നാഗര് വീട്ടില്‍ രാധമ്മയുടെ സ്മരണാഞ്ജലി
ദേവസ്വം ബോര്‍ഡില്‍ ക്ലിഫ് ഹൗസിനു വടക്കുവശം നാഗര് വീട്ടില്‍ രാധമ്മയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഇന്ന്. പ്രിയമാതാവിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുകയാണ് ലണ്ടനിലുള്ള മഹേഷും കുടുംബാംഗങ്ങളും.
More »
ന്യൂപോര്‍ട്ടിലെ മലയാളി നഴ്സ് ജൂലി കാന്‍സര്‍ ബാധിച്ചു നാട്ടില്‍ മരണമടഞ്ഞു
കാര്‍ഡിഫ് മലയാളി ആശിഷ് തങ്കച്ചന്റെ വേര്‍പാടിനു പിന്നാലെ യുകെ മലയാളികളെത്തേടി വീണ്ടുമൊരു ദുഃഖ വാര്‍ത്ത. അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ന്യൂപോര്‍ട്ടിലെ മലയാളി നഴ്സ് ജൂലി ജോണ്‍(48) ആണ് വിടവാങ്ങിയത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. കോട്ടയത്ത് വച്ചാണ് അന്ത്യം സംഭവിച്ചത്. കോട്ടയം കൊണ്ടൂര്‍ സ്വദേശിയായ ജൂലി വടക്കേല്‍ വീട്ടില്‍ കുടുംബാംഗമാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി രോഗബാധിതയായ ജൂലി രോഗം മൂര്‍ച്ഛിച്ചതിനാല്‍ കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് തന്റെ മാതാപിതാക്കളുടെ കൂടെ കുറച്ചു നാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ നാട്ടിലേക്ക് പോയത്. ജൂലി യുകെയില്‍ വന്നിട്ട് രണ്ടര വര്‍ഷം മാത്രമായതിനാല്‍ ഭര്‍ത്താവും കുട്ടികളും നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയിലാണുള്ളത്. ജൂലി യുകെയില്‍ വന്നതിന് ശേഷം ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിയുടെ വളരെ ആക്റ്റീവ് മെമ്പര്‍ ആയിരുന്നു.
ഭര്‍ത്താവിനും
More »
കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്കാരം തിങ്കളാഴ്ച
കെറ്ററിംഗ് : വീട്ടില്‍ ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കെ പൊടുന്നനെ കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങിയ കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം തിങ്കളാഴ്ച (14ന്) നടക്കും. 13ന് വൈകിട്ട് 5.30 മുതല്‍ എട്ടു മണി വരെ കെറ്ററിംഗിനെ സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 14ന് രാവിലെ ഒന്‍പതുമണിയ്ക്ക് ജപമാലയും 9.30ന് വിശുദ്ധ കുര്‍ബാനയും നടത്തി ഉച്ചയ്ക്ക് 12 മണിയോടെ കെറ്ററിംഗ് വാറെന്‍ ഹില്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. വേക്ക് സര്‍വ്വീസില്‍ മാത്രമായിരിക്കും ഷൈജുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഇടവകകള്‍ക്കും സാധ്യമാകുകയെന്ന് കുടുംബം അറിയിച്ചു.
മാര്‍ച്ച് 23-ാം തീയതിയാണ് ഷൈജു ഫിലിപ്പ് മരണത്തിനു കീഴടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് വീട്ടില്‍ വച്ച് അപകടത്തിന്റെ രൂപത്തില്‍ എത്തിയ വിധിയെ തോല്‍പ്പിച്ച്
More »
മറിയാമ്മ മത്തായി നിര്യാതയായി
ബെന്‍സേലം : തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതില്‍ പരേതരായ തോമസ് വറുഗീസിന്റെയും, ശോശാമ്മ വറുഗീസിന്റെയും മകളും, പുല്ലാട് വരയന്നൂര്‍ ഉമ്മഴങ്ങത്ത് മത്തായി തോമസിന്റെ സഹധര്‍മ്മിണിയും, ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവാംഗവുമായ മറിയാമ്മ മത്തായി (80) ബെന്‍സേലത്ത് നിര്യാതയായി.
മേബല്‍, മേബിള്‍, മേബി എന്നിവര്‍ മക്കളും, തോമസ് ചാണ്ടി, അജി ജോണ്‍, ഉമ്മന്‍ ഡാനിയല്‍ എന്നിവര്‍ മരുമക്കളും, മെലിസ, മെറിന്‍, എലീന, ഷോണ്‍, മേഗന്‍, ആഷ്‌ലി, ജോഷ്വ, സാറ എന്നിവര്‍ കൊച്ചുമക്കളുമാണ്.
പരേതയുടെ പൊതുദര്‍ശനവും, സംസ്കാര ശുശ്രൂഷകളും : ഏപ്രില്‍ 9 ന് ബുധനാഴ്ച രാവിലെ 9 :15 മുതല്‍ ഉച്ചയ്ക്ക് 12 :15 വരെ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും (10197 Northeast Ave, Philadelphia, PA 19116) അതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 :45 ന് റിച്ച്ലിയൂ റോഡിലുള്ള റോസ്‌ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850
More »
യോര്‍ക്ക് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ മോഡി തോമസ് ചങ്കന്‍ വിടവാങ്ങി
ലണ്ടന്‍ : യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായ മോഡി തോമസ് ചങ്കന്‍ (55) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ രാത്രിയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്കാരിക പരിപാടികളിലും ആഘോഷങ്ങളിലും മോഡി സജീവമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ യോര്‍ക്കിലെ മലയാളി കൂട്ടായ്മകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ അവയ്‌ക്കെല്ലാം ഹൃദ്യമായ അനുഭവം നല്‍കി.
അവസാന നിമിഷങ്ങളില്‍ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങള്‍ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കള്‍ അനുസ്മരിച്ചു. ഒരു മാസം മുന്‍പു മാത്രമാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചത്.
തൃശൂര്‍ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ്
More »
കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന് 14ന് അന്ത്യയാത്ര; പൊതുദര്‍ശനവും സംസ്‌കാരവും രണ്ടു ദിവസങ്ങളിലായി
കെറ്ററിംഗ് : വീട്ടില്‍ ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കെ പൊടുന്നനെ കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങിയ കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം ഈമാസം 14ന് നടക്കും. 13ന് വൈകിട്ട് 5.30 മുതല്‍ എട്ടു മണി വരെ കെറ്ററിംഗിനെ സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 14ന് രാവിലെ ഒന്‍പതുമണിയ്ക്ക് ജപമാലയും 9.30ന് വിശുദ്ധ കുര്‍ബാനയും നടത്തി ഉച്ചയ്ക്ക് 12 മണിയോടെ കെറ്ററിംഗ് വാറെന്‍ ഹില്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. വേക്ക് സര്‍വ്വീസില്‍ മാത്രമായിരിക്കും ഷൈജുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഇടവകകള്‍ക്കും സാധ്യമാകുകയെന്ന് കുടുംബം അറിയിച്ചു.
മാര്‍ച്ച് 23-ാം തീയതിയാണ് ഷൈജു ഫിലിപ്പ് മരണത്തിനു കീഴടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് വീട്ടില്‍ വച്ച് അപകടത്തിന്റെ രൂപത്തില്‍ എത്തിയ വിധിയെ തോല്‍പ്പിച്ച്
More »
സൗദിയില്‍ വാഹനാപകടം: ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാരായ ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു. എന്‍ജിനീയറായ അഖില്‍ അലക്സ്, മദീനയില്‍ നഴ്‌സായ ടീന എന്നിവരാണ് മരിച്ചത്. ഇരുവരും വയനാട് സ്വദേശികളാണ്. ഇവരടക്കം അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം.
മരിച്ചവരില്‍ മൂന്നു പേര്‍ സൗദി പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയിലെത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് പ്രാഥമികവിവരം.
സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം. പ്രതിശ്രുതവരനായ അഖില്‍ ലണ്ടനില്‍നിന്നു സൗദിയിലെത്തിയതായിരുന്നു. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായ ടീന
More »
നോര്‍ത്താംപ്ടണില്‍ മരിച്ച അഞ്ജു അമലിന്റെ സംസ്കാരം ശനിയാഴ്ച
നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ച വയനാട്ടുകാരി അഞ്ജു അമലി(29)ന്റെ സംസ്കാരം ശനിയാഴ്ച(നാളെ) നടക്കും. ഇന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് അഞ്‌ജുവിന്റെ ഭര്‍ത്താവ് അമല്‍ അഗസ്റ്റിന്റെ ഭവനത്തില്‍ വൈകിട്ട് 6 മണിക്ക് എത്തിക്കുന്ന രീതിയിലാണ് നിലവില്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. തുടര്‍ന്ന് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മൃതദേഹം അഞ്ജുവിന്റെ വയനാട് പുല്‍പ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. 11 മണിക്കാണ് വീട്ടിലെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. മൃതസംസ്കാരം പുല്‍പ്പള്ളി മാരക്കാവ് സെന്റ് തോമസ് പള്ളിയില്‍ നടക്കും.
അഞ്ജു മാര്‍ച്ച് 23-ാം തീയതി ആണ് നിര്യാതയായത്. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു ആകസ്മിക നിര്യാണം.
കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം
More »
മലയാളി നഴ്സ് കുവൈറ്റില്‍ അന്തരിച്ചു; വിട വാങ്ങിയത് കണ്ണൂര്‍ സ്വദേശിനി
കുവൈറ്റില്‍ മലയാളി നഴ്സ് അന്തരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ഥികളായ രണ്ട് മക്കളുമായാണ് കുവൈറ്റില്‍ താമസിച്ചിരുന്നത്.
More »