ചരമം

ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് - ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡ് ചാക്കോയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

More »

വാഹനാപകടത്തില്‍ തലശേരി രൂപതാ വൈദികന്‍ മരണമടഞ്ഞു
തലശേരി : തലശേരിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രൂപതാ വൈദികന്‍ മരണമടഞ്ഞു. ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കല്‍ ആണ് മരണമടഞ്ഞത്. അപകടത്തില്‍ മൂന്ന് വൈദികര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്നു വൈദികര്‍ സഞ്ചരിച്ച കാര്‍. പുലര്‍ച്ചെ 3.45 ഓടെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. ഫാ. അബ്രാഹം

More »

അമ്മയുടെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
അമ്മയുടെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അര്‍ത്താറ്റ് പനയ്ക്കല്‍ പരേതനായ വില്‍സന്റെയും ബേബിയുടേയും മകന്‍ സജിത്ത് വില്‍സനാണ് (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം. ന്യൂയോര്‍ക്കിലെ

More »

ഞെട്ടലായി ഫ്‌ളീറ്റ്‌ വുഡില്‍ മലയാളി യുവതിയുടെ അകാല വിയോഗം
ലണ്ടന്‍ : യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണവാര്‍ത്ത കൂടി എത്തി. ഫ്‌ളീറ്റ്‌വുഡില്‍ താമസിക്കുന്ന ഉമാ പിള്ള(45)യാണ് വിടവാങ്ങിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ജയന്‍ പിള്ളയാണ് ഭര്‍ത്താവ്. ഗോപി പിള്ള - സാറാ ദമ്പതികളുടെ മരുമകളാണ്. നിറപുഞ്ചിരിയോടെ നിറഞ്ഞു ഉമായുടെ മരണം മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഉമ്മയുടെ അകാല വിയോഗം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം വലിയ

More »

റിയാദിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ നാല് മലയാളികടക്കം 6 പേര്‍ മരിച്ചു
റിയാദ് : സൗദി അറേബിയയില്‍ തലസ്ഥാനമായ റിയാദിലെ താമസസ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയില്‍ നാല് മലയാളികടക്കം ആറ് പേര്‍ മരിച്ചു.മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാനും മറ്റൊരാള്‍ വളാഞ്ചേരി സ്വദേശി ഹക്കീമുമാണ്. രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. മരിച്ച മറ്റ് രണ്ടുപേര്‍ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ്. പെട്രോള്‍ പമ്പ് ജീവനക്കാര്‍

More »

ഷൈജുവിന് വെള്ളിയാഴ്ച സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിക്കും
യുകെ മലയാളികളെ ഞെട്ടിച്ചു അകാലത്തില്‍ വിട പറഞ്ഞ പ്ലൈമൗത്തിലെ ഷൈജു സ്കറിയ ജെയിംസിന് (37) ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മെയ് 5 വെള്ളിയാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. രാവിലെ 11 മണി മുതല്‍ 2 മണി വരെ പ്ലൈമൗത്തിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ചര്‍ച്ചിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത് രണ്ടു വര്‍ഷം മുന്‍പാണ് ഷൈജുവും കുടുംബവും യുകെയില്‍ എത്തുന്നത്.

More »

ബ്രിസ്റ്റോളില്‍ മലയാളി യുവതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖവാര്‍ത്തകള്‍. മലയാളി യുവതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞതാണ് അതില്‍ ഒടുവിലത്തേത്. ബ്രിസ്റ്റോള്‍ പള്ളിയ്ക്കരികില്‍ താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജുവാണ് മരണമടഞ്ഞത്. യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന അഞ്ജു വിനോഷ് (34) ആണ്

More »

ഈസ്റ്റ്ഹാമിലെ ഷെര്‍ലിന്റെ വിയോഗം മക്കളെ ഒരു നോക്ക് കാണാനാകാതെ
ഈസ്റ്റ്ഹാമില്‍ കാന്‍സര്‍ ബാധിതയായി മരിച്ച തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെര്‍ലിന്‍ ജെറാള്‍ഡിന്റെ വിയോഗം മക്കളെ ഒരു നോക്ക് കാണാനാകാതെ. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി വേദനാപൂര്‍ണമായ ജീവിതമാണ് ഷെര്‍ലിന്‍ അനുഭവിച്ചിരുന്നത്. വിസിറ്റിംഗ് വിസയില്‍ എത്തിയ ഷെര്‍ലിനും ഭര്‍ത്താവും കുട്ടികളും പിന്നീട് രണ്ടു വര്‍ഷത്തെ അഭയാര്‍ത്ഥി വിസയിലാണ് യുകെയില്‍

More »

കാളയുടെ കുത്തേറ്റ് യുകെ മലയാളിയുടെ പിതാവ് മരിച്ചു; മാതാവ് ഗുരുതരാവസ്ഥയില്‍
കോട്ടയം : വളര്‍ത്തു കാളയുടെ കുത്തേറ്റ് യുകെ മലയാളി യുവതിയുടെ പിതാവ് മരിച്ചു. കോട്ടയം വാഴൂര്‍ ചാമംപതാല്‍ കന്നുകുഴിയിലാണ് സംഭവം. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. യുകെയില്‍ ജോലി ചെയ്യുന്ന ജാസ്മിന്റെ പിതാവാണ്. ഗുരുതരമായി പരിക്കേറ്റ റെജിയുടെ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions