ബരàµâ€à´²à´¿à´¨àµâ€ à´•àµà´žàµà´žà´¨à´¨àµà´¤à´¨àµâ€ നായരàµâ€à´•àµà´•ൠവിട
കണ്ണൂര്‍ : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്ളിന് കുഞ്ഞനന്തന് നായര്‍ (97) വിടവാങ്ങി. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു .
കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന് നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്കൂളിലും തേഡ്ഫോറത്തില്‍ കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്കൂളിലും ഫോര്‍ത്ത് ഫോറം മുതല്‍ പത്താം ക്ലാസ്സുവരെ ചിറക്കല്‍ രാജാസിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
പന്ത്രണ്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ
More »
തിരàµà´µà´²àµà´²à´¯à´¿à´²àµâ€ കാരàµâ€ തോടàµà´Ÿà´¿à´²àµ‡à´•àµà´•ൠമറിഞàµà´žàµ പാസàµà´±àµà´±à´±àµà´‚ മകàµà´•à´³àµà´‚ മരിചàµà´šàµ
തിരുവല്ല : തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് പാസ്റ്ററും മക്കളും. റാന്നി പൂവന്മല ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ വി.എം ചാണ്ടി (49), മക്കളായ ഫേബ (24), ബ്ലസി (19) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കുമളി ചക്കുംപള്ളം ഏഴാം മൈല്‍ വരയന്നൂര്‍ സ്വദേശികളായ ഇവര്‍ റാന്നിയിലാണ് താമസിക്കുന്നത്.
രാവിലെ ഏഴേമുക്കാലോടെയാണ് അപകടം. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് നല്‍കവെയാണ് തെന്നി തോട്ടിലേക്ക് പതിച്ചത്. ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മുങ്ങിയ കാര്‍ കണ്ടെത്തിയത്.
കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടു പേരും മരിച്ചനിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പാസ്റ്റര്‍ ചാണ്ടിയും മരണമടഞ്ഞിരുന്നു. കാറില്‍
More »
ബോസàµà´±àµà´±à´£àµâ€ ടൗണàµâ€ സെനàµà´±à´±à´¿à´²àµâ€ à´•àµà´¤àµà´¤àµ‡à´±àµà´± 9 വയസàµà´•ാരി മരിചàµà´šàµ
ബോസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ 9 വയസുള്ള പെണ്‍കുട്ടി കുത്തേറ്റു മരിച്ചു. നഗരമധ്യത്തില്‍ നടന്ന ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു. ബോസ്റ്റണിലെ ഫൗണ്ടന് ലെയ്നില്‍ വൈകിട്ട് 6 :20 ഓടെ നടന്ന സംഭവത്തിന് ശേഷം കൊലപാതക അന്വേഷണം ആരംഭിച്ചതായി ലിങ്കണ്‍ഷയര്‍ പോലീസ് പറഞ്ഞു.
കുത്തേറ്റു രക്തം വാര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് സേന അറിയിച്ചു. അവളുടെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചു വരുകയാണ്.
കൊലപാതകത്തെ തുടര്‍ന്ന് ചരിത്രപ്രാധാന്യമുള്ള സെന്റ് ബോടോള്ഫ്സ് ചര്‍ച്ചിന് ചുറ്റുമുള്ള റസിഡന്‍ഷ്യല്‍ ഏരിയ പോലീസ് ബന്തവസ്സിലാക്കി. കൊലക്കേസില്‍ ദേശീയ പിന്തുണ ഉറപ്പാക്കാന്‍
More »
à´«àµà´°à´¾à´¨àµâ€à´¸à´¿à´¸àµ സകàµà´•റിയകàµà´•ൠഅടàµà´¤àµà´¤à´®à´¾à´¸à´‚ 12നൠയാതàµà´°à´¾à´®àµŠà´´à´¿
ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ തലമുറയില്‍ പെട്ട, സൗത്താളില്‍ അന്തരിച്ച ഫ്രാന്‍സിസ് സക്കറിയക്ക് അടുത്തമാസം 12ന് യാത്രാമൊഴി. ശനിയാഴ്ചയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങുന്നത്. പ്രായാധിക്യം സംബന്ധിച്ച അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. സിംഗപ്പൂരില്‍ നിന്നും യുകെയില്‍ എത്തി ജീവിതം കരുപ്പിടിപ്പിച്ച ഫ്രാന്‍സിസ് ഒട്ടേറെയാളുകള്‍ക്ക് ആശ്രയവുമായിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ് ഇദ്ദേഹം. ഭാര്യ മേരി ഫ്രാന്‍സിസ്.
അടുത്തമാസം 12നു അദ്ദേഹത്തിന് യാത്ര മൊഴി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സൗത്താല്‍ മലയാളി സമൂഹം. അന്ന് സെന്റ് ആന്‍സലെം പള്ളിയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ഹാന്‍ഡ്സ്വര്‍ത്ത് ശ്മശാനത്തില്‍ സംസ്കാരം നടത്താനാണു ഒരുക്കങ്ങള്‍ .
More »