കാന്‍സര്‍ ചികിത്സയിലിരിക്കേ യുകെ മലയാളി നഴ്സ് വിടവാങ്ങി
പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നഴ്സ്വി ന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് നാട്ടില്‍ മരണത്തിന് കീഴടങ്ങി. കാന്‍സര്‍ ചികിത്സയിലിരിക്കേയാണ് വിയോഗം. മൂന്നു ചെറു കുഞ്ഞുങ്ങളേയും തനിച്ചാക്കി ഈ അമ്മ പോയപ്പോള്‍ അനാഥത്വത്തിന് നടുവില്‍ അച്ഛന്റെ മാത്രം തണലില്‍ ജീവിക്കേണ്ട അവസ്ഥയിലാണ് മക്കള്‍. ഇന്നലെ വൈകീട്ടോടെയാണ് നാട്ടിലാണ് മരണം സംഭവിച്ചത്.
സ്ട്രൗഡ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഒരു നല്ല ജീവിതം സ്വപ്‌നം കണ്ട് യുകെയിലെത്തി ഒരു വര്‍ഷമായപ്പോഴേക്കും രോഗം തിരിച്ചറിയുകയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം യുകെയിലെത്തിയത്. രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോഴാണ് കണ്ടെത്തിയത്. ഏപ്രില്‍ അവസാനം നാട്ടില്‍ പോയി കുടുംബത്തെ കണ്ടു, ഒടുവില്‍ നാട്ടില്‍ ചികിത്സ തുടരുകയായിരുന്നു.
പ്രതീക്ഷയോടെ യുകെയിലെത്തിയ കുടുംബത്തെ കാത്തിരുന്നത് വലിയ
More »
നോര്‍വിച്ചില്‍ മരണമടഞ്ഞ മേരിക്കുട്ടി ജെയിംസിന് യുകെ മലയാളി സമൂഹം വെള്ളിയാഴ്ച വിടയേകും
നോര്‍വ്വിച്ചില്‍ അന്തരിച്ച നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ മേരിക്കുട്ടി ജെയിംസിന് (68) യുകെയിലെ മലയാളി സമൂഹം നാളെ വേദനയോടെ വിടയേകും. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നോര്‍വിച്ച് മലയാളി സമൂഹത്തിലും സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത ക്‌നാനായ ഇടവകയിലും നീണ്ടൂര്‍ സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു മേരിക്കുട്ടി.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുവരെയാണ് പൊതുദര്‍ശനം. നോര്‍വിച്ചില്‍ സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടത്തുക.
ഗള്‍ഫിലായിരുന്ന കുടുംബം 2004 ലാണ് യുകെയിലെത്തിയത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ് നോര്‍വിച്ച് അസോസിയേഷന്‍ ഫോര്‍ മലയാളീസ് സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. പരേത ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ സഞ്ചു. സനു, സുബി
മരുമക്കള്‍ അനൂജ, സിമി
നോര്‍വിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി
More »
നോര്‍വിച്ചില്‍ താമസിക്കുന്ന മേരിക്കുട്ടി ജെയിംസ് നിര്യാതയായി
യുകെയിലെ നോര്‍വിച്ചില്‍ താമസിക്കുന്ന മലയാളി മേരിക്കുട്ടി ജെയിംസ് (68) നിര്യാതയായി. രോഗ ബാധിതയായി ചികിത്സയിലായിരിക്കവെയാണ് മരണം. സംസ്കാരം പിന്നീട് നീണ്ടൂര്‍ വി.മിഖായേല്‍ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയില്‍ നടത്തും.
ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗമാണ് മേരിക്കുട്ടി. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യുകെയില്‍ എത്തുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് ജെയിംസ് നോര്‍വിച്ച് അസോസിയേഷന്‍ ഫോര്‍ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കല്‍ക്കട്ട ക്നാനായ കാത്തലിക്ക് മിഷന്‍ അംഗമായിരുന്ന മേരിക്കുട്ടി, NAM അസോസിയേഷന്‍ അംഗം കൂടിയാണ്.
ഭര്‍ത്താവ് : പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ്. മക്കള്‍ : സഞ്ചു, സനു, സുബി. മരുമക്കള്‍ : അനൂജ, സിമി, ഹൃദ്യ.
More »
മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുകെയിലെത്തിയ തൊടുപുഴ സ്വദേശി വീണു മരിച്ചു
ആഷ്‌ഫോര്‍ഡ് : മക്കളെ സന്ദര്‍ശിക്കാന്‍ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ് ആഷ്‌ഫോര്‍ഡില്‍ നിര്യാതനായി. തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ എന്‍ വി ജെയിംസ് (ചാക്കോച്ചന്‍ -76) ആണ് കെന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ മരിച്ചത്.
പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിപോകുമ്പോള്‍ കാല്‍ തട്ടി വീണ് പരിക്ക് പറ്റിയ ചാക്കോച്ചനെ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിന് ഏറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവം നിലക്കാത്തിരുന്നതാണ് മരണ കാരണം. രണ്ടാഴ്ച മുന്‍പാണ്, രണ്ട് മാസം മക്കളോടൊപ്പം ചിലവഴിക്കാന്‍ ഇദ്ദേഹം യുകെയില്‍ എത്തിയത്.
സംസ്‌കാരം പിന്നീട് ഉടുമ്പന്നൂര്‍ മങ്കുഴി പള്ളിയില്‍ നടക്കും. ഭാര്യ : ആനീസ് കുറിച്ചിയില്‍ കുടുംബാംഗമാണ്. മക്കള്‍ : റിജോ ജെയിംസ് (ന്യൂ കാസില്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് - മോട്ടര്‍ വെ (മോട്ടോ സര്‍വ്വീസ്- യുകെ) കമ്പനി ഓപ്പറേഷന്‍
More »
അവധിക്ക് നാട്ടിലേക്ക് പോയ ന്യൂകാസില്‍ മലയാളി അന്തരിച്ചു
അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ ന്യൂകാസില്‍ മലയാളി സജി മാത്യു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കാരിത്താസ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ന്യൂകാസില്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പ്രെപ്പോസ്ഡ് മിഷന്‍ അംഗമായിരുന്നു സജി മാത്യു കാവക്കുഴി.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ഇംഗ്ലീഷ് മാര്‍ട്ടേഴ്‌സ് ദേവാലയത്തില്‍ (NE5 3JR, 176 Stamfordham Road) വെച്ച് വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
സംസ്‌കാരം 30ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വെച്ച് നടക്കും.
ന്യൂ കാസില്‍ നോര്‍ത്ത് ഷീല്‍ഡിലെ ആദ്യ കാല കുടിയേറ്റക്കാരനാണ് സജി മാത്യു. നഴ്‌സായി ജോലി ചെയ്യുന്ന സാലിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
More »
ലണ്ടനില്‍ ചികിത്സയിലിരുന്ന മലയാളി യുവതി അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി
യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി കോട്ടയം സ്വദേശിനിയായ യുവതിയുടെ വേര്‍പാട്. ലണ്ടനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നിത്യ മേരി വര്‍ഗീസ്(31) ആണ് മരണമടഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം.
കോട്ടയം വാകത്താനം , ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യയാണ്. ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തിയിട്ടുള്ളതിനാല്‍ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് നിത്യ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.
ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. അവിടെ നിന്ന് പ്രിയപ്പെട്ടവരെ കണ്ടു മടങ്ങിയ നിത്യയ്ക്ക് ഹൈദരാബാദില്‍ വച്ചുതന്നെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് യുകെയിലെത്തിയതിന് പിന്നാലെ സ്ഥിതി ഗുരുതരമാവുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.
ലണ്ടനില്‍ നിത്യയും ഭര്‍ത്താവ് ഗ്രിഗറിയും താമസിക്കുന്ന
More »
കല്ലൂപ്പാറ സ്വദേശി റെജി തോമസിന് ലണ്ടനില്‍ ഇന്ന് അന്ത്യയാത്രാമൊഴി നല്‍കും
യുകെയില്‍ ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസിന്റെ (57) പൊതുദര്‍ശനം ഇന്ന് നടക്കും. റെജി ഇടവകാംഗമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലാണ് പൊതുദര്‍ശനം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍.
പൊതുദര്‍ശന സമയത്ത് ലണ്ടനിലെ മലയാളി സമൂഹം അന്ത്യയാത്രാമൊഴി നല്‍കും. ലണ്ടനിലെ ഈസ്റ്റ്‌ഹാമില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന റെജി തോമസ് നാട്ടില്‍ തിരുവല്ലയ്ക്ക് സമീപമുള്ള ഇരവിപേരൂര്‍ ആണ് താമസിച്ചിരുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരാമെഡിക്സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയില്‍ തുടരവേ
More »
യുകെ മലയാളി യുവതിയുടെ ഭര്‍ത്താവ് സൗദിയില്‍ മരിച്ച നിലയില്‍
ലണ്ടന്‍ മലയാളിയായ യുവതി സൂര്യയുടെ ഭര്‍ത്താവ് മുകേഷ് (37) സൗദിയില്‍ മരിച്ച നിലയില്‍. അല്‍കോബാര്‍, തുഖ്ബയിലെ താമസ സ്ഥലത്താണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ മുടവൂര്‍ സ്വദേശിയായ കണ്ണന്‍വേലിക്കല്‍ ഹൗസില്‍ മുകേഷ് കുമാറാണ് മരിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി പ്രവാസിയാണ് മുകേഷ്. വിവിധ വിദേശ രാജ്യങ്ങളില്‍ വെതര്‍ഫോര്‍ഡ് കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 2020 മുതലാണ് സൗദിയില്‍ ജോലി ചെയ്തിരുന്നത്.
മുകേഷ് - സൂര്യ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. മടത്തോലില്‍ രമേശന്‍ നായര്‍- ഉഷദേവി എന്നിവരാണ് മാതാപിതാക്കള്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കെഎംസിസി അല്‍കോബാര്‍ വെല്‍ഫെയര്‍വിങ് ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്.
More »
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരി ചെല്ലമ്മ ശിവാനന്ദന്‍ നൂറാം വയസില്‍ അന്തരിച്ചു
യുകെയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും യുകെയിലെ സൗത്താളില്‍ താമസക്കാരിയുമായിരുന്ന ചെല്ലമ്മ ശിവാനന്ദന്‍(100) ഏപ്രില്‍ 19-ന് സ്വന്തം നാടായ മണമ്പൂരില്‍ (വര്‍ക്കല) മരണമടഞ്ഞു.
മക്കളും മരുമക്കളും
രാധാ ശിവാനന്ദന്‍ (പരേത)
രഘുവരന്‍ ശിവാനന്ദന്‍
ഭാസി ശിവനാടന്‍ (പരേതന്‍) യു.കെ
മണിലാല്‍ ശിവന്ദന്‍ (യുകെ)
ഷാജി ശിവന്ദന്‍ (യുകെ) (+447740098662 മൊബൈല്‍; +91 9633041255
More »