യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം വിമാന യാത്രക്കാരെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഗാറ്റ്‌ വിക്ക് എയര്‍പോര്‍ട്ട്
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര യാത്രികര്‍ തിരഞ്ഞെടുത്തത് ലണ്ടനിലെ ഗാറ്റ്‌ വിക്ക് എയര്‍പോര്‍ട്ട്. 53 രാജ്യങ്ങളില്‍ നിന്നുള്ള, വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ട് അന്താരാഷ്ട്ര യാത്രകള്‍ എങ്കിലും നടത്തിയിട്ടുള്ള 1,642 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്ന് വന്നത്. മാത്രമല്ല, ലോകത്തിലെ, ഏറ്റവും ക്ലേശങ്ങള്‍ സൃഷ്ടിക്കുന്ന

More »

ബ്രിട്ടനിലെ 40 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് പൗരത്വം; ലേബര്‍ പദ്ധതിക്കെതിരെ ടോറി പാര്‍ട്ടി
ബ്രിട്ടനിലെ 40 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് പൗരത്വം നല്‍കുമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മറുടെ നിലപാട് ബ്രക്സിറ്റ് അനുകൂലികളും എതിരാളികളും തമ്മില്‍ വീണ്ടും ഒരു തുറന്ന പോരാട്ടത്തിന് വഴിവച്ചു. ലേബര്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഇടതുപക്ഷ ചിന്തകനാണ് കീര്‍ സ്റ്റാര്‍മറോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രക്സിറ്റിന് ശേഷം

More »

പ്രസവശേഷം ആദ്യ കുഞ്ഞു മരിച്ചു, 22 ദിവസത്തിന് ശേഷം അടുത്ത കുഞ്ഞിന് ജന്മം നല്‍കി അമ്മ
വിവിധ ആശുപത്രികളില്‍ 22 ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുകെയിലാണ് സംഭവം. ആദ്യ കുഞ്ഞിന് ജന്മം നല്‍കി 22 ദിവസം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് യുവതി ജന്മം നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ ആദ്യ കുഞ്ഞ് മരിച്ചെങ്കിലും ഡോക്ടര്‍മാരെ തന്നെ അമ്പരപ്പിച്ച് അടുത്ത കുഞ്ഞ് ജനിക്കുകയായിരുന്നു. കേലി ഡോയല്‍ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നല്‍കിയത്.

More »

ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാവുന്ന അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു
നദികളിലും കുളങ്ങളിലും മാത്രമല്ല ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാന്‍ കഴിയുന്ന മാരക അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു. മസ്തിഷ്‌കം കാര്‍ന്നുതിന്നുന്ന നീഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 99 ശതമാനനവും മരണം ഉറപ്പാണ്. മൂക്കിലൂടെയാണ് സാധാരണ ഇവ ശരീരത്തില്‍ പ്രവേശിക്കുക. തലവേദന ,പനി ,ഛര്‍ദ്ദി എന്നീ ലക്ഷണത്തോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കമാകുന്നത്.

More »

രണ്ടു വയസുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍
യുകെയില്‍ രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍ വരും. ഭര്‍ത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികള്‍ക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പില്‍ വരുന്നതോടെ കൂടുതല്‍ മാതാപിതാക്കളെ ജോലിയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോലിയ്ക്കു പോകുന്ന മലയാളി ദമ്പതികള്‍ക്ക്

More »

ലണ്ടനിലെ പൊള്ളുന്ന വീടുവില: ലെസ്റ്റര്‍, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് കുടിയേറ്റം കുതിച്ചു
വീടുകളുടെ വില കുത്തനെ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ലണ്ടന്‍ നഗരം ഒഴിവാക്കി മറ്റ് ചെറുനഗരങ്ങളിലേക്ക് ചേക്കേറുന്നു. ലണ്ടന്‍ ഉപേക്ഷിച്ച് ആയിരങ്ങളാണ് ലെസ്റ്റര്‍, ഗ്ലാസ്ഗോ, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടയില്‍ ഗ്ലാസ്ഗോയില്‍ വീട് വില്‍ക്കാന്‍ ഉണ്ടോ എന്നറിയാനായി 75,000 സേര്‍ച്ചുകളാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍

More »

അടുത്ത തെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വിയെന്ന് റിപ്പോര്‍ട്ട്
അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ റിഷി സുനകിന്റെ ടോറി പാര്‍ട്ടിയെ കാത്തിരിക്കുന്നത് നാണം കെട്ട തോല്‍വിയെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയില്‍ പറയുന്നത്, ഭരണകക്ഷി വരുന്ന തെരഞ്ഞെടുപ്പില്‍ 98 സീറ്റുകളില്‍ ഒതുങ്ങും എന്നാണ്. അതേസമയം അട്ടിമറി വിജയം നേടുന്ന ലേബര്‍ പാര്‍ട്ടി 468 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. സണ്‍ഡേ

More »

ബലാത്സംഗ കേസില്‍ പ്രതിയായ ഡിയുപി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സര്‍ ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കുകയും മറ്റു ചില ലൈംഗീക അതിക്രമ കേസുകളില്‍ ആരോപണ വിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാള്‍ഡ്‌സണിന്റെ രാജി. ഇതിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയേയും പൊലീസ് പ്രതി

More »

ഏപ്രിലില്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ്, വാട്ടര്‍ ബില്ലുകള്‍ കനക്കും
ഏപ്രില്‍ മുതല്‍ ജനജീവിതത്തെ ദുരിതത്തിലാക്കാന്‍ അവശ്യ സേവനങ്ങളുടെ നിരക്ക് വര്‍ധന. ഇന്‍ഷുറന്‍സ് കുറച്ചതും ഊര്‍ജ്ജ ബില്ലിലെ കുറവും നേരിയ ആശ്വാസമാകുമ്പോള്‍ ഏപ്രില്‍ മുതല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് വാട്ടര്‍ ബില്ലുകളിലെ വര്‍ധന തിരിച്ചടിയാകും. ഫോണ്‍ബ്രാഡ്ബാന്‍ഡ് ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ 8.8 ശതമാനം വിലകയറ്റമാണ് ഉണ്ടാകുക. വാട്ടര്‍ ബില്ലുകളിലും വന്‍വര്‍ദ്ധന ഉണ്ടാകും. വാട്ടര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions