എറിന്‍ ചുഴലിക്കാറ്റ് യുകെയിലേക്ക്; തീര പ്രദേശങ്ങളില്‍ വന്‍ തിരമാലയുണ്ടാകും, ജാഗ്രത പുലര്‍ത്തണമെന്ന് മെറ്റ് ഓഫീസ്
യുകെയില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എറിന്‍ ചുഴലിക്കാറ്റ് വരുന്നു. ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. മണിക്കൂറില്‍ 160 മൈല്‍ വേഗതയുള്ള കാറ്റഗറി 5 കൊടുങ്കാറ്റായി കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപാന്തരം പ്രാപിച്ച എറിന്റെ വരവ് നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റഗറി 2ലാണ് നിലവില്‍ എറിന്‍ കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ശക്തമായ കാറ്റ് എവിടെയെല്ലാം വീശുമെന്ന കാര്യത്തിലും മഴ ലഭിക്കുന്ന കാര്യങ്ങളിലും വൈകാതെ വിവരങ്ങള്‍ കൈമാറുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ബുധനാഴ്ച മുതല്‍ മഴയുണ്ടാകും. വ്യാഴം, വെള്ളി ദിനങ്ങളില്‍ പലഭാഗത്തും മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍ തീര പ്രദേശങ്ങളില്‍
More »
അഭയാര്‍ത്ഥികള്‍ക്കെതിരെ ആയിരങ്ങള്‍ തെരുവില്‍; മുപ്പതോളം ഹോട്ടലുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ റാലി
ലണ്ടന്‍ : യുകെയില്‍ കുടിയേറ്റ വിരുദ്ധ സമരം കത്തിപടരുന്നു. ഇതിനെതിരെ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും രംഗത്തുണ്ട്. ഇരു ഗ്രൂപ്പുകളും ഈ വാരാന്ത്യത്തില്‍ പ്രകടനങ്ങളുമായി എത്തുമ്പോള്‍ പോലീസ് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. പോര്‍ട്ട്‌സ്മത്ത്, ഓര്‍പിംഗ്ടണ്‍, ലെസ്റ്റര്‍, ചിചെസ്റ്റര്‍, ആഷ്‌ഫോര്‍ഡ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഇന്നലെ വൈകിട്ട് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷം വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് പതാക വഹിച്ചെത്തിയ കുടിയേറ്റ വിരുദ്ധരും, സ്റ്റാന്‍ഡ് അപ് ടു റേസിസം അനുയായികളും തമ്മിലായിരുന്നു സംഘര്‍ഷം.
ഇരു ഭാഗത്തും നൂറു കണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ടി വന്നു. അഭയാര്‍ത്ഥികളെ താംസിപ്പിച്ചിരുന്ന ബെല്‍ ഹോട്ടലില്‍ നിന്നും അവരെ ഒഴിപ്പിച്ച് ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി വന്നതോടെ,
More »
ജൂലൈയില്‍ 100 മില്ല്യണ്‍ പൗണ്ട് തൊട്ട് ലേബറിന്റെ നികുതിവേട്ട; എന്നിട്ടും ഖജനാവ് കാലി!
ജൂലൈയില്‍ ബ്രിട്ടനിലെ ജനങ്ങളില്‍ നിന്നും റെക്കോര്‍ഡ് തോതില്‍ നികുതി പിരിച്ചെടുത്ത് ലേബര്‍ ഗവണ്‍മെന്റ്. 100 ബില്ല്യണ്‍ പൗണ്ടാണ് ജൂലൈ മാസത്തിലെ നികുതിവേട്ട. എന്നാല്‍ ഇതിലൊന്നും ഖജനാവ് മെച്ചപ്പെടുന്നില്ല. അതിനാല്‍ കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ വഴി തേടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 50 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടാന്‍ ചാന്‍സലര്‍ ഇത്തരമൊരു പദ്ധതി അടുത്ത ബജറ്റില്‍ നടപ്പാക്കാനുള്ള സാധ്യതയുണ്ട്. ഇത് മധ്യവര്‍ഗ്ഗക്കാരായ ജനങ്ങളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക
രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നത് ചാന്‍സലര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവാണ് ജൂലൈയിലെ വേട്ടയില്‍ സുപ്രധാന സംഭാവന നല്‍കിയത്. എന്നാല്‍ ഈ പദ്ധതി മൂലം സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ പുതുതായി സ്വീകരിക്കുന്നത് ബുദ്ധിമുട്ടായി മാറുകയും,
More »
നിബന്ധനകള്‍ കടുത്തു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഉപേക്ഷിക്കുന്നു
നിബന്ധനകള്‍ കടുത്തതോടെ യുകെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വീസകളുടെ എണ്ണത്തില്‍ ഇടിവ് തുടരുന്നതായി ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണില്‍ അവസാനിച്ച വര്‍ഷം 98014 വീസകള്‍ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികല്‍ 99919 വീസകളുമായി ചൈനയ്ക്ക് തൊട്ടുപിന്നിലാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇരട്ടിയായി. കുടിയേറ്റ നിയമം ലംഘിച്ചതിന് 2715 ഇന്ത്യക്കാരാണ് തടവിലായത്. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടയച്ചു.
സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഡിപെന്‍ഡന്‍ഡ് വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആര്‍ ലഭിക്കുന്നതിനും ഒട്ടേറെ
More »
ജിസിഎസ്ഇയില്‍ വിജയശതമാനം കുറഞ്ഞിട്ടും മലയാളി കുട്ടികള്‍ക്ക് മികച്ച നേട്ടം
വ്യാഴാഴ്ച പുറത്തു വന്ന ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ ഇത്തവണ വിജയശതമാനം കുറവാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പെണ്‍കുട്ടികള്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. മലയാളി കുട്ടികള്‍ പതിവ് തെറ്റിക്കാതെ മികവ് കാത്തുസൂക്ഷിച്ചിട്ടുണ്ട്.
ജിസിഎസ്ഇയില്‍ പഠിച്ച വിഷയങ്ങള്‍ക്കെല്ലാം എ ഡബിള്‍ സ്റ്റാറുകളും എ സ്റ്റാറുകളും നേടിയ ഗോസ്പോര്‍ട്ടിലെ ഒലിവിയയുടെ വിജയത്തിളക്കം മലയാളി സമൂഹത്തിനു അഭിമാനമാണ്. ഒസിആര്‍ കാംബ്രിഡ്ജ് നാഷണല്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയറില്‍ നമ്പര്‍ വണ്‍ സ്ഥാനം നേടിയ ഒലിവിയ മെര്‍ലിന്‍ സാജു എന്ന 16കാരി പഠിച്ച സ്‌കൂളിലെ ആദ്യ മൂന്നു സ്ഥാനക്കാരില്‍ ഒരാള്‍
More »
അയര്‍ലന്‍ഡിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ പിന്തുണച്ച് കത്തോലിക്ക സഭയുടെ ഇടയലേഖനം
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെയടക്കം ഒട്ടറെ വംശീയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യക്കാരെ പിന്തുണച്ച് ലത്തീന്‍ കത്തോലിക്കാ സഭയുടെ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറങ്ങി. 'അവരെ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്' എന്നിങ്ങനെയുള്ള വരികള്‍ ഉള്‍പ്പെടുന്ന ഇടയ ലേഖനമാണ് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ പുറത്തിറക്കിയത്. ആദ്യമായാണ് രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ഡബ്ലിന്‍ അതിരൂപത ഇടയലേഖനം പുറപ്പെടുവിക്കുന്നത്. ഇന്ത്യന്‍ ജനതയെ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് സര്‍വവിധ സഹകരണവും നല്‍കണമെന്നും ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ ആവശ്യപ്പെട്ടു. വിശ്വാസസമൂഹത്തിന് ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുവാന്‍ കടപ്പാടുണ്ടെന്ന് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ വ്യക്തമാക്കുന്നു.
ഇടയലേഖനത്തില്‍ നിന്നും ഡബ്ലിനിലെ ഇന്ത്യന്‍
More »
പണപ്പെരുപ്പം മുകളിലേയ്ക്ക്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് നിരാശയേകുന്ന വാര്‍ത്ത
ഈ വര്‍ഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് നിരാശയേകി പണപ്പെരുപ്പം മുകളിലേയ്ക്ക്. ഈ വര്‍ഷം ഇനിയൊരു പലിശ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്ന തരത്തിലാണ് ട്രേഡര്‍മാര്‍ വിപണിയെ വിലയിരുത്തുന്നത്. പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലേക്ക് മാറുന്നതാണ് കാരണം.
നിലവില്‍ 4 ശതമാനത്തിലേക്ക് പലിശകള്‍ കുറച്ചിട്ടുണ്ടെങ്കിലും ഇതിന് അപ്പുറത്തേക്ക് ഒരു നടപടി കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്കിന് ബുദ്ധിമുട്ടുകളുണ്ട്. 2025-ല്‍ മറ്റൊരു കട്ടിംഗ് ഉണ്ടാകുമെന്നായിരുന്നു മുന്‍പ് പ്രതീക്ഷിച്ചത്.
ചെറുതെങ്കിലും സമ്പദ് വ്യവസ്ഥ വികസിക്കുന്നതും, ശമ്പളവര്‍ദ്ധന കുറയുന്നതും, യുഎസുമായുള്ള വ്യാപാര കരാറും ചേര്‍ന്ന് പലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ നല്‍കുമ്പോഴും പണപ്പെരുപ്പം താഴാതെ നില്‍ക്കുന്നത് തിരിച്ചടിയാണ്.
കഴിഞ്ഞ
More »
യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകളും കുതിക്കും; ആശങ്കയില്‍ പാസഞ്ചര്‍ ഗ്രൂപ്പുകള്‍
യുകെയില്‍ പണപ്പെരുപ്പത്തിന് ഒപ്പം പിടിക്കുന്നതിന് സകല മേഖലകളിലും നിരക്കുയരുകയാണ്. ഇതിന്റെയെല്ലാം ഭാരം കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകള്‍ കുതിയ്ക്കുമെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷം നിരക്ക് വര്‍ധന 5.8 ശതമാനമെങ്കിലും നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പാസഞ്ചര്‍ ഗ്രൂപ്പുകള്‍ ഈ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി.
ജൂലൈയിലെ പണപ്പെരുപ്പ നിരക്കിനൊപ്പം ഒരു ശതമാനം കൂടി ചേര്‍ത്താണ് റെയില്‍ നിരക്ക് വര്‍ധനവുകള്‍ തീരുമാനിക്കുന്നത്. ഇതോടെ 4.8 ശതമാനമെന്ന നിരക്കാണ് ഫലത്തില്‍ നേരിടുക. അതേസമയം 2026 വര്‍ഷത്തേക്ക് റെഗുലേറ്റഡ് നിരക്കുകള്‍ കണക്കാക്കുന്നത് എങ്ങനെ ആയിരിക്കുമെന്ന് ഗവണ്‍മെന്റ് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ അതേ രീതി പാലിച്ചാല്‍ നിരക്ക് 5.8% വര്‍ധിച്ചും. മാര്‍ച്ചില്‍ 4.6% നിരക്ക് കൂട്ടിയിരുന്നു. ആര്‍പിഐ
More »
ന്യൂ ഹാംപ്ഷയറില്‍ ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കി
യുകെ ജനതയെ ഞെട്ടിച്ചു ന്യൂ ഹാംപ്ഷയറില്‍ നടന്ന കൊലപാതക-ആത്മഹത്യാ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കുകയായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭര്‍ത്താവിന് നേരിട്ട ഗുരുതര ബ്രെയിന്‍ കാന്‍സര്‍ മൂലം കടുത്ത സമ്മര്‍ദ്ദം നേരിട്ട സ്ത്രീയാണ് ഇദ്ദേഹത്തെയും, രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവന്‍ അവസാനിപ്പിച്ചത്. 34-കാരിയായ എമിലി ലോംഗിനെ കൂടാതെ ഭര്‍ത്താവ് 48-കാരന്‍ റയാന്‍ ലോംഗ്, ഇവരുടെ എട്ടും, ആറും വയസ്സുള്ള കുട്ടികളെയുമാണ് ന്യൂ ഹാംപ്ഷയറിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
3 വയസ്സുള്ള ഇളയ കുട്ടിയെ മാത്രം അപകടത്തില്‍ പെടാതെ കണ്ടെത്തുകയും ചെയ്തു. ഭര്‍ത്താവിന് ബാധിച്ച കാന്‍സര്‍ ബാധ എത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ടിക് ടോക് വീഡിയോകളില്‍ എമിലി
More »