ചരമം

ജര്‍മനിയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ
ജര്‍മനിയിലെ മ്യൂണിക്ക്‌ ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ നീന്താനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഒടുവില്‍ മ്യൂണിക്ക് പൊലീസ് ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്തിയിരുന്നു. ഇതിനായി സഹോദരന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിതിനെ കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളില്‍ തിരച്ചില്‍ തുടരുകയായിരുന്നു. മൃതദേഹം നിതിന്റെ ആണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മരണ വാര്‍ത്ത പങ്കുവച്ചു. നിതിനെ കണ്ടെത്താന്‍ ഒരാഴ്ചയിലേറെയായി പരിശ്രമിക്കുന്ന ജര്‍മനിയിലെ മലയാളി സമൂഹത്തോടും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു. ശനിയാഴ്ച ജര്‍മന്‍ സമയം രാത്രി 7 നാണ്‌ ടൂക്കര്‍ പാര്‍ക്കിന് സമീപമുള്ള അരുവിയിലെ വെള്ളത്തില്‍ ജീവനില്ലാത്ത ഒരാളെ

More »

ബെഡ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
തുടര്‍മരണങ്ങളുടെ ഞെട്ടലില്‍ കഴിയുന്ന യുകെ മലയാളികള്‍ക്കു വേദനയായി മറ്റൊരു വിയോഗം കൂടി. ബെഡ്‌ഫോര്‍ഡില്‍ നിന്നാണ് മരണ വാര്‍ത്തയെത്തിയിരിക്കുന്നത്. ഹൃദയാഘാതം മൂലം ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ താമസമാക്കിയിരുന്ന ജോജോ ഫ്രാന്‍സിസ്(52) ആണ് മരിച്ചത്. ചങ്ങനാശേരി മാമ്മൂട് സ്വദേശി ആണ് ജോജോ. കരള്‍ സെറോസിസ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ജോജോയെ മരണം വിളിച്ചതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാരാമെഡിക്കല്‍ സേവനത്തിനായി വിളിച്ചെങ്കിലും അവര്‍ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.ജോജോയും കുടുംബവും കോവിഡ് കാലത്തിന് ശേഷം യുകെയിലെത്തിയവരാണ്. എ ലവല്‍ വിദ്യാര്‍ത്ഥിയായ ഒരു ആണ്‍ കുട്ടിയാണ് പരേതന്

More »

ഹാരോയിലെ നാലു വയസുകാരി ടിയാന മോളുടെ സംസ്‌കാരം ശനിയാഴ്ച
അകാലത്തില്‍ പൊലിഞ്ഞ മാലാഖ ഹാരോയിലെ നാലു വയസുകാരി ടിയാന തോമസിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് നടക്കും. റെഡ്ഡിച്ചിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍സി ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ റെഡ്ഡിച്ചിലെ അബേ ക്രിമറ്റോറിയത്തില്‍ സംസ്‌കാരവും നടക്കും. ഹാരോയിലെ നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍ സ്റ്റാഫായ തോമസിന്റേയും അഞ്ജുവിന്റേയും മകളാണ് ടിയാന. മകളുടെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഈ മാതാപിതാക്കള്‍. ഇരുവര്‍ക്കും സാന്ത്വനമായി സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം അരികിലുണ്ട്. ദേവാലയത്തിന്റെ വിലാസം Our Lady of Mount Carmel RC Church, Redditch, B98 8LT ക്രിമറ്റോറിയത്തിന്റെ വിലാസം Abbey Crematorium, Redditch, B97 6RR

More »

ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി
ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ (68) നിര്യാതനായി. കോട്ടയം പാലാ സ്വദേശിയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്. രണ്ടുമാസമായി ബ്ലാക്ക് പൂള്‍ ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്. പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി ഹോസ്പിറ്റലിലെ നഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ. മക്കള്‍ : മറീന സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍), ജോയല്‍ സ്രാമ്പിക്കല്‍ (ലോയര്‍), അഞ്ജു സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍). ജോസഫ് എബ്രഹാം 2004ല്‍ കുടുംബസമേതം എത്തിയപ്പോള്‍ ചോര്‍ലിയില്‍ 6 മലയാളി കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയില്‍ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ജോസഫ് എബ്രഹാം ബാബുച്ചേട്ടന്‍ എന്നപേരിലാണ്

More »

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ്‌ പ്രസവത്തെ തുടര്‍ന്ന് അന്തരിച്ചു
ഡബ്ലിന്‍/സുല്‍ത്താന്‍ ബത്തേരി : അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ്‌ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്. രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. കൗണ്ടി ലിമെറിക്കിലെ ആബിഫില്‍ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ചീരാല്‍ കരുവാലിക്കുന്ന് കരവട്ടത്തിന്‍കര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കള്‍. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എല്‍സിയും ഇപ്പോള്‍ അയര്‍ലന്‍ഡിലുണ്ട്. കെറി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്കാരം

More »

കുംബ്രിയായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
യുകെയില്‍ എത്തി ആറു മാസം മാത്രമായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കുംബ്രിയായിലെ വൈറ്റ്ഹാവനില്‍ താമസിക്കുന്ന കോഴിക്കോട് മരുതോങ്കര സ്വദേശി നോബിള്‍ ജോസ് (42) ആണ് വിടപറഞ്ഞത്. രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിള്‍ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. നോബിളിന് രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ സാധാരണജീവിതം നയിച്ചു പോകവേ കടബാധ്യതകള്‍ തീര്‍ക്കുന്നതടക്കം ജീവിത സ്വപ്നങ്ങളുമായി യുകെയിലേക്ക് വരുവാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കുംബ്രിയായില്‍ എത്തിയ നോബിള്‍, വൈറ്റ്ഹാവന്‍, കെല്‍സ്

More »

ബ്രദറണ്‍ സഭാ സുവി. എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു
ഹൂസ്റ്റണ്‍/ മല്ലശ്ശേരി : പുങ്കാവ് കളര്‍വിളയില്‍ കെ.പി. ജോര്‍ജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോള്‍ഫിന്‍ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറണ്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയില്‍. ഭാര്യ : സുസമ്മ ജോര്‍ജ്ജ് (വല്‍സമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടില്‍ കുടുംബാംഗമാണ്. ന്‍ള്‍ ല്‍ര്‍ ഹൗസ് ണ്‍ മക്കള്‍ : ബ്രദറണ്‍ സുവിശേഷകന്‍ എബി കെ. ജോര്‍ജ്ജ് (മല്ലശ്ശേരി) ഫേബാ സൂസന്‍ സാമുവേല്‍ (യു.കെ.) മരുമക്കള്‍ : ഹെലന്‍ എബി കിണര്‍മുക്ക് (കണ്ണൂര്‍), ജിജി ജോര്‍ജ്ജ് സാമുവേല്‍ കാക്കനാട് (യു.കെ.) കൊച്ചുമക്കള്‍ : എയ്ഞ്ചല്‍ സൂസന്‍ എബി, ആരന്‍ എബി ജോര്‍ജ്ജ്, രുത്ത് സാറാ സാമുവേല്‍. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകള്‍..

More »

കാംബ്രിയയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മലയാളി നഴ്‌സ് കൂടി കാന്‍സറിന്‌ കീഴടങ്ങി യാത്രയായി. കാംബ്രിയയില്‍ താമസിച്ചിരുന്ന കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശിനിയായ ഷൈനി ജോഷിയാണ് (54) ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങിയത്. ഷൈനിയുടെ രണ്ടു മക്കളും വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടയിലാണ് മാതാവിന്റെ വിയോഗം. നേഹ, റിയ എന്നിവരാണ് മക്കള്‍. മൂത്ത മകള്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ കുട്ടി ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുമാണ്. ഏതാനും നാളുകളായി കാന്‍സര്‍ സ്ഥിരീകരിച്ചതെങ്കിലും കഴിഞ്ഞ ദിവസം പൊടുന്നനെ രോഗനില വഷളാകുക ആയിരുന്നു. ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മാത്യു വഴക്കുളത്തിന്റെ പത്‌നി ഷൈനിയുടെ സഹോദരിയാണ്. മരണ വിവരമറിഞ്ഞു മാത്യുവും കുടുംബവും കാംബ്രിയയിലൈക്ക്‌ പോന്നിട്ടുണ്ട്. തുടര്‍ന്നാകും മറ്റു കാര്യങ്ങളില്‍ കുടുംബം തീരുമാനം എടുക്കുക. പീറ്റര്‍ബറോയില്‍ താമസിച്ചിരുന്ന നഴ്സ് നിഷ എബ്രഹാമി(44)നെ ഒരാഴ്ച മുമ്പാണ്

More »

കാന്‍സര്‍ ചികിത്സയിലിരിക്കെ മലയാളി കോര്‍ക്കില്‍ അന്തരിച്ചു
ഡബ്ലിന്‍ : കാന്‍സര്‍ ചികിത്സയിലിരിക്കെ അയര്‍ലന്‍ഡ് മലയാളി അന്തരിച്ചു. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കില്‍ കുടുംബമായി താമസിച്ചിരുന്ന ഷൈന്‍ യോഹന്നാന്‍ പണിക്കര്‍ (46) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടില്‍ യോഹന്നാന്‍ പണിക്കരുടെയും (മാമച്ചന്‍) അന്നാമ്മയുടെയും മകനാണ്. ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂര്‍ പിടികയില്‍ വീട്ടില്‍ ജിന്‍സി ഷൈന്‍ പണിക്കരാണ് ഭാര്യ. ജോഹാന്‍ ഷൈന്‍ പണിക്കര്‍ (16), ജെഫി ഷൈന്‍ പണിക്കര്‍ (13), ജെയ്ഡന്‍ ഷൈന്‍ പണിക്കര്‍ (7) എന്നിവര്‍ മക്കളും. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈന്‍, ഇന്ന് രാവിലെ മേരിമോണ്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് മരിച്ചത്. മധുരെ അള്‍ട്രാ കോളജില്‍ നിന്നും ബിഎസ്‌സി നഴ്സിങ് പാസായ ഷൈന്‍ മോണ്‍ഡിനോട്ടി കെയര്‍ ചോയിസില്‍ ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍ ഷൈജു, സഹോദരി ഷീന എന്നിവര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions