യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വൈറ്റ് ക്രിസ്മസ്; ഇത്തവണ മഞ്ഞുവീഴ്ച കനക്കും
യുകെയില്‍ ഈ വര്‍ഷവും ക്രിസ്മസ് തണുത്തുററയുമെന്നു മുന്നറിയിപ്പ്. ഇംഗ്ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും മഞ്ഞുവീഴ്ച ശക്തമായേക്കുമെന്ന സൂചനകളുണ്ട്. കാലാവസ്ഥാ വിദഗ്ധരും ഇക്കാര്യത്തില്‍ കുറച്ചുദിവസത്തിന് ശേഷമേ വ്യക്തമായ ചിത്രം വരൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്മസ് പൊതുവേ തണുത്തുറഞ്ഞ കാലാവസ്ഥയാണ്. പസഫിക് സമുദ്ര മേഖലയിലെ സാഹചരങ്ങളും യൂറോപ്പിലേക്കുള്ള താപനില, മര്‍ദ്ദം എന്നിവയും കാലാവസ്ഥയില്‍ സ്വാധീനം ചെല്ലുത്തുമെന്നാണ് വിലയിരുത്തുന്നത്. ബ്രിട്ടനില്‍ 2010ലാണ് വൈറ്റ് ക്രിസ്മസ് രേഖപ്പെടുത്തിയത്. 2020 മുതല്‍ പലയിടത്തും മഞ്ഞുവീഴ്ച ശക്തമെങ്കിലും ചില പ്രദേശങ്ങളില്‍ മാത്രമാണ് മഞ്ഞുകെട്ടികിടക്കാറുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം വൈറ്റ് ക്രിസ്മസ് സാധ്യത തള്ളികളയാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരും പറയുന്നത്.

More »

പെന്‍ഷന്‍കാര്‍ക്ക് ബജറ്റില്‍ 550 പൗണ്ട് ഉത്തേജനത്തിന് സാധ്യത; ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചാല്‍ മറ്റു നികുതിയും
ബജറ്റ് പ്രഖ്യാപനത്തിനു രണ്ടു ദിവസം മാത്രം അകലെ എത്തിനില്‍ക്കവേ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആകാംക്ഷയിലാണ് ജനം. പല പദ്ധതികളും അവതരിപ്പിക്കുകയും, ഒഴിവാക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. പെന്‍ഷന്‍കാര്‍ക്ക് ബജറ്റില്‍ 550 പൗണ്ട് ഉത്തേജനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവാണ് 13 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്കായി മാറ്റിവെയ്ക്കുകയെന്നാണ് പ്രതീക്ഷ. പുതിയ സ്റ്റേറ്റ് പെന്‍ഷനില്‍ ഫുള്‍ റേറ്റ് നേടുന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിവര്‍ഷം 550 പൗണ്ട് വരെ വര്‍ധന കൈവരും. 'ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുന്നതും, എന്‍എച്ച്എസിനെ പുനര്‍നിര്‍മ്മിക്കുന്നതും, വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതും ഉള്‍പ്പെടെ വിഷയങ്ങളായാലും, വിരമിക്കുന്ന സമയത്ത് പെന്‍ഷന്‍കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും', ചാന്‍സലര്‍

More »

അഭയാര്‍ത്ഥികളെ സൈനിക ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനം; പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി
ചെലവ് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ നിന്ന് സൈനിക ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ നൂറുകണക്കിന് പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ കിഴക്കന്‍ സസെക്‌സിലെ ക്രോബറോവിലെ സൈനിക കേന്ദ്രത്തിലേക്ക് 600 അഭയാര്‍ത്ഥികളെ മാറ്റാനാണ് ഹോം ഓഫീസിന്റെ തീരുമാനം. പ്രദേശവാസികളുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് വിമര്‍ശനം. അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ക്യാമ്പില്‍ നിന്നുള്ള സൈനികരെ മാറ്റാനൊരുങ്ങുകയാണ്. ഇതിനിടെ ഇംഗ്ലീഷ് പതാകകളും പ്ലക്കാര്‍ഡുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. നൂറിലേറെ പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചെറു ബോട്ടുകളില്‍ അനധികൃതമായി യുകെയിലേക്ക് കടന്നുകയറിയവരെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ രണ്ടു സ്ഥലങ്ങളില്‍ ഒന്നാണ് ക്രോബറോ.

More »

മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടി
തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ലോര്‍ഡ് ഡേവിഡ് കാമറൂണ്‍. താന്‍ ഇതിനായി ചികിത്സ തേടിയതായി അദ്ദേഹം വെളിപ്പെടുത്തി. സ്വയം രോഗനിര്‍ണയം നടത്തിയ ശേഷം കൂടുതല്‍ പുരുഷന്മാരെ പരിശോധിക്കണമെന്ന് പ്രചാരണം നടത്തിയിരുന്ന സംരംഭകനായ നിക്ക് ജോണ്‍സുമായുള്ള ബിബിസി റേഡിയോ അഭിമുഖത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്റെ ഭാര്യ ഒരു പരിശോധനയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചതെന്ന് 59 കാരനായ കാമറൂണ്‍ ടൈംസ് പത്രത്തോട് പറഞ്ഞു. ഈ വര്‍ഷം ആദ്യം കാമറൂണിന് പ്രോസ്റ്റേറ്റ് നിര്‍ദ്ദിഷ്ട ആന്റിജന്‍ (പിഎസ്എ) പരിശോധന നടത്തി, തുടര്‍ന്ന് എംആര്‍ഐ സ്കാനും ബയോപ്സിയും നടത്തി. പ്രോസ്റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട പ്രോട്ടീനുകള്‍ക്കായി ഒരു പിഎസ്എ പരിശോധന നടത്തി, കാമറൂണിന്റെ കാര്യത്തില്‍ ഫലം ഉയര്‍ന്നതായിരുന്നു. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് അള്‍ട്രാസൗണ്ട്

More »

തെരഞ്ഞെടുപ്പിന് മുമ്പേ സ്റ്റാര്‍മര്‍ മാറണമെന്ന അഭിപ്രായത്തില്‍ 54% ലേബര്‍ അംഗങ്ങളും
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലേറിയത് മുതല്‍ ജന പിന്തുണ കുറഞ്ഞുവരുകയാണ്. പലതരം വെല്ലുവിളികളിലും സ്റ്റാര്‍മറുടെ തീരുമാനങ്ങളില്‍ സ്വന്തം പാര്‍ട്ടിയ്ക്ക് പോലും അതൃപ്തിയാണ്. അതിനിടെ പ്രധാനമന്ത്രി പദം രാജിവച്ച് സ്റ്റാര്‍മര്‍ മാറണമെന്നാണ് 54 ശതമാനം പാര്‍ട്ടി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. പുതുവര്‍ഷം പുതിയ പ്രധാനമന്ത്രി വരുമോയെന്ന ചോദ്യവും ഉയരുന്നണ്ട്. മുന്‍ ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്‌നര്‍, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ്, ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്, മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബെണ്‍ഹം എന്നിങ്ങനെ നിരവധി പേരുകളാണ് ഉയര്‍ന്നുവരുന്നത്. തനിക്ക് ഇനിയും തുടരണമെന്ന ആഗ്രഹമാണ് സ്റ്റാര്‍മര്‍ പങ്കുവയ്ക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സ്റ്റാര്‍മറെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് ലേബര്‍ അംഗങ്ങളിലെ ആശങ്ക. നേരത്തെ പിന്തുണച്ചവര്‍ പോലും

More »

സ്വിന്‍ഡണില്‍ വീടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; 13-കാരി കസ്റ്റഡിയില്‍
സ്വിന്‍ഡണ്‍ മോര്‍ഡണ്‍ മേഖലയില്‍ 500 വയസുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലുള്ള 13കാരി കസ്റ്റഡിയില്‍. വെള്ളിയാഴ്ച രാത്രിയാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. ബൈഡല്‍ ക്ലോസിലെ വീട്ടില്‍ ഉണ്ടായ കലഹത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി 7 മണിയോടെ എത്തിയ പൊലീസ് ശ്വാസം കിട്ടാതെ കിടന്ന സ്ത്രീയെ പരിശോധിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് 13 വയസുള്ള ഒരു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തതായി വില്‍ഷയര്‍ പൊലീസ് അറിയിച്ചു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സ്ത്രീയുടെ മരണം ഗൗരവമായ വിഷയമാണെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡാരന്‍ അംബ്രോസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സാന്നിധ്യം വര്‍ധിക്കുമെന്നും ആളുകള്‍ അനാവശ്യ അനുമാനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം

More »

ബെല്‍ഫാസ്റ്റിലെ ഹോട്ടലിലെത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിയ്ക്ക് ജയിലും നാടുകടത്തലും
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്‌നില്‍ ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങളും നഗ്‌ന ദൃശ്യങ്ങളും പകര്‍ത്തിയ മലയാളി യുവാവിന് 14 മാസത്തെ ജയില്‍ ശിക്ഷ. കഴിഞ്ഞ ദിവസം ഐന്‍ട്രിമിലെ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. 37കാരനായ നിര്‍മല്‍ വര്‍ഗീസ് ജോലിക്കിടെ ലൈംഗിക സംതൃപ്തിക്കായി ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കുക മാത്രമല്ല അത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തെന്ന കുറ്റത്തിനാണ് ശിക്ഷ. സംഭവം പുറത്ത് അറിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന വിചാരണയ്ക്ക് ശേഷം നവംബര്‍ 17 നാണ് കോടതി ശിക്ഷ വിധിച്ചത്. അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ ആളുകളുടെ കിടപ്പറ ദൃശ്യമാണ് അതില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ഇയാള്‍ അയര്‍ലന്‍ഡില്‍ എത്തിയിട്ട് എത്രകാലമായി എന്ന വിവരം ലഭ്യമല്ല. ബുഷ്ടൗണ്‍ ക്രൗണ്‍

More »

ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ 14 സീറ്റില്‍ ഒതുങ്ങുമെന്ന്
യുകെയില്‍ ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ കണ്‍സര്‍വേറ്റീവുകള്‍ അപ്രസക്തമായി മാറുമെന്ന് മുന്നറിയിപ്പ്. പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ചോര്‍ന്ന സര്‍വ്വെ ഫലത്തിലാണ് ടോറികളുടെ സ്ഥിതി വളരെ മോശമാണെന്ന് വ്യക്തമായത്. പൊതുജനങ്ങള്‍ വോട്ടെടുപ്പില്‍ എഴുത്തിത്തള്ളിയാല്‍ ഇത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതാണ് അവസ്ഥയെന്ന് പുതിയ റിസേര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു. അതേസമയം റിഫോം യുകെ ഈസിയായി ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നും ടെലിഗ്രാഫ് പുറത്തുവിട്ട പ്രവചനങ്ങള്‍ പറയുന്നു. പാര്‍ട്ടി ചരിത്ര താളുകളിലേക്ക് ഒതുക്കപ്പെടുമെന്ന അപകടമാണ് അഭിമുഖീകരിക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് ആസ്ഥാനത്തെ സ്രോതസുകളും സമ്മതിക്കുന്നു. കെമി ബാഡെനോക് പാര്‍ട്ടി നേതൃത്വം കൈകാര്യം ചെയ്യുന്ന രീതി വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നയങ്ങള്‍ വികസിപ്പിക്കുന്നതില്‍ മെല്ലെപ്പോക്കിലാണെന്നത് പുറമെ ഈ ഒഴിവ്

More »

ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി
ക്രിസ്മസ് സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന സമയമാണ്. പ്രധാനമായും റെയില്‍ സേവനങ്ങളാണ് ഭൂരിഭാഗവും ഉപയോഗപ്പെടുത്തുക. എന്നാല്‍ ഈ സമയത്ത് റെയില്‍ സമരങ്ങള്‍ വന്നാല്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാകും. എന്തായാലും സീസണ്‍ നോക്കി സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍. തുടര്‍ച്ചയായി നാല് ശനിയാഴ്ചകളില്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു. റെയില്‍ ഓപ്പറേറ്റര്‍ ക്രോസ്‌കണ്‍ട്രിയിലെ ജോലിക്കാരാണ് അടുത്ത മാസം ശമ്പളത്തര്‍ക്കത്തില്‍ സമരത്തിന് ഇറങ്ങുന്നത്. ഡിസംബര്‍ 6, 13, 20, 27 തീയതികളില്‍ അംഗങ്ങള്‍ പണിമുടക്കുമെന്ന് ആര്‍എംടി വ്യ.ക്തമാക്കി. ശമ്പളവിഷയത്തിന് പുറമെ സ്റ്റാഫിംഗ് സംബന്ധിച്ച ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് പ്രതിസന്ധിയാണ്. ക്രിസ്മസിന് മുന്‍പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions