ചരമം

യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാട്ടിലെത്തിയ വിഗാന്‍ മലയാളിക്ക് ആകസ്മിക മരണം
യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒരു മാസം മുന്‍പ് നാട്ടിലെത്തിയ വിഗാന്‍ മലയാളിക്ക് ആകസ്മിക മരണം. മാഞ്ചസ്റ്ററിലെ വിഗാന്‍ മലയാളിയായ കുട്ടനാട്ടുകാരന്‍ ഷാജി ജേക്കബ് (53 ) ആണ് അന്തരിച്ചത്. രണ്ടു മാസത്തെ അവധിക്കാണ് ഷാജി നാട്ടില്‍ എത്തിയത്. ഭാര്യാ മാതാവിന് വാര്‍ധക്യ സഹജമായ അസുഖം മൂലം പരിചരണം നല്‍കുന്നതിന് വേണ്ടി നാട്ടില്‍ തുടരുകയായിരുന്നു. ഒരു മാസം മുന്‍പ് ആണ് ഷാജി ചമ്പക്കുളത്തെ വീട്ടില്‍ എത്തിയത്. ഇതിനിടെ ഷാജിക്കു ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയ ഷാജി ശനിയാഴ്ച കളമശേരി രാജഗിരി ആശുപത്രിയില്‍ വിദഗ്ധ പരിശോധനക്ക് എത്താന്‍ തയാറെടുക്കവെയാണ് ആരോഗ്യ നില വഷളാവുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ഐസിയുവില്‍ വിദഗ്ധ ചികിത്സ സല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം മരണം സംഭവിച്ചതായി വിഗാനില്‍ ഉള്ള ഭാര്യ ലാവ്‌ലിയെയും മകന്‍

More »

തിരുവല്ലയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു പാസ്റ്ററും മക്കളും മരിച്ചു
തിരുവല്ല : തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് പാസ്റ്ററും മക്കളും. റാന്നി പൂവന്‍മല ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ വി.എം ചാണ്ടി (49), മക്കളായ ഫേബ (24), ബ്ലസി (19) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കുമളി ചക്കുംപള്ളം ഏഴാം മൈല്‍ വരയന്നൂര്‍ സ്വദേശികളായ ഇവര്‍ റാന്നിയിലാണ് താമസിക്കുന്നത്. രാവിലെ ഏഴേമുക്കാലോടെയാണ് അപകടം. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് നല്‍കവെയാണ് തെന്നി തോട്ടിലേക്ക് പതിച്ചത്. ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മുങ്ങിയ കാര്‍ കണ്ടെത്തിയത്. കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടു പേരും മരിച്ചനിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പാസ്റ്റര്‍ ചാണ്ടിയും മരണമടഞ്ഞിരുന്നു. കാറില്‍

More »

ബോസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ കുത്തേറ്റ 9 വയസുകാരി മരിച്ചു
ബോസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ 9 വയസുള്ള പെണ്‍കുട്ടി കുത്തേറ്റു മരിച്ചു. നഗരമധ്യത്തില്‍ നടന്ന ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു. ബോസ്റ്റണിലെ ഫൗണ്ടന്‍ ലെയ്നില്‍ വൈകിട്ട് 6 :20 ഓടെ നടന്ന സംഭവത്തിന് ശേഷം കൊലപാതക അന്വേഷണം ആരംഭിച്ചതായി ലിങ്കണ്‍ഷയര്‍ പോലീസ് പറഞ്ഞു. കുത്തേറ്റു രക്തം വാര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് സേന അറിയിച്ചു. അവളുടെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചു വരുകയാണ്. കൊലപാതകത്തെ തുടര്‍ന്ന് ചരിത്രപ്രാധാന്യമുള്ള സെന്റ് ബോടോള്‍ഫ്‌സ് ചര്‍ച്ചിന് ചുറ്റുമുള്ള റസിഡന്‍ഷ്യല്‍ ഏരിയ പോലീസ് ബന്തവസ്സിലാക്കി. കൊലക്കേസില്‍ ദേശീയ പിന്തുണ ഉറപ്പാക്കാന്‍

More »

ഫ്രാന്‍സിസ് സക്കറിയക്ക് അടുത്തമാസം 12ന് യാത്രാമൊഴി
ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ തലമുറയില്‍ പെട്ട, സൗത്താളില്‍ അന്തരിച്ച ഫ്രാന്‍സിസ് സക്കറിയക്ക് അടുത്തമാസം 12ന് യാത്രാമൊഴി. ശനിയാഴ്ചയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങുന്നത്. പ്രായാധിക്യം സംബന്ധിച്ച അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. സിംഗപ്പൂരില്‍ നിന്നും യുകെയില്‍ എത്തി ജീവിതം കരുപ്പിടിപ്പിച്ച ഫ്രാന്‍സിസ് ഒട്ടേറെയാളുകള്‍ക്ക് ആശ്രയവുമായിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ് ഇദ്ദേഹം. ഭാര്യ മേരി ഫ്രാന്‍സിസ്. അടുത്തമാസം 12നു അദ്ദേഹത്തിന് യാത്ര മൊഴി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സൗത്താല്‍ മലയാളി സമൂഹം. അന്ന് സെന്റ് ആന്‍സലെം പള്ളിയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ഹാന്‍ഡ്സ്വര്‍ത്ത് ശ്മശാനത്തില്‍ സംസ്‌കാരം നടത്താനാണു ഒരുക്കങ്ങള്‍ .

More »

മക്കളെ കാണാന്‍ യുകെയില്‍ എത്തിയ പിതാവിന് ആകസ്മിക മരണം
മക്കളെ കാണാന്‍ യുകെയില്‍ എത്തിയ പിതാവിന് ആകസ്മിക മരണം. ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ചന്ദ്രശേഖരന്‍ ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ മകന്റെ വീട്ടില്‍ വച്ച് അന്തരിച്ചത്. ചന്ദ്രശേഖരന്‍ എന്‍എച്ച്എസിലും ചികിത്സ തേടിയിരുന്നു. തുടര്‍ ചികിത്സയുടെ ഭാഗമായി വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് മരണം. തിങ്കളാഴ്ച അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ പാരാമെഡിക്കല്‍ സേവനം തേടിയെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. തുടര്‍ന്ന് മൃതദേഹം ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ എത്തിക്കാതെ വീടിനു സമീപമുള്ള ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുക്കുക ആയിരുന്നു. പരേതന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ (വ്യാഴാഴ്ച) വൈകിട്ട് 3.30ന് ലെസ്റ്ററിലെ ദ ഗ്രേറ്റ് ഗ്ലെന്‍ ക്രിമറ്റോറിയത്തില്‍ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. രണ്ടു

More »

5 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ കഴിയാതെ യുവാവ് അപകടത്തില്‍ മരിച്ചു
തൃശൂര്‍ : വര്‍ഷങ്ങള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ സാധിക്കാതെ യുവാവ് അപകടത്തില്‍ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത്(30) ആണ് ഇന്നലെ പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ശരത്തിന്റെ ഭാര്യ നമിത സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്കി.ശരത്തിന്റെ മരണവിവരം എങ്ങനെ നമിതയെ അറിയിക്കും എന്ന ദുഖത്തിലാണ് ബന്ധുക്കള്‍. ഞായറാഴ്ച നമിതയെ പ്രസവത്തിനായി തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരത്തിന്റെ അച്ഛന്‍ ബാലകൃഷ്ണനും, അമ്മ ഷീലയുമായിരുന്നു ഒപ്പം. പുലര്‍ച്ചെ ആശുപത്രിയില്‍ എത്താം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു ശരത്. രാത്രി കൂട്ടൂകാരന്‍ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നു എന്ന് പറഞ്ഞ് വിളിച്ചു. കുന്നംകുളം ആഞ്ഞൂരില്‍ നിന്ന സുഹൃത്തിനെ സഹായിക്കാന്‍ മറ്റൊരു സുഹൃത്തിനൊപ്പം ശരത്ത്

More »

നോട്ടിങ്ഹാമില്‍ മരണമടഞ്ഞ ചാലക്കുടി സ്വദേശിയുടെ പൊതുദര്‍ശനം 30ന്
മകനൊപ്പം അവധിക്കാലം ചെലവിടാന്‍ എത്തി നോട്ടിങ്ഹാമില്‍ മരണമടഞ്ഞ ചാലക്കുടി സ്വദേശിയുടെ പൊതുദര്‍ശനം 30ന് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏക മകനൊപ്പം താമസിക്കാന്‍ എത്തിയ ചാലക്കുടി ചട്ടിക്കുളം സ്വദേശിയായ പൗലോസി(72)നെ രണ്ട് ദിവസം മുമ്പാണ് ആകസ്മിക മരണം തേടിയെത്തിയത്. നോട്ടിങ്ഹാംഷെയറിലെ വെര്‍സോപ്പില്‍ താമസിക്കുന്ന രാജ് പോളിന്റെ പിതാവാണ് പൗലോസ്. പൗലോസിന്റെ പൊതുദര്‍ശനം പ്രാര്‍ത്ഥനയും സെന്റ് ജോസഫ് വര്‍ക്കര്‍ കാത്തലിക് ചര്‍ച്ചിലാണ് നടക്കുക. രാവിലെ 11 മണിക്കാണ് പൊതുദര്‍ശന സമയം. നഴ്സായ മകന്‍ രാജ് പോള്‍ ജോലി കഴിഞ്ഞെത്തിയ ശേഷം അപ്പനും മകനും ഒന്നിച്ചു നടക്കാന്‍ ഇറങ്ങിയപ്പോള്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സമീപമുള്ള ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എന്നാല്‍ ഹൃദ്രോഗ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സ നല്‍കാന്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍

More »

ഗ്ലാസ്‌ഗോയില്‍ അന്തരിച്ച ഏലിയാമ്മ ജോര്‍ജിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി
ജൂണ്‍ 28ന് ഗ്ലാസ്‌ഗോയില്‍ അന്തരിച്ച ഏലിയാമ്മ ജോര്‍ജ്ജിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തികളാഴ്ച രാവിലെ പത്തുമണിക്ക് വീട്ടില്‍ വച്ച് ശുശ്രൂഷ ചടങ്ങുകള്‍ക്ക് ശേഷം തോന്ന്യാമല സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണംഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലാസ്‌ഗോയിലും പൊതു ദര്‍ശനം നടത്തിയിരുന്നു. ഈ മാസം അറിന് ബെല്‍ഷില്ലിലെ കോ ഓപ്പ് ഫ്യൂണറല്‍ കെയറില്‍ നടത്തിയ പൊതു ദര്‍ശനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ജൂണ്‍ 28ന് ചൊവ്വാഴ്ച രാവിലെ ഡയാലിസിന് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഏതാനും വര്‍ഷമായി വൃക്ക സംബന്ധിച്ച അസുഖവുമായി വിശ്രമത്തിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഏലിയാമ്മ ജോലിക്ക് പോയിരുന്നില്ല. മരുന്നും വിശ്രമവുമായി കഴിയുകയായിരുന്നു. സൗദിയിലെ ദമാം ആശുപത്രിയില്‍ നഴ്‌സായി

More »

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആളുമാറി കുത്തിയെന്ന് സംശയം
ബെംഗളൂരു : ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions