യു.കെ.വാര്‍ത്തകള്‍

മഞ്ഞില്‍ നിന്ന് ചൂടിലേക്ക്; ശനിയാഴ്ച ഇംഗ്ലണ്ടിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ 18 ഡിഗ്രിവരെ താപനില വരും
യുകെയില്‍ കാലാവസ്ഥ വീണ്ടും മാറുന്നു. ഈസ്റ്റര്‍ വാരത്തിലെ മഞ്ഞിനും തണുപ്പിനും പിന്നാലെ ഈ വാരാന്ത്യം താപനില കൂടുന്ന കാഴ്ചയാവും. ശനിയാഴ്ച താപനില 18 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങളിലെ പലയിടങ്ങളിലും താപനില 15, 16,17 ഡിഗ്രികളിലെത്തും. പടിഞ്ഞാറന്‍ മേഖലകളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. 11 ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും

More »

ബ്രക്‌സിറ്റ് ഇറക്കുമതി നിരക്കുകള്‍: ഭക്ഷ്യവില കൂടുമെന്നു ആശങ്ക
ബ്രക്‌സിറ്റ് മൂലം ഇയുവില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് എത്ര തുക നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയതോടെ ഭക്ഷ്യവില ഉയരുമെന്ന് ആശങ്ക. മത്സ്യം, സലാമി, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ചെറിയ ഇറക്കുമതിക്ക് ഏപ്രില്‍ 30 മുതല്‍ 145 പൗണ്ട് വരെ ഫീസ് ഈടാക്കുമെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ് (DEFRA) അറിയിച്ചു. പുതിയ

More »

യുകെയില്‍ ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഏപ്രില്‍ 6 മുതല്‍
യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്‌മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ,

More »

ബ്രിട്ടനിലെ ഒരു മന്ത്രിയടക്കം എംപിമാരെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം
ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

More »

പുതിയ ടാക്‌സ് പദ്ധതികള്‍ 1.6 മില്ല്യണ്‍ പേരെ കൂടി നികുതി ബ്രാക്കറ്റില്‍ കയറ്റുമെന്ന്
പ്രധാനമന്ത്രി റിഷി സുനാകിന്റെയും ചാന്‍സലര്‍ ജെറമി ഹണ്ടിന്റെയും ടാക്‌സ് പദ്ധതികള്‍ 1.6 മില്ല്യണ്‍ പേരെ കൂടി നികുതി ബ്രാക്കറ്റില്‍ കയറ്റുമെന്ന് ഗവേഷണം. പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ നല്‍കുമെന്ന ട്രിപ്പിള്‍ ലോക്ക് വാഗ്ദാനമാണ് കുരുക്കായി മാറുന്നത്. ഏകദേശം 1.6 മില്ല്യണ്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്‍കം ടാക്‌സ് നല്‍കുന്നതിലേക്ക്

More »

വ്യാജ സ്റ്റാമ്പ് വിവാദം; പിഴ 5 പൗണ്ട്, അന്വേഷണത്തിന് സമ്മതിച്ച് റോയല്‍ മെയില്‍
റോയല്‍ മെയില്‍ വീണ്ടും വിവാദത്തില്‍. ഒറിജിനലെന്ന് കരുതി ജനം ഉപയോഗിക്കുന്ന ബാര്‍കോഡ് സ്റ്റാമ്പുകള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ഫൈന്‍ അടിച്ചാണ് റോയല്‍ മെയില്‍ വിവാദത്തില്‍പെട്ടിരിക്കുന്നത്. വ്യാജ സ്റ്റാമ്പാണെന്ന് അവകാശപ്പെട്ടാണ് നൂറുകണക്കിന് ബ്രിട്ടീഷുകാരില്‍ നിന്നും തെറ്റായി ഫൈന്‍ ഈടാക്കിയത്. സംഭവം വിവാദമായി മാറിയതടെ വിഷയം അന്വേഷിക്കാന്‍ റോയല്‍ മെയില്‍

More »

യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ്; പക്ഷേ...
യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാല്‍ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനര്‍ജി ബില്ലുകളിലെ കുറവ് ജനങ്ങള്‍ക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍

More »

നിരവധി കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി 27 വര്‍ഷത്തിനുശേഷം ഹീത്രുവില്‍ അറസ്റ്റില്‍
നിരവധി കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തി 27 വര്‍ഷമായി ഒളിവില്‍ 80 കാരന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. റിച്ചാര്‍ഡ് ബറോസ് എന്നയാളാണ് നാടകീയമായി വ്യാഴാഴ്ച പോലീസ് പിടിയിലായത്. 1969 നും 1971 നും ഇടയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് 80 വയസ്സുകാരനായ ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 1997 ചെസ്റ്റര്‍ കോടതിയില്‍ വിചാരണ

More »

എന്‍എച്ച്എസ് എ& ഇയിലെ കാത്തിരിപ്പ്; ആഴ്ച തോറും മരിക്കുന്നത് 250 പേര്‍!
എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ കിട്ടാനുള്ള കാത്തിരിപ്പില്‍ മരിക്കുന്നത് ആഴ്ച തോറും 250 പേരെന്ന് റിപ്പോര്‍ട്ട് . റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. എ ആന്‍ഡ് ഇയിലെ കാത്തിരിപ്പിനെ 72 രോഗികളില്‍ ഒരാള്‍ വീതം മരണപ്പെടുന്നുവെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ വ്യക്തമാക്കുന്നത്. എട്ടു മുതല്‍ 12

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions