ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടന്‍! യുകെയ്ക്ക് പുതിയ പേര് ചാര്‍ത്തി നെതന്യാഹു
യുകെയെ 'ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടനെന്ന്' മുദ്രകുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ബ്രിട്ടനാണെന്ന പരിഹാസവും നെതന്യാഹു ഉന്നയിച്ചു.
ഇറാന്റെ കൈയില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാനുള്ള തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടനെ പരിഹസിച്ചത്. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക്ക് ബ്രിട്ടനാണെന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മറ്റൊരു രാജ്യമായി ഇറാനെ മാറ്റാതെ തടയുകയാണ് ലക്ഷ്യം, നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മുതല്‍ യുകെ- ഇസ്രയേല്‍ ബന്ധം വഷളാകാന്‍ തുടങ്ങിയിരുന്നു. ഗാസയിലെ യുദ്ധവും, ബ്രിട്ടന്‍ പലസ്തീനെ രാജ്യമായി അംഗീകരിച്ചതുമാണ് പ്രധാന വിഷയങ്ങള്‍. കീര്‍ സ്റ്റാര്‍മര്‍ ഹമാസിനെ സുഖിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നെതന്യാഹു നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം കൂടുതല്‍ ഗാസാ പ്രേമം
More »
യുകെയില്‍ ഇടയ ശുശ്രൂഷയില്‍ പുതിയ അധ്യായമെഴുതി മലയാളി വനിത
യുകെയിലെ ലീഡ്‌സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിതയായ ഏയ്ഞ്ചല്‍ ജമീമ പോള്‍ നിയമിതമായി. സഭാ ശൂശ്രൂഷാ രെഗത്ത് വനിതകളുടെ നേതൃത്വത്തിന് കൂടുതല്‍ പ്രോത്സാഹനമാകുന്ന ഈ നിയമനം മലയാളി ക്രൈസ്തവ സമൂഹം സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
വചന ശുശ്രൂഷയിലും അത്മീയ നേതൃത്വത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഏയ്ഞ്ചല്‍ ജമീമ പോള്‍ ഇനി മുതല്‍ ലീഡ്‌സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ എന്ന നിലയില്‍ സഭയുടെ വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഈ നിയമനം യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിനും സഭാ നേതൃത്വത്തില്‍ സേവനമനുഷ്ഠിക്കുന്ന വനിതകള്‍ക്കും പ്രചോദനമേകുന്നതാണെന്ന് സഭാ വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.
ലീഡ്‌സ് റിവൈവല്‍ ചര്‍ച്ച് യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനായി ആത്മീയ ശുശ്രൂഷകള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്. ലഭ്യമായ
More »
വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഇടിയുന്നു; യുകെ സര്‍വകലാശാലകള്‍ കടുത്ത പ്രതിസന്ധിയിലേക്ക്
യുകെയിലെ ഉന്നതവിദ്യാഭ്യാസ മേഖല ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സര്‍വകലാശാലാ മേധാവികളുടെ മുന്നറിയിപ്പ്. വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവ് സര്‍വകലാശാലകള്‍ക്ക് ലഭിക്കുന്ന നിര്‍ണായക വരുമാനം കുറയ്ക്കുകയും മേഖലയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളുടെ ഫീസിന് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന് സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു സര്‍വകലാശാല തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകാമെന്ന് മുന്‍ സര്‍വകലാശാലാ മന്ത്രിയും മുന്നറിയിപ്പ് നല്‍കി.
അതേസമയം, ബ്രിട്ടനിലെ ആറാം ഫോം വിദ്യാര്‍ഥികള്‍ക്ക് എ-ലെവല്‍ ഫലങ്ങളില്‍ പുരോഗതിയുണ്ടായതും ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് വിദ്യാര്‍ത്ഥികളെ ആദ്യ തിരഞ്ഞെടുപ്പിലെ സര്‍വകലാശാലകളില്‍
More »
മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വീണ്ടും ഉയരുന്നു; 5 വര്‍ഷത്തെ ശരാശരി ഫിക്‌സഡ് ഡീലുകള്‍ 5.66 ശതമാനത്തില്‍
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്നത് മൂലം ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. ഭവനഉടമകളെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായി മാറുകയാണ്. പ്രത്യേകിച്ച് റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കാണ് ബാധ്യത കുതിച്ചുയര്‍ന്നതായി അനുഭവപ്പെടുക.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പതിയെ വര്‍ദ്ധിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് ഡീലുകളുടെ നിരക്ക് ജൂലൈയില്‍ 5.66 ശതമാനത്തിലേക്ക് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജ് റേറ്റ് ഇപ്പോള്‍ 5.63 ശതമാനത്തിലുമാണ്.
കഴിഞ്ഞ വര്‍ഷം യഥാക്രമം 5 ശതമാനവും, 4.96 ശതമാനവും ഉണ്ടായിരുന്ന ഇടത്താണ് ഈ കുതിപ്പ്. ഇറാന്‍ യുദ്ധത്തില്‍ ഇടക്കാല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ജൂണില്‍ നിരക്ക് താഴ്‌ന്നെങ്കിലും ഹോര്‍മുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് സംഘര്‍ഷം തുടര്‍ന്നത്
More »
ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം
ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് അനായാസമായി വിജയിച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊക്കെ തിരഞ്ഞെടുപ്പില്‍ ബഹിഷ്കരണം നടത്തിയതോടെ കൗണ്ട് ബിന്‍ഫേസ് ആണ് ഫാരേഗിന്റെ പ്രധാന എതിരാളിയായത്.
34 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ ഫരാഗ് 22,239 വോട്ടുകള്‍ (63.34%) നേടി സീറ്റ് നിലനിര്‍ത്തി. കൗണ്ട് ബിന്‍ഫേസിന് 9,455 വോട്ടുകള്‍ (26.93%) ലഭിച്ചു. പോളിങ് ശതമാനം 44% ആയിരുന്നു
ക്രിപ്‌റ്റോകറന്‍സി കോടീശ്വരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണില്‍ നിന്ന് ലഭിച്ച 5 മില്യണ്‍ പൗണ്ട് സമ്മാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ഫരാഗ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് വാച്ച്ഡോഗിന്റെ ഔദ്യോഗിക അന്വേഷണം വീണ്ടും ആരംഭിക്കാനിരിക്കുകയാണ്.
വിജയം ഉറപ്പായെങ്കിലും ഫരാഗ് വോട്ടെണ്ണല്‍ കേന്ദ്രമായ ക്ലാക്ടണ്‍ ലെഷര്‍ സെന്ററില്‍
More »
തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം
തെക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സില്‍ ലൂവിസ് റെയില്‍വെ സ്റ്റേഷന് സമീപം യാത്രാ ട്രെയിന്‍ പാളം തെറ്റി. സംഭവത്തെ തുടര്‍ന്ന് പൊലീസ്, അഗ്‌നിരക്ഷാസേന, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അടിയന്തര സേവനങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ മറിഞ്ഞുകിടക്കുന്നതായി കാണാം. പ്രദേശത്തേക്ക് പൊതുജനങ്ങള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ഈസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നിര്‍ദേശിച്ചു.
സംഭവത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തെക്കന്‍ ഇംഗ്ലണ്ടില്‍ തുടരുന്ന ഉഷ്ണതരംഗത്തെ തുടര്‍ന്ന് ചില മേഖലകളില്‍ താപനില 35
More »
എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍
എ ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പതിവുപോലെ മികച്ച വിജയങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍ മുന്നിലെത്തി. നാലു വിഷയങ്ങളിലും 'എ സ്റ്റാര്‍' സ്വന്തമാക്കി ലിവര്‍പൂളില്‍ നിന്നുള്ള റോഹന്‍ ജോര്‍ജ് മികച്ച വിജയം കൈവരിച്ചു. കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫര്‍ദര്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ നാല് വിഷയങ്ങളിലാണ് റോഹന്‍ 'എ സ്റ്റാര്‍' സ്വന്തമാക്കിയത്. സെന്റ് ഹെലന്‍സ് കാര്‍മല്‍ കോളേജില്‍ എ ലെവല്‍ പഠനം പൂര്‍ത്തിയാക്കിയ റോഹന്‍ തന്റെ ഇഷ്ടവിഷയങ്ങളായ മാത്തമാറ്റിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും തുടര്‍പഠനത്തിനായി തെരഞ്ഞെടുത്ത് വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലേക്കാണ് പോകുന്നത്.
2002-ല്‍ ലിവര്‍പൂളിലെത്തിയ റോഹന്റെ മാതാപിതാക്കളായ അഭിലാഷ് കുര്യനും സ്മിതി കുര്യനും ലിവര്‍പൂളിലെ ആദ്യകാല മലയാളി കുടുംബങ്ങളില്‍പ്പെടുന്നു. അഭിലാഷ് കുര്യന്‍ ബാര്‍ക്ലെയ്‌സില്‍ ജോലി ചെയ്യുന്നു. സ്മിതി കുര്യന്‍
More »
എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു
എ-ലെവല്‍ ഫലം വ്യാഴാഴ്ച രാവിലെ പുറത്തുവന്നതോടെ സ്കൂളുകളിലും കോളജുകളിലും ആഹ്ലാദവും ആശ്വാസവും. യൂണിവേഴ്സിറ്റി പ്രവേശനം കാത്തിരുന്നവര്‍ക്കും മികച്ച വാര്‍ത്തയാണ് ലഭിച്ചത്. റെക്കോര്‍ഡ് എണ്ണം വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആദ്യമായി തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റികളില്‍ തന്നെ ഇടം ലഭിച്ചു. എ-ലെവല്‍, ടി-ലെവല്‍, ബി-ടെക് ലെവല്‍ 3 ഫലങ്ങളാണ് പുറത്തുവന്നത്.
യൂണിവേഴ്സിറ്റികളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്ന യൂകാസ് (യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,28,990 പതിനെട്ടു വയസ്സുകാര്‍ ആദ്യ പരിഗണനയായി തിരഞ്ഞെടുത്ത സര്‍വകലാശാലയിലോ കോളജിലോ പ്രവേശനം ഉറപ്പാക്കി. 31,770 പേര്‍ക്ക് ഇന്‍ഷുറന്‍സ് ചോയ്സിലും ഇടം ലഭിച്ചു.
പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ തങ്ങളുടെ യൂണിവേഴ്സിറ്റി പ്രവേശനം ഉറപ്പായ വിവരം യൂകാസ്
More »
വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ബാധ്യതയായി വാട്ടര്‍ ബില്ലുകള്‍ വര്‍ദ്ധിക്കുന്നു. 3.4 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവഴിക്കല്‍ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജല കമ്പനികള്‍ക്ക് അനുമതി ലഭിച്ചതോടെയാണ് ജനങ്ങള്‍ക്ക് തിരിച്ചടി നേരിടുക.
പുതിയ വീടുകളെയും, ഡാറ്റാ സെന്ററുകളെയും പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പണമിറക്കുന്നത്. നിലവില്‍ നിക്ഷേപങ്ങള്‍ നടത്താനായി 104 ബില്ല്യണ്‍ പൗണ്ട് ഇറക്കുന്നത് മൂലം ദശകത്തിന്റെ രണ്ടാം പകുതിയില്‍ വാട്ടര്‍ ബില്ലുകള്‍ 36 ശതമാനം വര്‍ദ്ധിക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കം.
13 വാട്ടര്‍ കമ്പനികളാണ് മുന്‍പ് അനുവദിച്ച തുകയ്ക്ക് മുകളില്‍ കൂടുതല്‍ പണം ചെലവിടാന്‍ അനുമതി തേടിയതെന്ന് വാട്ടര്‍ ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌വാട്ട് പറഞ്ഞു. ഇതിനായി 3.4 ബില്ല്യണ്‍ പൗണ്ട് അനുവദിച്ചതായാണ് വ്യക്തമാകുന്നത്.
സതേണ്‍ വാട്ടര്‍, തെയിംസ് വാട്ടര്‍, സെവേണ്‍
More »