ലെസ്റ്ററില്‍ മലയാളി കാന്‍സര്‍ ബാധിച്ചു മരിച്ചു
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി തുടരെ മരണവാര്‍ത്തകള്‍. രണ്ടു ദിവസങ്ങളിലായി രണ്ടു ചെറുപ്പക്കാരാണ് വിടപറഞ്ഞത്. ഇപ്പോഴിതാ ലെസ്റ്ററില്‍ മറ്റൊരു മലയാളി കൂടി വിടപറഞ്ഞിരിക്കുന്നു.
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവ അംഗമായിരുന്ന രമേശന്‍ രവീന്ദ്രന്‍ പിള്ള(44) യാണ് അന്തരിച്ചത് . ഇദ്ദേഹം ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
ലെസ്റ്ററിലെ
More »
ലണ്ടനില്‍ കോട്ടയം സ്വദേശിയായ യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍
യുകെ മലയാളികളെ നടുക്കി ലണ്ടനില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് കെവില്‍ ജേക്കബ് (32) എന്ന യുവാവ് മരണത്തിന് കീഴടങ്ങിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കട്ടിലില്‍ ഏക മകന്റെ ചേതനയറ്റ ശരീരമാണ് കണ്ടത്. പിതാവ് അവധിയ്ക്ക് നാട്ടിലായിരിക്കെയാണ് കുടുംബത്തിന് അപ്രതീക്ഷിതമായ വിധി കാത്തിരുന്നത്. ബോക്‌സിങ്ങും
More »
ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്സ് മരണമടഞ്ഞു
ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളിയായ നഴ്‌സ് മരണമടഞ്ഞു. വൈറ്റ് ചാപ്പല്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഷിംജ ജേക്കബ് (35) ആണ് വിടപറഞ്ഞത്. എറണാകുളം നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സ്വദേശിനിയാണ്.
ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എന്‍എച്ച്എസ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് നാട്ടില്‍ അവധിയെടുത്തു എത്തിയതായിരുന്നു. പക്ഷെ
More »
അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി അന്തരിച്ചു
ദ്രോഗഡ : അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി (66) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദ്രോഗഡയില്‍ വച്ചായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. ഭാര്യ : താര വിന്‍സന്റ് (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്സ്, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, ദ്രോഗഡ). ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.
സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച് നടത്താനാണ്
More »
യുഎസില്‍ ഇന്ത്യക്കാരന്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കി
അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും അവരുടെ 10 വയസ്സുള്ള ആണ്‍കുട്ടിയും 6 വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ന്യൂജേഴ്‌സിയിലെ പ്ലെയിന്‍സ്‌ബോറോയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം
More »
സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവും, മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നുതവണ എം.എല്‍.എ ആയിരുന്നു. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായിരുന്നു.
More »
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്റ്റ്യനെ (38) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വീടിന്റെ വാതില്‍ പൊളിച്ച് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കുടുംബസമേതമായിരുന്നു താമസം.
More »
ഹൃദയാഘാതം: തൃശൂര്‍ സ്വദേശി ബര്‍മിംഗ്ഹാമില്‍ വിടവാങ്ങി
ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ബര്‍മിംഗ്ഹാമില്‍ വിടവാങ്ങി. തൃശൂര്‍ സ്വദേശിയായ ജയരാജ് വാസു(58)വാണ് അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജയരാജിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ആശുപത്രി ജീവനക്കാര്‍ നടത്തിയെങ്കിലും ജയരാജ് ജീവിതത്തിലേക്ക് മടങ്ങി
More »
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ചാക്കോ ലൂക്കിന്റെ മാതാവ് നിര്യാതയായി
മാഞ്ചെസ്റ്റെര്‍ : ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രെസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലുക്ക് എടത്തിപ്പറമ്പില്‍ ( 82) നാട്ടില്‍ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശൂപത്രിയില്‍ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടന്ന് മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആലപ്പുഴ തണ്ണീര്‍മുക്കം പരേതനായ എടത്തിപ്പറമ്പില്‍
More »