യുകെയില്‍ മകള്‍ക്കൊപ്പം താമസിച്ചിരുന്ന പിതാവിന് ആകസ്മിക മരണം
യുകെയിലുള്ള മകള്‍ക്കും കുടുംബത്തിനും ഒപ്പം കഴിഞ്ഞിരുന്ന പിതാവിന് ആകസ്മിക മരണം. ഡെര്‍ബിയിലെ മില്‍ന ജെയ്‌സണിന്റെ പിതാവ് ജെയ്‌സണ്‍ വര്‍ക്കി (68) ആണ് വിടവാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ വച്ചാണ് ജെയ്‌സണിന്റെ മരണം സംഭവിച്ചത്. അരുണ്‍ ജോണ്‍ ആണ് മില്‍നയുടെ ഭര്‍ത്താവ്. ജെയ്‌സണ്‍ കരള്‍ രോഗ ബാധിതനായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ജെയ്‌സണിന്റെ അപ്രതീക്ഷിത വിയോഗത്തില്‍
More »
കുഴഞ്ഞു വീണു മരിച്ച നോട്ടിംഗ്ഹാം മലയാളി ബൈജു മേനാച്ചേരിയുടെ സംസ്‌കാരം നടത്തി
ചാലക്കുടിയിലെ വീട്ടില്‍ വച്ചു കുഴഞ്ഞു വീണ് മരിച്ച യുകെ നോട്ടിംഗ്ഹാമിലെ മലയാളി ബൈജു മേനാച്ചേരിയുടെ (52) സംസ്‌കാരം നടത്തി. ഞായാറാഴ്ച ചാലക്കുടിയിലെ മേനാച്ചേരിവീട്ടില്‍ പൊതു ദര്‍ശന ചടങ്ങില്‍ ബൈജുവിന്റെ നാട്ടിലേയും യുകെയിലേയും സുഹൃത്തുക്കള്‍ അനുസ്മരിച്ചു.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയിലെത്തിയ ബൈജു കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കള്‍
More »
നോട്ടിങ്ഹാം മലയാളി വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
യുകെ മലയാളികളുടെ തേടി തുടരെ മരണവാര്‍ത്തകള്‍. ഏറ്റവും ഒടുവിലായി നോട്ടിങ്ഹാം മലയാളി ബൈജു മേനാച്ചേരി(52) ചാലക്കുടിയിലെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ച വിവരമാണ് പുറത്തുവരുന്നത്. അടുത്ത മാസം യുകെയിലേക്ക് മടങ്ങാന്‍ തയാറെടുക്കവേ ആണ് അപ്രതീക്ഷിത വിയോഗം.
ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ബൈജു നാട്ടില്‍ ആയിരുന്നു. ഇന്ന് ബൈജുവിന്റെ പത്‌നി
More »
ജോനാഥന്‍ ജോജിയ്ക്ക് ബുധനാഴ്ച പ്രസ്റ്റണിലെ മലയാളി സമൂഹം വിടനല്‍കും
പ്രസ്റ്റണിലെ ജോജി - സിനി ദമ്പതികളുടെ മകന്‍ രണ്ടു വയസുകാരന്‍ ജോനാഥന്റെ പൊതുദര്‍ശനവും സംസ്‌കാരവും ബുധനാഴ്ച നടക്കും. മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലാണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 1 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.
യുകെ- യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍
More »
യുകെ മലയാളി ദമ്പതികളുടെ മൂന്നരമാസം പ്രായമുള്ള കുഞ്ഞു മരിച്ചു
ലണ്ടന്‍ : യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി കുരുന്നിന്റെ മരണം. മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. കിടക്കയില്‍ കിടന്ന് കമിഴാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖം അമര്‍ന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പാല രാമപുരം സ്വദേശികളുടെ മകനാണ് മരണപ്പെട്ടത്.
പ്രസവത്തിനായി
More »
സുനില്‍ ജോര്‍ജിനു റേച്ചലിന്റെ കുഴിമാടത്തിനു സമീപം അന്ത്യവിശ്രമം
സ്‌കോട്‌ലന്‍ഡില്‍ മരണമടഞ്ഞ സുനില്‍ ജോര്‍ജിനു ഭാര്യ റേച്ചലിന്റെ കുഴിമാടത്തിനു അരികെ അന്ത്യവിശ്രമം. ഫെബ്രുവരി ആറാം തിയതി പനി മൂര്‍ച്ഛിച്ചു സ്‌കോട്‌ലന്‍ഡിലെ വിദൂര ഗ്രാമമായ ഫോര്‍ട്ട് വില്യമിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെ ത്തുകയായിരുന്നു 45 കാരനായ സുനില്‍ ജോര്‍ജിനെ.
കുട്ടികള്‍ ഇല്ലാതിരുന്ന ഇരുവരുടെയും ജീവിതത്തിലേക്ക് വിധി ക്യാന്‍സര്‍ രൂപത്തില്‍ എത്തിയാണ്
More »
പ്രസ്റ്റണിലുള്ള മലയാളി കുടുബത്തിലെ രണ്ടുവയസുകാരന്‍ പനിബാധിച്ച് മരണമടഞ്ഞു
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ടുവയസുകാരന്‍ പനിബാധിച്ച് മരണമടഞ്ഞു. പ്രസ്റ്റണില്‍ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകന്‍ ജോനാഥന്‍ ജോജിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ മരണം കവര്‍ന്നെടുത്തത്.
കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ
More »
ലൂട്ടനിലെ കെയ്‌ലാ ജേക്കബിന്റെ പൊതുദര്‍ശന ചടങ്ങുകളും സംസ്‌കാരവും ഇന്ന്
ലൂട്ടനില്‍ തികച്ചും ആകസ്മികമായി മരണത്തിനു കീഴടങ്ങിയ കെയ്‌ലാ ജേക്കബിന്റെ പൊതുദര്‍ശന ചടങ്ങുകളും സംസ്‌കാരവും ചൊവ്വാഴ്ച നടക്കും. ഹോളി ഗോസ്റ്റ് കാത്തോലിക് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകളും പൊതുദര്‍ശനവും നടക്കുക. തുടര്‍ന്ന് വൈകിട്ട് 4.15ഓടെ ലൂട്ടന്‍ വെയില്‍ സെമിട്രിയില്‍ മൃതദേഹം സംസ്‌കരിക്കും. കെയ്‌ലയുടെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ നടുങ്ങിയ
More »
യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന മാതാവ് അന്തരിച്ചു
ഏറെ വര്‍ഷങ്ങളായി യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന വൃദ്ധ മാതാവ് ഓര്‍മ്മയായി. കായംകുളം മുട്ടക്കുളം കട്ടച്ചിറ നടയില്‍ തെക്കേതില്‍ ഈശ്വരി (65)യാണ് വാറ്റ്‌ഫോഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്. വാറ്റ്ഫോഡിലെ ഒരു മലയാളി കുടുംബത്തോട് ഒപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വാര്‍ധക്യ സംബന്ധമായ ചില അസ്വസ്ഥകള്‍ ഇവര്‍ക്കുണ്ടായിരുന്നതായി പരിചയമുള്ളവര്‍
More »