ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയില്‍
കൊച്ചി : എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയില്‍. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എന്‍ഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാര്‍ഥികളാണ്. ഇന്നു രാവിലെ സ്കൂളില്‍ ചെല്ലാതിരുന്നപ്പോള്‍ സ്കൂളില്‍ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.
തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍ക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അധ്യാപക ദമ്പതികള്‍ ഡൈനിങ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും മക്കളുടെ
More »
കണ്ണൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
കണ്ണൂര്‍ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. ഭാര്യ സുനിതയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സുനിത പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീധരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
More »
നാട്ടില്‍ അവധിക്ക് പോയ ലിവര്‍പൂള്‍ മലയാളി അന്തരിച്ചു; വേദനയോടെ പ്രിയപ്പെട്ടവര്‍
അവധിയ്ക്ക് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിന്‍സെന്റ് തോമസ് (69) അന്തരിച്ചു. ലിവര്‍പൂളിലെ മലയാളി സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു വിന്‍സെന്റ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ലിവര്‍പൂളിലെ സുഹൃത്തുക്കള്‍ക്ക് ഇനിയും വിശ്വസിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
വിന്‍സെന്റ് തോമസിന്റെ സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10.30ന് പൂത്തോള്‍ സെന്റ് ആന്റണി കപ്പോളയില്‍ നടക്കും. വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന്റെ വേര്‍പാടിലും കുടുംബത്തിനുണ്ടായ വേദനയിലും പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചു. ലിവര്‍പൂള്‍ മലയാളികള്‍ക്ക് വലിയ വേദനയാകുകയാണ് ഈ വിയോഗം.
More »
ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റ മലയാളിയായ ജെയ്‌സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
യുകെ മലയാളി സമൂഹത്തില്‍ നിന്ന് മറ്റൊരു വിയോഗ വാര്‍ത്തകൂടി. ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മലയാളി ജെയ്‌സണ്‍ പൂവത്തൂര്‍(63) ആണ് വെള്ളിയാഴ്ച വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത് . ഓംനി അസോസിയേഷനിലെ സജീവപ്രവര്‍ത്തന്‍ കൂടിയായ പത്തനാപുരം സ്വദേശിയായ ജെയസണ്‍ . ഡണ്‍മുറി പ്രദേശത്ത് ആയിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
2000-കളുടെ തുടക്കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലേക്ക് കുടിയേറിയ മലയാളികളില്‍ പ്രധാനിയാണ് ജയസ്ണ്‍. അതുകൊണ്ട് ഈ പ്രദേശത്തെ സംഘടനാ പ്രവര്‍ത്തനങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു. സൗദിയില്‍ നിന്നുമാണ് യുകെയിലെക്ക് ജയ്‌സണും കുടുംബവും എത്തുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ആദ്യകാല സംഘടന രൂപികരണത്തിന് അടക്കം സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ജെയ്‌സന്റെ വിയോഗം മലയാളി
More »
ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ഡാലസ് : അമേരിക്കയിലെ ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി വിക്ടര്‍ വര്‍ഗീസ് (45, സുനില്‍), ഭാര്യ ഖുശ്ബു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിങ് ക്രീക്ക്-പാര്‍ക്കര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ആയിരുന്നു അന്ത്യം.
എഴുത്തുകാരന്‍ പരേതനായ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ്. പരേതനായ എബ്രഹാം വര്‍ഗീസ്-അമ്മിണി വര്‍ഗീസ് ദമ്പതികളുടെ മകനാണ്. രണ്ട് മക്കളുണ്ട്.
പൊതുദര്‍ശനം : സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍ (Sehion Mar Thoma Church , 3760 14th St, Plano,Texas 75074). സംസ്‌കാര ശുശ്രൂഷകള്‍ : സെപ്റ്റംബര്‍ 21 രാവിലെ 10 മണിക്ക് സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍.
More »
നാലുമാസം മുമ്പ് വിവാഹിതയായ മലയാളി നവവധു അമേരിക്കയില്‍ മരിച്ചു
മലയാളിയായ നവവധു അമേരിക്കയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍(33) ആണ് മരിച്ചത്.
അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു അനിത. ഫേസ്ബുക്കില്‍ എന്‍ജിനീയറായ അതുല്‍ ഡാലസിലുമായി നാല് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്.
അമ്മ എംസി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി : ഡോ. അജിത (അസി.സര്‍ജന്‍, ഗവ പിഎച്ച്സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും.
സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെയ്ന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയില്‍.
More »
കൊച്ചിയില്‍ ജിമ്മില്‍ വ്യായാമത്തിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു
കൊച്ചി : എളമക്കരയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആര്‍എംവി റോഡ് ചിറക്കപ്പറമ്പില്‍ ശാരദ നിവാസില്‍ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. വയനാട് സ്വദേശിയാണ്. എട്ടുമാസം മുമ്പാണ് എളമക്കര സ്വദേശി രാഹുലിനെ വിവാഹം കഴിച്ച് കൊച്ചിയിലേക്ക് എത്തിയത്.
ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമത്തിനിെട കുഴഞ്ഞുവീഴുകയായിരുന്നു. ഉടല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.
More »
മകനെ സന്ദര്‍ശിക്കാനെത്തിയ പിതാവ് ഡെര്‍ബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
മകനെയും കുടുംബത്തെയും സന്ദര്‍ശിക്കുവാനായി നാട്ടില്‍ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് യു കെ യിലെ ഡെര്‍ബിയില്‍ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷന്‍സ് കോടതി റിട്ടേര്‍ഡ് സൂപ്രണ്ടുമായ വരിക്കമാക്കല്‍ സ്‌കറിയ (67) ആണ് നിര്യാതനായത്. റിട്ടേര്‍ഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെര്‍ബിയില്‍ താമസിക്കുന്ന മകന്‍ സച്ചിന്‍ ബോസിന്റെ ഭവനം സന്ദര്‍ശിക്കുന്നതിനാട്ടാണ് സ്‌കറിയ എത്തിയത്.
ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കള്‍ യു കെ യില്‍ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‌കോട്‌ലാന്‍ഡടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെര്‍ബിയില്‍ തിരിച്ചെത്തിയത്.
ഇന്നലെ വീട്ടില്‍ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്‌കറിയ, തിരിച്ചു വരാന്‍ താമസിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വഴിയില്‍ ബോധരഹിതനായി വീണു കിടന്ന
More »
വീടിന് തീയിട്ട് ഗൃഹനാഥന്‍; ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു
മലപ്പുറം : മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. മലപ്പുറം പെരുമ്പടപ്പില്‍ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് ഉള്ള വീടിനെ തീ വിഴുങ്ങിയത് അയല്‍വാസി സജീവനും കുടുംബവുമാണ് ആദ്യം കണ്ടത്. സജീവന്റെ വീട്ടില്‍ ഗൃഹപ്രവേശമാണ് ഇന്ന്. പാലു കാച്ചല്‍ ചടങ്ങ് നടത്താനായി വീട് വൃത്തിയാക്കാനായി അവര്‍ പുലര്‍ച്ചെ രണ്ടു മണിയോടെ എഴുന്നേറ്റു. ഉറക്കമുണര്‍ന്നപ്പോഴാണ് തൊട്ടടുത്ത് തീ കണ്ടത്. ആദ്യം സംഭവ സ്ഥലത്ത് എത്തിയതും അവര്‍ തന്നെ. പിന്നാലെ വെള്ളം കോരിയൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചു.
ഓടിട്ട വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ചാണ് നാട്ടുകാര്‍ വീടിനുള്ളിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മണികണ്ഠന്‍, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു. വാതില്‍ തുറന്ന് വീട്ടിലെത്തിയപ്പോള്‍ തന്നെ മണികണ്ഠന്റെയും അമ്മയുടെയും ഭാര്യയുടെയും
More »