ചരമം

പോളണ്ടില്‍ കാറും ബസും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
പോളണ്ടില്‍ കാറും ബസും കൂട്ടിയിടിച്ച് കോടിക്കുളം പുളിനില്‍ക്കുംകാലായില്‍ ജോളിയുടെ മകന്‍ പ്രവീണ്‍ ജോളി(24) മരിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ അപകടമുണ്ടായെന്നാണു നാട്ടില്‍ ലഭിച്ച വിവരം. 8 മാസം മുന്‍പാണു പ്രവീണ്‍ പോളണ്ടിലേക്കു പോയത്. അമ്മ : ജിബി. സഹോദരങ്ങള്‍ : പ്രിയ, അലീന.

More »

ബര്‍മിംഗ്ഹാമില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മലയാളി എവിന്‍ ജോസഫിന്റെ ഭാര്യ ജെനി ജോര്‍ജ് (35) മരണത്തിനു കീഴടങ്ങി. കാന്‍സര്‍ രോഗമാണ് ജെനിയുടെ മരണകാരണമായത്. അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ വിവരം. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്. അഞ്ചു വയസുകാരി നിവ ഏക മകളാണ്. കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന എവിനെ

More »

മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു
തിരുവനന്തപുരം : ബിജെപി മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍(77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍കാലം ദേശീയ എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു. 1988 മുതല്‍ 1995 വരെ ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായും

More »

കുടുംബത്തോടൊപ്പം ഔട്ടിംഗിന് പോയ അയര്‍ലന്റിലെ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഔട്ടിംഗിന് പോയ അയര്‍ലന്റിലെ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു . ലീമെറിക്കില്‍ കുടുംബസമേതം താമസിച്ചിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനി സുജ പ്രദീപ് (50) ആണ് അന്തരിച്ചത്. അയര്‍ലന്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) പ്രസിഡന്റുമായ പ്രദീപ് രാം നാഥിന്റെ ഭാര്യയാണ്.

More »

കണ്ണൂര്‍ സ്വദേശിയായ യുവാവ് കാനഡയില്‍ ബോട്ടു സവാരിക്കിടെ വീണു മരിച്ചു
തളിപ്പറമ്പ് : കണ്ണൂര്‍ പുഷ്പഗിരി സ്വദേശി കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകന്‍ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്. കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ അതുല്‍ വെള്ളത്തില്‍

More »

ലെസ്റ്ററില്‍ മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു
വിസിറ്റിങ് വിസയില്‍ മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ പിതാവിനെ തേടി മരണമെത്തി. ലെസ്റ്റര്‍ മലയാളികളായ അനിത പണിക്കരുടെയും സഹോദരി കേശവിയുടെയും പിതാവ് രാമകൃഷ്ണ പണിക്കര്‍(68) ആണ് മരിച്ചത്. മക്കളോടൊപ്പം നില്‍ക്കുവാനായി വിസിറ്റിംഗ് വിസയില്‍ യുകെയില്‍ എത്തിയ അദ്ദേഹം കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തലയാണ് സ്വദേശം.

More »

ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി അന്തരിച്ചു
യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു അപ്രതീക്ഷിത മരണ വാര്‍ത്ത കൂടി. ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി വിനോദ് തോമസ്(59) ആണ് അന്തരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണ് വിനോദിന്റെ മരണം സംഭവിച്ചത്. കോട്ടയം വലിയ പീടികയില്‍ വീട്ടില്‍ കുടുംബാംഗമാണ് വിനോദ്. ലീനാ തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവര്‍ മക്കളാണ്. ബ്രിസ്‌ക സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു

More »

റഗ്ബിയില്‍ താമസിക്കുന്ന മലയാളി സഹോദരങ്ങളുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
കവന്‍ട്രി റഗ്ബിയില്‍ താമസിക്കുന്ന മലയാളികളായ സജിതിന്റെയും സബിത്തിന്റെയും പിതാവ് എലപ്പുള്ളി രാമശേരി മരുതി ഗാര്‍ഡനില്‍ വെങ്കിടാചലപതി (പതിമാഷ് - 81) വാഹനാപകടത്തില്‍ മരിച്ചു. കര്‍ഷകശ്രീ ജേതാവ് ഭുവനേശ്വരിയമ്മയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ വെങ്കിടാചലപതിഓടിച്ച സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ

More »

പ്ലൈമൗത്തില്‍ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു
യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions