യു.കെ.വാര്‍ത്തകള്‍

സെമിക്ക് പിന്നാലെ അര്‍ജന്റീന താരങ്ങളുടെ വിവാദ രാഷ്ട്രീയ ബാനര്‍: ഫൈനലിലെത്തിയ ടീമിനെതിരെ ഫിഫയുടെ നടപടി!
2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ മൈതാനത്ത് നാടകീയ രംഗങ്ങള്‍ . ഇംഗ്ലണ്ടിനെതിരായ 2-1 ന്റെ ആവേശകരമായ വിജയത്തിന് ശേഷം അര്‍ജന്റീനന്‍ താരങ്ങള്‍ മൈതാനത്ത് ഉയര്‍ത്തിയത് ഫിഫ വിലക്കിയിട്ടുള്ള രാഷ്ട്രീയ ബാനര്‍ ' ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ് (ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് ) എന്നെഴുതിയ ബാനറുകളാണ് അര്‍ജന്റീനന്‍ പ്രതിരോധ താരങ്ങളായ ജിയോവാനി ലോ സെല്‍സോ ,നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡോ മാര്‍ട്ടിനെസ് തുടങ്ങിയവര്‍ മൈതാനത്ത് ആഹ്ലാദ പ്രകടനം നടത്തിയത്. രാഷ്ട്രീയവും വംശീയവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ നല്‍കുന്ന ബാനറുകള്‍, പതാകകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്റ്റേഡിയത്തിനകത്ത് ഫിഫയുടെ സ്റ്റേഡിയം പെരുമാറ്റച്ചട്ടം പ്രകാരം കര്‍ശനമായി വിലക്കിയിട്ടുള്ളതാണ്. ഫിഫയുടെ നിയമങ്ങളുടെ ലംഘനമാണ് അര്‍ജന്റീനന്‍ താരങ്ങളുടെ ഭാഗത്തു

More »

വികാര ഭരിതമായ വിടവാങ്ങല്‍ പ്രസംഗവുമായി കീര്‍ സ്റ്റാര്‍മര്‍; രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ജനപ്രതിനിധി സഭ
തന്റെ രാഷ്ട്രീയ യാത്രയ്ക്ക് അന്ത്യം കുറിക്കുകയാണെന്നും ഇതുവരെ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. രാഷ്ട്രീയ വിരോധങ്ങളെല്ലാം മറന്ന് എല്ലാ എം പിമാരും അത്യധികം വികാരഭരിതമായായിരുന്നു സ്റ്റാര്‍മര്‍ക്ക് വിടചൊല്ലിയത്. തമാശകള്‍ പറഞ്ഞും, പരസ്പരം സൗഹൃദ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടും അവര്‍ പാര്‍ലമെന്റില്‍ ഊഷ്മളമായ ഒരു അന്തരീക്ഷം തീര്‍ത്തു. പ്രധാനമന്ത്രി എന്ന നിലയില്‍ അഭിമുഖീകരിക്കുന്ന അവസാനത്തെ ചോദ്യോത്തരവേളയിലാണ് സ്റ്റാര്‍മര്‍ വികാരഭരിതനായത്. തന്റെ ചേംബറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ എം പിമാരും പ്രതിപക്ഷത്തെ ചില എം പിമാരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. കീര്‍ സ്റ്റാര്‍മറുടെ കുടുംബാംഗങ്ങള്‍ ഗാലറിയില്‍ ഇരുന്ന് ഈ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പതിവുപോലെ മുന്‍ നിരയില്‍ സ്റ്റാര്‍മറിന്റെ

More »

യുകെയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍
മധ്യവയസ്‌കരായ ജോലിക്കാര്‍ക്ക് സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാനുള്ള കാലയളവ് ഉയര്‍ത്തുന്നു. റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുന്നതിന്റെ വേഗത വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് ഈ നീക്കം നടപ്പാക്കുന്നത്. 2037 മുതല്‍ 2039 വരെ കാലയളവില്‍ പെന്‍ഷന്‍ പ്രായം 68 വയസ്സിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുള്ളതായി ട്രഷറി ഒബിആര്‍ വാച്ച്‌ഡോഗിനെ അറിയിച്ചു. 2044-2046 കാലയളവില്‍ പ്രായം ഉയര്‍ത്താനുള്ള ടൈംടേബിളാണ് 7 വര്‍ഷം മുന്നോട്ടാക്കുന്നത്. ഇതോടെ ഇപ്പോള്‍ 49 മുതല്‍ 55 വയസ് വരെ പ്രായത്തിലുള്ള ജോലി ചെയ്യുന്ന അഞ്ച് മില്ല്യണോളം ജനങ്ങള്‍ക്ക് സ്‌റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാന്‍ ഒരു വര്‍ഷം കൂടി ജോലി ചെയ്യണമെന്ന സ്ഥിതിയാണ്. ഇതുവഴി ജോലിക്കാര്‍ 12,500 പൗണ്ട് ചെലവും, ഗവണ്‍മെന്റിന് പ്രതിവര്‍ഷം 6 ബില്ല്യണ്‍ പൗണ്ട് ലാഭവും കിട്ടും. മുന്‍പ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഭരണകൂടങ്ങളെ നിശിതമായി വിമര്‍ശിച്ച ശേഷമാണ് ലേബര്‍ ഗവണ്‍മെന്റ് ഇതിന്റെ വേഗത

More »

ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍
വാശിയേറിയ ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകില്‍ നിന്ന് ശേഷമാണ് ഏഴു മിനിറ്റില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന മത്സരം സ്വന്തമാക്കിയത് എന്‍സോ ഫെര്‍ണാണ്ടസ്, ലൗതരോ മാര്‍ട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം. രണ്ടു ഗോളിനും വഴി തുറന്നതു മെസിയും. ആന്റണി ഗോര്‍ഡന്റെ ഗോളില്‍ ഇംഗ്ലണ്ട് ആദ്യം മുന്നിലായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കളി പരുക്കനാകാന്‍ തുടങ്ങി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോര്‍ഗന്‍ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാര്‍ട്ടിനെസിനെയും മറികടന്ന് അര്‍ജന്റീനയുടെ വലകുലുക്കി. ഗോള്‍ നേടിയ ശേഷം പൂര്‍ണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന

More »

അപ്രതീക്ഷിതമായി വിടപറഞ്ഞ ചിഞ്ചു തോമസിന്റെ കുടുംബത്തെ സഹായിക്കാന്‍ യുകെ മലയാളികള്‍ കൈകോര്‍ത്തു
യുകെ മലയാളികള്‍ക്ക് വലിയ വേദന സമ്മാനിച്ചായിരുന്നു നാലു കുരുന്നുകളുടെ അമ്മയായ ചിഞ്ചു തോമസി(34)ന്റെ അപ്രതീക്ഷിത വേര്‍പാട്. നാലാമത്തെ പ്രസവ ശേഷം വീട്ടിലെത്തി തൊട്ടടുത്ത ദിവസമാണ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥതയുണ്ടായതും മരണം സംഭവിച്ചതും. എട്ടുവയസ്സുള്ള അമീലിയ എമില്‍, ആറു വയസ്സുള്ള ആന്റോണിയോ എമില്‍, രണ്ടുവയസ്സുള്ള എഡ്രിയേല്‍ എന്നീ മൂന്നു മക്കള്‍ക്കൊപ്പം ദിവസങ്ങള്‍ മാത്രം പ്രായമുള്ള അന്നറോസും ഇനി അമ്മയില്ലാതെ വളരണം. ഈ കുടുംബത്തിന്റെ തീരാ വേദന യുകെ മലയാളികളേയും വേദനയിലാഴ്ത്തിയിരിക്കുകയാണ്. കുടുംബത്തെ സ്‌നേഹത്തോടെ പിന്തുണയ്ക്കുന്നതിനൊപ്പം യുകെയിലെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുപ്പതിനായിരത്തിലേറെ പൗണ്ട് സമാഹരിക്കാന്‍ യുക്മയ്ക്കായി. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍

More »

കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ 14.9 ബില്യണ്‍ പൗണ്ട് ചെലവഴിച്ച നികുതിപ്പണത്തില്‍ മൂന്നില്‍ രണ്ടും പാഴായി!
കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ പൊതുജനങ്ങളുടെ നികുതിപ്പണം വലിയ തോതില്‍ പാഴാക്കിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 14.9 ബില്യണ്‍ പൗണ്ട് ചെലവഴിച്ച പി.പി.ഇ വാങ്ങലില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും പാഴ് ചെലവായി. കോവിഡ് മഹാമാരിക്കാലത്ത് പിപിഇ വാങ്ങുന്നതിലാണ് സര്‍ക്കാര്‍ വന്‍തോതില്‍ പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കിയതായി യു.കെ. കോവിഡ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഏകദേശം 10 ബില്യണ്‍ പൗണ്ട് മൂല്യമുള്ള പി.പി.ഇ വാങ്ങലുകള്‍ പാഴെന്നാണ് കണ്ടെത്തല്‍. അന്വേഷണ കമ്മീഷന്‍ അധ്യക്ഷ ബാരോണസ് ഹീതര്‍ ഹാലറ്റ് പറയുന്നതനുസരിച്ച്, 2020-ല്‍ കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ആവശ്യമായ ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍ ആഗോള വിപണിയില്‍ നിന്ന് സ്വന്തമാക്കാന്‍ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. പി.പി.ഇ ശേഖരം പര്യാപ്തമല്ലാതിരുന്നതും മാസ്‌കുകള്‍, കവര്‍ഓള്‍, കണ്ണ് സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി ചൈനയെ അമിതമായി ആശ്രയിച്ചതും രാജ്യത്തെ

More »

സ്ഥിരതയില്ലാതെ പലിശ നിരക്കുകള്‍; മോര്‍ട്ട്‌ഗേജ് വിപണിക്ക് ചങ്കിടിപ്പ്
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ വീണ്ടും കടുത്തതോടെ ഇന്ധവില കയറുകയാണ്. ഇത് പലിശ നിരക്കിനെ ബാധിക്കുന്ന സ്ഥിതിയാണ്. ഇത് മോര്‍ട്ട്‌ഗേജ് വിപണിയെ അനിശ്ചിതത്വത്തിലാക്കി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ വീണ്ടും തലയുയര്‍ത്തിയതോടെ സമീപകാല ഭാവിയില്‍ അനിശ്ചിതാവസ്ഥ തുടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ നല്‍കിയ മുന്നറിയിപ്പാണ് ആശങ്കയായി മാറുന്നത്. ലോകത്തിന് ആശ്വാസമായി മാറിയ യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് ആയുസ് തീരെ കുറവായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷം യുഎസും, ഇറാനും സാധാരണ നിലയിലേക്ക് മടങ്ങാന്‍ സമാധാന കരാര്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷകള്‍ ഇപ്പോള്‍ അസ്തമിച്ച മട്ടാണ്. ഇതോടെ എണ്ണ വില വീണ്ടും ഉയരുകയാണ്. മാസത്തിന്റെ ആദ്യം 70 ഡോളറിലുണ്ടായിരുന്ന എണ്ണവില

More »

കുടിയേറ്റക്കാരോട് സഹാനുഭൂതി കാണിക്കാന്‍ ബേണ്‍ഹാം; കുടിയേറ്റ നിയമങ്ങള്‍ മയപ്പെടുത്തും
ആന്‍ഡി ബേണ്‍ഹാം അടുത്തയാഴ്ച പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ മയപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഹോം സെക്രട്ടറിയുടെ പുതിയ അഭയാര്‍ത്ഥി നിയന്ത്രണങ്ങള്‍ക്ക് ബേണ്‍ഹാം പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഇളവുകള്‍ വരുമെന്നാണ് സൂചന. നിയുക്ത പ്രധാനമന്ത്രി ഷബാന മഹ്മൂദിന്റെ പുതിയ നിയമത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെയും, വിദേശ ക്രിമിനലുകളെയും നാടുകടത്തുന്നത് എളുപ്പമാക്കാന്‍ പുതിയ പരിഷ്‌കാരം സഹായിക്കും. നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗിക്കുന്നത് തടയാനും, അഭയാര്‍ത്ഥി അപ്പീലുകള്‍ വേഗത്തിലാക്കാനും, നികുതിദായകര്‍ ചെലവ് വഹിച്ച താമസത്തിന്റെ തുക കുടിയേറ്റക്കാര്‍ തിരിച്ചുനല്‍കാന്‍ ബാധ്യത ഏര്‍പ്പെടുത്തുന്നതുമാണ് നയങ്ങള്‍. ഇതിനിടെയാണ് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ യോഗ്യത അഞ്ചില്‍ നിന്നും പത്ത് വര്‍ഷമായി

More »

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; തൊഴില്‍ മേഖലയിലും സുപ്രധാന മാറ്റങ്ങള്‍ വരും
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപ്രാധാന്യമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുകയും കയറ്റുമതിക്കും ഇറക്കുമതിക്കും വലിയ ഇളവുകള്‍ ലഭിക്കുകയും ചെയ്യും. കരാര്‍ പ്രകാരം ഇന്ത്യ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ ബ്രിട്ടന്‍ ഘട്ടംഘട്ടമായി ഒഴിവാക്കും. അതേസമയം, ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 90 ശതമാനം ഉല്‍പ്പന്നങ്ങളിലെ തീരുവ ഇന്ത്യയും കുറയ്ക്കും. എന്നാല്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ക്ഷീരോല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ആപ്പിള്‍, ഭക്ഷ്യഎണ്ണ, അരി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ തീരുവ ഇളവ് നല്‍കിയിട്ടില്ല. പത്ത് വര്‍ഷത്തിനുള്ളില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങളും പൂര്‍ണമായും തീരുവരഹിതമാകും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions