ഏഴുപതിനായിരം പേരുടെ മോര്‍ട്ട്ഗേജ് അടവ് ഈ മാസം കുത്തനെ ഉയരും
പലിശനിരക്ക് ഏറ്റവും കുറഞ്ഞ മോര്‍ട്ട്ഗേജ് ഡീലുകള്‍ ഈ മാസം അവസാനിക്കുന്നതോടെ ഏകദേശം എഴുപതിനായിരത്തോളം കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ വര്‍ദ്ധനയുണ്ടാകും. കോവിഡ് - 19 പ്രതിസന്ധിയില്‍ തീരെ കുറഞ്ഞ നിരക്കിലുള്ള അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് ഡീലുകള്‍ കരസ്ഥമാക്കിയവര്‍ക്ക് അവരുടെ അഞ്ച് വര്‍ഷക്കാലാവധി അവസാനിക്കുന്നതോടെ ഉയര്‍ന്ന നിരക്കിലുള്ള ഡീലുകളിലേക്ക് മാറേണ്ടതായി വരും. ഇത് പല കുടുംബങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴി തെളിക്കും എന്നാണ് കരുതപ്പെടുന്നത്.
ഈ വര്‍ഷം ഏകദേശം 18 ലക്ഷം ആളുകള്‍ക്ക് മോര്‍ട്ട്ഗേജ് പുതുക്കേണ്ടി വരും എന്നാണ് യുകെ ഫിനാന്‍സ് പറയുന്നത്. അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് ഡീലുകള്‍ ഉണ്ടായിരുന്നവര്‍ക്കായിരിക്കും ബാധ്യത ഏറ്റവും അധികം അനുഭവപ്പെടുക. മണിസേവിംഗ്സ് ടൂള്‍, നൗസിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം 69,000 കുടുംബങ്ങളാണ് ഇത്തരത്തിലുള്ളത്. 2021 ജനുവരിയില്‍
More »
മഞ്ഞുവീഴ്ചയ്ക്കിടെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്
യുകെയിലെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്. പുതിയ കൊടുങ്കാറ്റിന്റെ സഞ്ചാരപാത വ്യക്തമായതോടെ ഈ ഭാഗങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ബ്രിട്ടനില്‍ ഉടനീളം ഐസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കൊടുങ്കാറ്റ് മൂലം ഇംഗ്ലണ്ടിലും, വെയില്‍സിലും ഈയാഴ്ച വ്യാപകമായ മഞ്ഞിനും, ശക്തമായ മഴയ്ക്കും, കടുത്ത തിരമാലകള്‍ക്കും സാധ്യത ഉയര്‍ന്നതായി മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഹോം കൗണ്ടികളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞ് പുതയ്ക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരത്തോടെ സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് രൂപപ്പെടും. അര്‍ദ്ധരാത്രിയോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും മഴ മഞ്ഞായി രൂപം മാറും. അതേസമയം ലണ്ടനും, സൗത്ത് വെസ്റ്റും മഞ്ഞുവീഴ്ചയില്‍ നിന്നും തലയൂരുമെന്നാണ് കരുതുന്നത്. ബുധനാഴ്ച സ്കോട്ട്ലണ്ടില്‍
More »
ഇംഗ്ലണ്ടിലും, വെയില്‍സിലും മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാകും! സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പെനാല്‍റ്റി പോയിന്റും!
ഇംഗ്ലണ്ടിലും, വെയില്‍സിലും ചെറിയ തോതില്‍ പോലും മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാക്കി മാറ്റാന്‍ ലേബര്‍ സര്‍ക്കാര്‍. അതായത് ഒരു പിന്റ് കുടിച്ച ശേഷം വാഹനം ഓടിക്കുന്നതൊക്കെ കുറ്റകരമാവും. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള മദ്യപിച്ച് വാഹനം ഉപയോഗിക്കുന്നതിനുള്ള പരിധി വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശങ്ങള്‍.
റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി 100 എംഎല് ശ്വാസത്തില്‍ 35 മൈക്രോഗ്രാം ആല്‍ക്കഹോള്‍ എന്നത് 22 മൈക്രോഗ്രാമായി കുറയ്ക്കാനാണ് ഗവണ്മെന്റ് കണ്സള്ട്ടേഷന് നടത്തുന്നത്. സ്കോട്ട്ലന്‍ഡില്‍ ഈ വിധത്തിലാണ് മദ്യപരിധി.
ഇത് നടപ്പിലായാല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് ഉപയോഗിക്കുന്നത് പോലും ചില ഡ്രൈവര്‍മാര്‍ക്ക് വിനയാകും. പ്രത്യേകിച്ച് സ്ത്രീകളിലും, ചെറിയ ആളുകളിലും ആല്‍ക്കഹോള്‍ പ്രൊസസ് ചെയ്യുന്നതിന്റെ വേഗത വ്യത്യസ്തമാണ്.
മദ്യപിച്ച് വാഹനം ഉപയോഗിക്കുന്ന
More »
2025ല്‍ യുകെയില്‍ രേഖപ്പെടുത്തിയത് 300-ലധികം ഭൂചലനങ്ങള്‍!
യുകെയില്‍ കഴിഞ്ഞ വര്‍ഷം 300-ലധികം ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതായി ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ (BGS) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഡിസംബര്‍ 18 വരെ രാജ്യത്താകമാനം 309 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി കണക്കിലെടുക്കുമ്പോള്‍, 2025-ല്‍ യുകെയില്‍ ഏകദേശം ദിവസേന ഒരിക്കല്‍ എന്ന നിലയിലാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആളുകള്‍ അറിയുന്നില്ലെന്നു മാത്രം.
ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ രണ്ട് ഭൂചലനങ്ങള്‍ സ്കോട്ട് ലന്‍ഡിലെ പെര്‍ത്ത് ആന്‍ഡ് കിന്റോസ് മേഖലയിലെ ലോക്ക് ലയണിന് സമീപമാണ് ഉണ്ടായത്. ഒക്ടോബര്‍ 20 -ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉണ്ടായ ഭൂചലനങ്ങളില്‍ ഒന്നിന് 3.7 തീവ്രതയും തുടര്‍ന്ന് ഉണ്ടായ മറ്റൊന്നിന് 3.6 തീവ്രതയും രേഖപ്പെടുത്തി. ഈ ഭൂചലനത്തെ തുടര്‍ന്ന് പെര്‍ത്ത്ഷയറിലെ നിരവധി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ഭൂകമ്പത്തിന്റെ നടുക്കം
More »
യുകെയില്‍ അശ്ലീല സൈറ്റുകളുടെ അമിത ഉപയോഗം ഗുരുതര പ്രശ്നമാകുന്നു; മുന്നറിയിപ്പുമായി വിദദ്ധര്‍
യുകെയില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ സൈറ്റുകളുടെ അമിത ഉപയോഗം ഗുരുതര സാമൂഹിക-ആരോഗ്യ പ്രശ്നമായി മാറുന്നതായി വിദദ്ധര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം ഉപയോഗം ഗണ്യമായി വര്‍ധിച്ചതായി യുകെയിലെ തെറാപ്പിസ്റ്റുകളുടെ സംഘടന പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷന് ഫോര്‍ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി (BACP) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 3,000 കൗണ്‍സിലര്‍മാരില്‍ 53 ശതമാനം പേരും, അശ്ലീല ഉപഭോഗം ജീവിതത്തെ നിയന്ത്രണാതീതമായി ബാധിച്ചതിനെ തുടര്‍ന്ന് സഹായം തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി വ്യക്തമാക്കി.
അമിതമായി അശ്ലീല ഉള്ളടക്കം അടങ്ങിയ കാര്യങ്ങളുടെ ഉപയോഗം മൂലം പഠനം, ജോലി, കുടുംബബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവ അവഗണിക്കപ്പെടുന്നതായും ഗുരുതരമായ പ്രശ്നങ്ങള്‍ രൂപപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു. ചിലര്‍ ശാരീരിക ലൈംഗിക പ്രശ്നങ്ങളുമായി പോലും ചികിത്സ തേടുന്നുണ്ട്. ഇതില്‍ ചിലരെ എന്‍എച്ച്എസ് ലൈംഗികാരോഗ്യ
More »
ബ്രിട്ടനില്‍ ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍; ശിക്ഷിക്കപ്പെടുന്നത് വെറും 2.2% കേസുകള്‍
യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ തികഞ്ഞ പരാജയം. പ്രതികളെ പിടികൂടി ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്നാണ് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇത് പ്രകാരം അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നു.
ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവരാണ് ആശങ്കയിലാകുന്നത്. ഇപ്പോള്‍ ജലദോഷത്തിനും, ഫ്ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷോപ്പുകള്‍.
2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത്
More »
വെനസ്വേലയിലെ യുഎസ് സൈനിക നടപടി: കടുത്ത വിമര്‍ശനവുമായി യെവെറ്റ് കൂപ്പര്‍
വെനസ്വേലയിലെ യുഎസ് സൈനിക നടപടിയില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അമേരിക്കയോട് മയപ്പെടുത്തി പ്രതികരിച്ചപ്പോള്‍ വെനസ്വേല നടപടിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യമന്ത്രി യുവെറ്റ് കൂപ്പര്‍.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യത അമേരിക്കയ്ക്കുള്ളതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ അറിയിച്ചതായി യെവെറ്റ് കൂപ്പര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വെനസ്വേലയില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് കൂപ്പറിന്റെ പരാമര്‍ശം. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കേണ്ടതിന്റെ ആവശ്യകത ബ്രിട്ടന് ചൂണ്ടിക്കാട്ടി.
ഈ ആഴ്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ സൈനിക ഓപ്പറേഷനില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പിടിയിലായതോടെ കടുത്ത വിമര്‍ശനമാണ് യുഎസിനെതിരെ ഉയരുന്നത്.
അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുന്നുവെന്ന വിമര്‍ശനം
More »
2026 ജോലി അന്വേഷികര്‍ക്ക് മികച്ച വര്‍ഷമാകില്ല; ബിസിനസുകള്‍ക്ക് ആഘാതമെന്ന്
പുതുവര്‍ഷത്തില്‍ യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. ബിസിനസ്സ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ പിടിച്ചുനില്ക്കാന് പാടുപെടുന്ന രാജ്യത്തെ കമ്പനികളുടെ തകര്‍ച്ച ഇതിലേക്ക് നയിക്കുെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് വര്‍ഷത്തിന്റെ തുടക്കം സുപ്രധാനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബിസിനസുകള്‍ ട്രിപ്പിള്‍ ആഘാതത്തിന്റെ ചൂടിലാണ്. പലിശ നിരക്ക് കൂടുന്നതും, എനര്‍ജി വിലയിലെ കുതിപ്പും, മിനിമം വേജ് വര്‍ദ്ധനവും ചേര്‍ന്ന് ശരാശരി കമ്പനികളുടെ അന്ത്യം കുറിയ്ക്കുകയാണ് ചെയ്തതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന് പറയുന്നു.
2026 ഒരു വഴിത്തിരിവായി മാറാനുള്ള സാധ്യതകളുണ്ടെന്നും പുതുവര്‍ഷ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദശകങ്ങളായി ഉത്പാദന വളര്‍ച്ച മുരടിച്ച് നില്ക്കുന്നതില് നിന്നും മാറ്റമുണ്ടാകുമെന്നാണ്
More »
യുകെയില്‍ കനത്ത മഞ്ഞുവീഴ്ച ഒരാഴ്ച കൂടി: സ്കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി
യുകെയില്‍ അതിശക്തമായ തോതില്‍ മഞ്ഞുവീഴ്ച തുടരുമെന്ന് മെറ്റ് ഓഫീസ്. കൂടാതെ വീക്കെന്‍ഡില്‍ യുകെയുടെ പല ഭാഗങ്ങളും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെടുന്ന സാഹചര്യം നേരിടുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കുന്നു. ഒരാഴ്ച കൂടി മഞ്ഞുവീഴ്ച തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.
വെയില്‍സിലും വടക്കന്‍ സ്കോട്ലന്‍ഡിലും വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായി. നെതര്‍ലന്‍ഡിലേക്ക് പോകുന്ന യാത്രക്കാരോട് യൂറോ സ്റ്റാറും യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. പല റൂട്ടുകളിലും ട്രെയ്ന്‍ ഗതാഗതം താറുമാറായി.മഞ്ഞുവീഴ്ചയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഇംഗ്ലണ്ടില്‍ മുഴുവനായി ആംബര്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ളവരും പ്രായമായവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നൂറുകണക്കിന് സ്കൂളുകള്‍
More »