യു.കെ.വാര്‍ത്തകള്‍

ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃശൂര്‍ സ്വദേശി
വോക്കിംഗ്ഹാം ബറോ കൗണ്‍സിലിലെ ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുകെ മലയാളി രംഗത്ത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ സ്വദേശിയായ അലക്‌സ് നെഴുവിങ്ങലാണ് എത്തുന്നത്. ഐടി രംഗത്ത് ജോലി ചെയ്യുന്ന അലക്‌സ് തന്റെ പ്രൊഫഷണല്‍ മികവും വിദ്യാഭ്യാസ യോഗ്യതകളുമെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. കുടുംബങ്ങളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തനിക്ക് വോട്ടുറപ്പിക്കുമെന്ന വിശ്വാസത്തിലാണ് അലക്‌സ്. പ്രാദേശിക സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും അതു കൃത്യമായി എല്ലാ ആളുകള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക, കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുക, വോക്കിംഗ്ഹാമിലെ സമൂഹത്തിന്റെ നവീകരണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക

More »

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് പ്രധാന ലെന്‍ഡര്‍മാര്‍; പലിശ നിരക്കുകള്‍ 3.75% ആകുമെന്ന് പ്രതീക്ഷ
ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വില യുദ്ധം ശക്തമായതോടെ. പ്രധാനപ്പെട്ട മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി. കഴിഞ്ഞ മാസത്തിനിടെ തന്നെ വീട് വാങ്ങുന്നവരും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവരും നിരക്കിലെ ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാര്‍ക്ലേസ്, നേഷന്‍വൈഡ്, സാന്‍ടാന്‍ഡര്‍, നാറ്റ്‌വെസ്റ്റ് ഉള്‍പ്പെടെ പ്രധാന ബാങ്കുകളെല്ലാം അടുത്തിടെ മാറ്റങ്ങള്‍ നടത്തി. ഈയാഴ്ച രണ്ട് വര്‍ഷത്തെ 3.51 ശതമാനം ഡീലുമായി ഏറ്റവും ചെലവ് കുറഞ്ഞ ഓഫറും സാന്‍ടാന്‍ഡര്‍ വിപണിയിലെത്തിച്ചു. റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 3.69 ശതമാനം നിരക്കില്‍ രണ്ട് വര്‍ഷത്തെ ഡീല്‍ ലഭ്യമാണ്. ഡിസംബര്‍ 18ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ നിലവിലെ 4 ശതമാനത്തില്‍ നിന്നും 3.75

More »

ചുമയും തുമ്മലും ഉള്ളവരെല്ലാം മാസ്‌ക് അണിയണം; പറ്റില്ലെങ്കില്‍ ജോലിക്കാര്‍ വീട്ടിലിരിക്കണം- ഹെല്‍ത്ത് മേധാവികള്‍
ബ്രിട്ടനില്‍ സൂപ്പര്‍ ഫ്ലൂ സീസണ്‍ പ്രതീക്ഷകള്‍ മറികടന്ന് വ്യാപിക്കാന്‍ തുടങ്ങിയതോടെ ചുമയും, തുമ്മലും നേരിട്ടാല്‍ മാസ്‌ക് ധരിക്കാന്‍ ഉപദേശം. എന്നുമാത്രമല്ല മാസ്‌ക് അണിയാന്‍ ബുദ്ധിമുട്ടുള്ള ജോലിക്കാര്‍ വീട്ടിലിരിക്കാനും ആരോഗ്യ മേധാവികള്‍ ഉപദേശിച്ചതോടെ രാഷ്ട്രീയ വിവാദം കത്തി. നം.10 ഈ ഉപദേശത്തിന് പിന്തുണ അറിയിച്ചെങ്കിലും, കോവിഡ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ടോറി നേതാവ് കെമി ബാഡെനോക് മുന്നറിയിപ്പ് നല്‍കി. ഫ്ലൂ സീസണ്‍ റെക്കോര്‍ഡ് കീഴടക്കുമെന്ന് ഉറപ്പായതോടെയാണ് കൊവിഡ് കാലത്ത് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച നടപടികള്‍ തിരിച്ചെത്തിക്കുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ എല്‍കെലെസ് വ്യക്തമാക്കിയത്. സാധാരണയേക്കാള്‍ നേരത്തെ എത്തിയ ഫ്ലൂ സ്‌ട്രെയിന്‍ ഇക്കുറി

More »

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത നഴ്സും കെയര്‍ ഹോം മാനേജരുമായ മലയാളിക്ക് 8 വര്‍ഷം തടവ്
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും സ്കോട്ട് ലന്‍ഡിലെ ലനാര്‍ക്‌ഷെയര്‍ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നൈജില്‍ പോളിനെ (47) ഗ്ലാസ്‌ഗോ ഹൈക്കോടതി ഏഴ് വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ വിധിച്ചു. 2019-ല്‍ വിചാരണ ഒഴിവാക്കാനായി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നെങ്കിലും പിന്നീട് കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി തിരിച്ചെത്തിക്കുകയായിരുന്നു. സ്കോട്ട് ലന്‍ഡിലേക്ക് കൊണ്ടുവന്ന ശേഷം ഇയാള്‍ കുറ്റങ്ങള്‍ സമ്മതിച്ചു. 2018 ഏപ്രിലില്‍ 26 വയസുള്ള സഹപ്രവര്‍ത്തകയെ ഓഫീസ് മുറിയില്‍ പൂട്ടി ഭീഷണിപ്പെടുത്തിയാണ് നൈജില്‍ പോള്‍ ആക്രമിച്ചത്. ജോലിയിലെ ഹാജര്‍ കുറവിനെയും സാമ്പത്തിക പ്രശ്‌നങ്ങളെയും ചൂണ്ടിക്കാട്ടി ഇയാള്‍ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ് . സംഭവത്തിന് ശേഷം യുവതി ഭയന്ന് ഒന്നും പറയാതെ പുറത്തേക്ക് ഓടി. മറ്റ് രണ്ട് യുവതികളോടും ഇയാള്‍

More »

അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
ബ്രിട്ടനില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന അവധി ആനുകൂല്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ലേബര്‍ സര്‍ക്കാരിന്റെ പുതിയ തൊഴില്‍ അവകാശ ബില്ലില്‍ അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരു ആഴ്ചയുടെ അവധി ലഭിക്കുന്നതിനുള്ള നിര്‍ദേശമാണ് പരിഗണിക്കുന്നത്. അടുത്ത ബന്ധമായി കരുതപ്പെടുന്ന സുഹൃത്തുക്കളുടേതായ മരണവും ഈ നിയമത്തിന്റെ പരിധിയില്‍ വരാനാണ് സാധ്യത. ഇപ്പോള്‍ 18 വയസിനു താഴെയുള്ള മക്കളുടെ മരണത്തിലാണ് നിര്‍ബന്ധിതമായ അവധി ലഭ്യമാകുന്നത്. നിയമം അന്തിമമായി പാസായാല്‍, കേരളത്തില്‍ താമസിക്കുന്ന ബന്ധുവിന്റെ മരണം സംഭവിച്ചാലും ഒരു ആഴ്‌ചയോളം അവധി ലഭിക്കാവുന്ന സാഹചര്യം ഉണ്ടാകും. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ഉറ്റവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവധി ലഭിക്കുക എന്നത് വലിയ കടമ്പയായിരുന്നു. തൊഴില്‍ അവകാശ ബില്ലില്‍ യൂണിയനുകള്‍ക്ക് കൂടുതല്‍ അധികാരം, സിക്ക് ലീവിനുള്ള അധിക അവകാശങ്ങള്‍, മാതൃത്വ-പിതൃത്വ

More »

അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
ബ്രിട്ടിഷ് പാസ്പോര്‍ട്ടില്‍ അടിമുടി മാറ്റം വരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം പാസ്പോര്‍ട്ടിന്റെ നിറവും ഘടനയും മാറി ഡിജിറ്റല്‍ ഫ്രണ്ട്‌ലി പാസ്പോര്‍ട്ടായി ബ്രിട്ടിഷ് പാസ്പോര്‍ട്ടുകള്‍ മാറും. ഈ മാസം ഒന്നുമുതലാണ് ബ്രിട്ടനില്‍ ഇത്തരത്തിലുള്ള പുതിയ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. ബ്രിട്ടിഷ് പാസ്‌പോര്‍ട്ടിന്റെ രൂപകല്‍പ്പനയില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഹോം ഓഫിസ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് . വിതരണം ചെയ്യുന്ന പുതിയ പാസ്‌പോര്‍ട്ടില്‍ കിംഗ് ചാള്‍സ് മൂന്നാമന്റെ രാജകീയ ചിഹ്നമാണ് (Coat of Arms) ഇടംപിടിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ വന്ന പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവയാണെങ്കിലും ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ മാറ്റങ്ങളാണ്. മുന്‍പ് ഉപയോഗിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിന് പകരം കിങ്

More »

ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
യുകെയില്‍ ജോലിയെടുക്കാതെ ബെനഫിറ്റും വാങ്ങി കഴിയുന്ന യുവാക്കളെ പണിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ . ജോലിചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാരിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനിംഗും, ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരായ യുവാക്കളെ രംഗത്തിറക്കാന്‍ പദ്ധതി നടപ്പാക്കുന്നത്. കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഓഫര്‍ നല്‍കുക. ഓഫര്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ ഇവരുടെ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള യുവാക്കള്‍ക്ക് 350,000 പുതിയ ട്രെയിനിംഗ്, തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡെന്‍ പ്രഖ്യാപിച്ചു. ഇത് ഏറ്റെടുക്കാന്‍ തയാറാകാത്തവരുടെ ആനുകൂല്യങ്ങളെ നീക്കം ബാധിക്കുമെന്ന് പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. ജോലിയും, പഠനവും,

More »

അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
'സൂപ്പര്‍ ഫ്ലൂ' പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തു അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ലണ്ടനില്‍ ആശുപത്രി പ്രവേശനങ്ങള്‍ മൂന്നിരട്ടി വര്‍ധിച്ചതോടെ, സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട സാഹചര്യവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അടുത്തയാഴ്ച ആശുപത്രികളില്‍ എത്തുന്ന ഫ്ലൂ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായോ നാലിരട്ടിയായോ വര്‍ദ്ധിച്ചേക്കാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കി മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന വേദനാജനകമായ സമരങ്ങള്‍ പിന്‍വലിക്കണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരോട് മെഡിക്കല്‍ മേധാവികള്‍ അപേക്ഷിക്കുന്നത്. ദശകങ്ങള്‍ക്കിടെ ഏറ്റവും മോശം അവസ്ഥ നേരിടുന്നതിനൊപ്പം സമരങ്ങള്‍ കൂടിച്ചേരുന്നത് സുരക്ഷാ ആശങ്കകളിലേക്കാണ് വഴിതെളിക്കുന്നത്.

More »

യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അപ്രന്റീസ്ഷിപ്പുകള്‍ വിപുലീകരിക്കുന്നതിനുള്ള പരിപാടിയുമായി സര്‍ക്കാര്‍. ഈ പദ്ധതി പ്രകാരം ഏകദേശം 50,000 യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ബജറ്റില്‍ നീക്കിവച്ചതും അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉള്‍ക്കൊള്ളുന്നതുമായ 725 മില്യണ്‍ പൗണ്ട് പാക്കേജ്, AI, ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ അപ്രന്റീസ്ഷിപ്പുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കും. ചെറുകിട, ഇടത്തരം ബിസിനസുകളില്‍ 25 വയസിന് താഴെയുള്ളവര്‍ക്കുള്ള അപ്രന്റീസ്ഷിപ്പുകള്‍ക്ക് പാക്കേജിന്റെ ഭാഗമായി പൂര്‍ണ്ണമായും ധനസഹായം നല്‍കും, നിലവില്‍ അവര്‍ നല്‍കേണ്ട 5% ഒഴിവാക്കും. കഴിഞ്ഞ ദശകത്തില്‍ ഏകദേശം 40% കുറഞ്ഞ അപ്രന്റീസ്ഷിപ്പുകള്‍ ആരംഭിക്കുന്ന യുവാക്കളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലുടമകളുമായും അപ്രന്റീസ്ഷിപ്പ് അവസരങ്ങളുമായും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions