
ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന് കടത്ത്: 3 ബ്രിട്ടീഷുകാര്‍ക്ക് വധശിക്ഷയ്ക്ക് സാധ്യത
ഇന്തോനേഷ്യയിലേക്ക് ഒരു കിലോഗ്രാം കൊക്കെയ്ന്‍ കടത്തിയ കേസില്‍ ബാലിയില്‍ കോടതിയില്‍ ഹാജരായ മൂന്ന് ബ്രിട്ടീഷുകാര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യത. എക്‌സ്‌റേ സ്‌കാനിങ്ങിനിടെ ലഗേജില്‍ കണ്ടെത്തിയ വസ്തുക്കളില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് വംശജരായ ജോനാഥന്‍ ക്രിസ്റ്റഫര്‍ കോളിയര്‍ (28) ലിസ എല്ലെന്‍ സ്‌റ്റോക്കര്‍ (29) എന്നിവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലുണ്ടായ ജോനാഥന്‍ കോളിയറുടെ ലഗേജിലുണ്ടായിരുന്ന 10 സാച്ചെറ്റ് ഏഞ്ചല്‍ ഡിലൈറ്റ് ഡെസേര്‍ മിക്‌സിലും പങ്കാളിയായ ലിസ സ്റ്റോക്കറുടെ സ്യൂട്ട് കേസിന് സമാനമായ ഏഴ് സാച്ചെറ്റുകളിലും 993.56 ഗ്രാം കൊക്കെയ്ന്‍ അടിങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആറു ബില്യണ്‍ രൂപ വിലമതിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡെന്‍പാസറിലെ ഹോട്ടല്‍ പാര്‍ക്കിങ് ഏരിയയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പിന്നാലെസബ്രിട്ടീഷുകാരനായ ഫിനിയസ് അംബ്രോഡ് ഫ്‌ളോട്ടും (31)
More »
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണവാര്‍ത്ത; വിടപറഞ്ഞത് ബക്കിങ്‌ഹാമില്‍ താമസയ്ക്കുന്ന നീണ്ടൂര്‍ സ്വദേശി
തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. ബക്കിങ്‌ഹാമില്‍ താമസയ്ക്കുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി എസ്(42) ആണ് നാട്ടില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ വിട പറഞ്ഞത്. രണ്ടു മാസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പതിവായി നടത്താറുള്ള ചെക്കിങ്ങിനോടനുബന്ധിച്ചു ഉദര സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുകയും അര്‍ബുദം സ്ഥിരീകരിക്കുകയും അടിയന്തരമായി ചികിത്സ ആരഭിക്കുയും ചെയ്തിന് പിന്നാലെയാണ് ശ്രീരാജിനെ തേടി മരണമെത്തിയത്.
നാട്ടിലെ ചികിത്സ പൂര്‍ത്തിയാക്കി യുകെയിലെത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സകള്‍ ത്വരിതപ്പടുത്തുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയില്‍ തിരികെയെത്തി ചികിത്സ പുരോഗമിക്കവേയാണ് ആകസ്മികമായി കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ
More »
വനിതാ സഹജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം; യുകെയില്‍ ഇന്ത്യന്‍ ഡോക്ടര്‍ കോടതി കയറുന്നു
ഡോക്ടറും, നിരവധി നഴ്‌സുമാരും അടക്കമുള്ള വനിതാ സഹജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിനു യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കോടതി കയറുന്നു. 55-കാരനായ ഡോ. അമല്‍ ബോസിന് എതിരായാണ് പരാതി പ്രവാഹം. സര്‍ജന്‍ ഡോക്ടര്‍മാരും, നിരവധി നഴ്‌സുമാരും ഉള്‍പ്പെടെയുള്ള വനിതാ സഹജീവനക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിച്ചതായുള്ള പരാതിയില്‍ കോടതി വിചാരണ നേരിടുകയാണ് ഇയാള്‍ .
വാര്‍ഡില്‍ നില്‍ക്കുകയായിരുന്ന ഒരു സിസ്റ്ററുടെ മേല്‍വസ്ത്രം വലിച്ചുതാഴ്ത്തിയെന്നും ഡോ. അമല്‍ ബോസിന് എതിരെ ആരോപണം ഉണ്ട്. വനിതാ സഹജീവനക്കാര്‍ ആശുപത്രിയിലെ ചില ജോലികള്‍ ചെയ്യുമ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ ഇയാള്‍ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.
കെട്ടിയിട്ട് ഉപയോഗിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഡോ. ബോസ് ഒരു നഴ്‌സിനോട് പറഞ്ഞു. ഇവരെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന്
More »