ഇംഗ്ലണ്ടിന്റെ ലോകകപ്പ് കുതിപ്പ്; പണം വാരിക്കൂട്ടി പബ്ബുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്ങും കുതിക്കുന്നു
ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ സെമിപ്രവേശം മദ്യ വിൽപ്പന പൊടിപൊടിക്കാന്‍ ഇടയാക്കി. ബ്രിട്ടനിലെ ഫുട്‌ബോള്‍ ആരാധകര്‍ ഇംഗ്ലണ്ട് -അര്‍ജന്റീന മത്സരത്തിനായി കാത്തിരിക്കുകയാണ്. കരുത്തരായ അര്‍ജന്റീനയ്‌ക്കൊപ്പം മത്സരത്തിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദവും ആവേശവും ചെറുതല്ല.
ബ്രിട്ടനിലെ ഉപഭോക്തൃ ചെലവില്‍ ജൂണ്‍ മാസത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. പ്രത്യേകിച്ച് പബ്ബുകള്‍, ബിയര്‍ വില്‍പ്പന, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയില്‍.ബാര്‍ക്ലേയ്‌സ് ബാങ്കിന്റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പ്രകാരം, ജൂണിലെ ഉപഭോക്തൃ ചെലവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.9 ശതമാനം വര്‍ധിച്ചു. മേയില്‍ ഇത് വെറും 0.8 ശതമാനം മാത്രമായിരുന്നു.
ഗ്രൂപ്പ് ഘട്ട വിജയദിനത്തില്‍ പബ്ബുകളുടെ വരുമാനം ഈ വര്‍ഷത്തെ ശരാശരി ദിനവരുമാനത്തേക്കാള്‍ അഞ്ചിരട്ടിയിലധികം ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ
More »
കുടിയേറ്റ ബില്ലില്‍ നിര്‍ണായക ഭേദഗതി അവതരിപ്പിച്ചു; ഷബീര്‍ അഹമ്മദിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തും
റോച്ച്ഡെയില്‍ ഗ്രൂമിംഗ് ഗ്യാംഗിലെ പ്രതിയായ ഷബീര്‍ അഹമ്മദിനെ യുകെയില്‍ നിന്ന് നാടുകടത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കുടിയേറ്റ ബില്ലില്‍ നിര്‍ണായക ഭേദഗതികള്‍ അവതരിപ്പിച്ചു. 1971-ലെ കുടിയേറ്റ നിയമത്തിലെ പഴയ വ്യവസ്ഥയാണ് ഇതുവരെ അഹമ്മദിനെ നാടുകടത്തുന്നതിന് തടസ്സമായിരുന്നത്.
50 വര്‍ഷത്തിലേറെയായി യുകെയില്‍ താമസിക്കുന്ന കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് നാടുകടത്തലില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമത്തിലെ ഈ വ്യവസ്ഥ, ഭീകരവാദം, കുട്ടികളുടെ ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇനി ബാധകമാകില്ലെന്നാണ് പുതിയ ഭേദഗതി വ്യക്തമാക്കുന്നത്.
കുട്ടികള്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെ നിരവധി ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനായി 22 വര്‍ഷം തടവ് അനുഭവിച്ച ഷബീര്‍ അഹമ്മദ് അടുത്തിടെയാണ് ജയില്‍ മോചിതനായത്. ഇയാളെ നാടുകടത്താന്‍ സര്‍ക്കാര്‍
More »
349 എംപിമാരുടെ പിന്തുണയോടെ ആന്‍ഡി ബേണ്‍ഹാം കസേര ഉറപ്പിച്ചു
പാര്‍ട്ടിയിലെ 349 എംപിമാര്‍ കീര്‍ സ്റ്റാര്‍മറിന് പകരക്കാരനായി ആന്‍ഡി ബേണ്‍ഹാമിനെ നാമനിര്‍ദ്ദേശം ചെയ്തതോടെ പുതിയ ലേബര്‍ നേതാവായി അദ്ദേഹം ഫലത്തില്‍ സ്ഥിരീകരിക്കപ്പെട്ടു. രണ്ടാം ദിവസത്തെ നാമനിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം, മേക്കര്‍ഫീല്‍ഡിലെ എംപിക്ക് 27 ലേബര്‍ എംപിമാരുടെ പിന്തുണ കൂടി ലഭിച്ചു - ഇത് ജൂലൈ 20 ന് പ്രധാനമന്ത്രിയാകാനുള്ള പാതയിലേക്ക് അദ്ദേഹത്തെ എത്തിച്ചു, ഒരു എതിരാളിക്ക് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് അസാധ്യമാണ്.
ലേബര്‍ പാര്‍ട്ടിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മൂന്ന് സംഘടനകളുടെ പിന്തുണ അദ്ദേഹത്തിന് ഇപ്പോഴും ആവശ്യമാണ്, അവയില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ട്രേഡ് യൂണിയനുകളായിരിക്കണം, എന്നിരുന്നാലും ഇത് ഒരു ഔപചാരികതയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ഒരു ഓണ്‍ലൈന്‍ ഹസ്റ്റിംഗില്‍ പങ്കെടുത്ത ഏക പങ്കാളിയായി ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുന്‍ മേയര്‍ ലേബര്‍
More »
ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ പുതിയ പദ്ധതി
യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തിക്കാന്‍ ഒരുങ്ങി നിയുക്ത പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് പ്രഖ്യാപിച്ച റിവ്യൂ പുതിയ സ്‌കീമിന് അനുകൂലമായി വിധിയെഴുതിയതോടെയാണ് ഈ നീക്കം. പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഭവനഉടമകള്‍ക്ക് ബോണസ് നല്‍കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന്‍ തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.
കേവലം 5% ഡെപ്പോസിറ്റുമായി ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് വിപണിയില്‍ കാലെടുത്ത് വെയ്ക്കാന്‍ അവസരം നല്‍കുന്നതായിരുന്നു ഹെല്‍പ്പ് ടു ബൈ സ്‌കീം. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് 5% മുതല്‍ 20% വരെ ഗവണ്‍മെന്റ് ധനസഹായം അഞ്ച് വര്‍ഷത്തേക്ക് പലിശ രഹിതമായി നല്‍കുന്നതായിരുന്നു സ്‌കീം. എന്നാല്‍ 2023-ല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി.
More »
ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം 4വര്‍ഷം കൊണ്ട് 2.31 ലക്ഷമാകും; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട്
ലണ്ടന്‍ : ഇംഗ്ലണ്ടിലെ ഭവനരഹിതരുടെ എണ്ണം അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ അരലക്ഷത്തോളം വര്‍ധിച്ച് 2.31 ലക്ഷമാകുമെന്ന് മുന്നറിയിപ്പ്. അടിയന്തരമായി ഭവനനിര്‍മാണവും പുനരധിവാസ നടപടികളും സ്വീകരിച്ചില്ലെങ്കില്‍ നിലവിലെ 1.82 ലക്ഷത്തില്‍നിന്ന് 2030ഓടെ ഭവനരഹിതരുടെ എണ്ണം 2.31 ലക്ഷത്തിലധികമായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇത് ഏകദേശം 25 ശതമാനം വര്‍ധനയാണ്. ഐപിപിആര്‍ നോര്‍ത്ത്, ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്രൈസിസ് എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൂലൈ 20ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആന്‍ഡി ബേണ്‍ഹാമിനും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കൈമാറിയിട്ടുണ്ട്. ഭവന പ്രതിസന്ധി നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൗണ്‍സില്‍ ഭവനനിര്‍മാണ പദ്ധതി നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. പ്രധാനമന്ത്രിയായി ചുമതലയേറ്റ
More »
എന്‍എച്ച്എസില്‍ അനസ്‌തെറ്റിസ്റ്റുകള്‍ക്ക് ക്ഷാമം; 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ മുടങ്ങി!
എന്‍എച്ച്എസില്‍ വന്‍തോതില്‍ അനസ്‌തെറ്റിസ്റ്റുകളുടെ ക്ഷാമം നേരിടുന്നു. ഇതുവഴി വര്‍ഷത്തില്‍ 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ നടക്കാതെ പോകുന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലായി 8 മില്ല്യണിലേറെ രോഗികളാണ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. ഇതില്‍ പലര്‍ക്കും അടിയന്തര സര്‍ജറികള്‍ ആവശ്യമുള്ളവരുമാണ്.
എന്നാല്‍ ഇത് നടത്താന്‍ പര്യാപ്തമായ തോതില്‍ അനസ്‌തെറ്റിസ്റ്റുകള്‍ ഇല്ലെന്നതാണ് ഭയപ്പെടുത്തുന്ന കണക്കുകള്‍. ഓപ്പറേഷന് മുന്‍പും, ഇടയ്ക്കും, ശേഷവും അനസ്‌തേഷ്യയും, വേദനയ്ക്ക് ആശ്വാസം നല്‍കാനും കഴിവുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ് അനസ്‌തെറ്റിസ്റ്റുകള്‍.
ഇവരുടെ ക്ഷാമം ദിവസേന നടക്കേണ്ട 4000 പ്രൊസീജ്യറുകളാണ് തടയുന്നത്. യുകെയില്‍ ആവശ്യമുള്ളതിനേക്കാള്‍ 2256 അനസ്‌തെറ്റിസ്റ്റുകളുടെ കുറവാണ് നേരിടുന്നത്. എന്‍എച്ച്എസിലെ റെക്കോര്‍ഡ്
More »
മുന്‍ ടോറി മന്ത്രി ആന്‍ വൈഡ്‌കോംബ് വീട്ടില്‍ കൊല്ലപ്പെട്ട സംഭവം; 28-കാരനായ പ്രതി അറസ്റ്റില്‍
മുന്‍ കണ്‍സര്‍വേറ്റീവ് മന്ത്രി വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 28-കാരന്‍ അറസ്റ്റില്‍. 78-കാരിയായ ആന്‍ വൈഡ്‌കോംബിനെ വീട്ടില്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച ഡാര്‍ട്മൂറിലെ ഹെയ്തറിലുള്ള വീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച അക്രമിക്കപ്പെട്ട വൈഡ്‌കോംബിന്റെ മൃതദേഹം 24 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയതെന്നാണ് പോലീസ് വിശ്വസിക്കുന്നത്. സൗത്ത് യോര്‍ക്ക്ഷയറില്‍ നിന്നുമാണ് 28-കാരനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ബ്രിട്ടീഷ് പൗരനായ വെള്ളക്കാരനാണ് കസ്റ്റഡിയിലുള്ളത്.
കേസില്‍ കൗണ്ടര്‍ ടെററിസം പോലീസിംഗ് നോര്‍ത്ത് ഈസ്റ്റ് വിഭാഗവും സഹകരിക്കുന്നുണ്ട്. എന്നിരുന്നാലും കേസിന് തീവ്രവാദ ബന്ധമുള്ളതായി നിലവില്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൊലപാതകം നടന്നതിന് പിന്നാലെ ആദ്യം ഒരു 26 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന്
More »
ഉഷ്ണതരംഗം: ജലക്ഷാമം രൂക്ഷം, ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിക്കുന്നു
ഈ വര്‍ഷത്തെ മൂന്നാമത്തെ ശക്തമായ ഉഷ്ണതരംഗം യുകെയെ പിടിച്ചുലക്കവേ രാജ്യത്ത് ജലക്ഷാമം രൂക്ഷമാകുന്നു. ഇതിനോടകം നാല് കോടിയിലധികം ആളുകളോട് വെള്ളം മിതമായി ഉപയോഗിക്കാന്‍ ജലവിതരണ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഏകദേശം 1.1 കോടി ആളുകള്‍ക്ക് ഹോസ്പൈപ്പ് ഉപയോഗിക്കുന്നതിന് നേരിട്ട് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ അഞ്ച് ജലവിതരണ കമ്പനികളാണ് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ഇതോടെ പൂന്തോട്ടങ്ങള്‍ നനയ്ക്കുക, പുല്‍ത്തകിടികളില്‍ വെള്ളം ഒഴിക്കുക, വാഹനങ്ങള്‍ കഴുകുക, കുട്ടികളുടെ പൂളുകള്‍ നിറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഹോസ്പൈപ്പ് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്.
കൂടാതെ ഏകദേശം 3.3 കോടി ഉപഭോക്താക്കളോട് വെള്ളം അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും മിതമായി ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണയായി ഇത്തരം മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ്
More »
ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരക്കുട്ടികളെ നേരിട്ട് കണ്ട് ചാള്‍സ് രാജാവ്. രാജാവും കാമില്ല രാജ്ഞിയും ഹൈഗ്രൂവില്‍ ഹാരിക്കും മേഗനും മക്കള്‍ക്കുമായി ഒരു സ്വകാര്യ വിരുന്നൊരുക്കുകയായിരുന്നു. രാജാവിന്റെ ഗ്ലസ്റ്റര്‍ഷയറിലെ സ്വകാര്യ വസതിയിലായിരുന്നു വിരുന്ന്. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു രാജാവ് എത്തിയത്. ബിര്‍മ്മിംഗ്ഹാമിലെ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്ത് ഹാരിയും അവിടെ എത്തിച്ചേരുകയായിരുന്നു.
2022 ല്‍ കണ്ടതിനു ശേഷം ചാള്‍സ് രാജാവ് തന്റെ പേരക്കുട്ടികളായ ആര്‍ച്ചി രാജകുമാരനെയും ലിലിബെറ്റ് രാജകുമാരിയേയും ഇപ്പോഴാണ് നേരിട്ടു കാണുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹാരിയെ രാജാവ് നേരില്‍ കണ്ടിരുന്നു. ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസിക്കുവാന്‍ ഹാരിക്കും കുടുംബത്തിനും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന ഹാരിയുടെ പി ആര്‍ ടീമിന്റെ
More »