ഉഡുപ്പി : കോട്ടയത്തുനിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം മംഗളം കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. അപകടത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
വിദ്യാര്‍ത്ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിക്കായാണ് തിരച്ചില്‍ തുടരുന്നത്.
ഉഡുപ്പി മല്‍പ്പാ തീരത്തുനിന്ന് ബോട്ടിലാണ് സംഘം സെന്റ് മേരീസ് ദ്വീപില്‍ എത്തിയത്. അധ്യാപകരടക്കം 100 അംഗ സംഘമാണ് ഉണ്ടായിരുന്നത്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സെന്‍മേരീസ് ഐലന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കാല്‍ വുഴുതി വീഴുകയായിരുന്നു എന്നതാണ് പ്രാഥമിക വിവരം.
സംഗീത ക്ലാസിന് പോയ മക്കളെ കൊണ്ടുവരാന്‍ പോകവേ കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. പാലാ കരൂര്‍ മാര്യാപ്പുറം ഡോ അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.
കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്നു ശില്‍പ. സംസ്‌കാരം പിന്നീട്
സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകവേ കാര്‍ ഇടിക്കുകയായിരുന്നു.
ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടലുടമ ചാക്കോച്ചന്റെ മകനാണ് ഡോ അനില്‍.
മക്കള്‍ നോഹ ,നീവ്.
യുകെ റെഡ് ഹില്‍ നിവാസി ജെയ്സണ്‍ പകലോമറ്റത്തിന്റെ പിതാവ് ഇടുക്കി മേരികുളം പകലോമറ്റം മുളങ്ങാട്ടില്‍ ജോണ്‍ ജോസഫ്(93) നിര്യാതനായി. സംസ്കാരം തിങ്കഴാഴ്ച രാവിലെ 10മണിക്ക് മേരികുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. മേരികുളം പള്ളിനിര്‍മാണ കാലത്തും കൂടാതെ പലതവണ മേരികുളം പള്ളി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പരേതന്‍.
രാമപുരം ഇരുമ്പുകുഴിയില്‍ കുടുംബാംഗമായ കാതറീനയാണ് പരേതന്റെ ഭാര്യ. മറ്റു മക്കള്‍ :
നെല്‍സണ്‍ പകലോമറ്റം -ഇറ്റലി , സ്വിറ്റസര്‍ലണ്ടില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരിച്ച ജെയിംസ് പകലോമറ്റം , ടോമി പകലോമറ്റം , സണ്ണി പകലോമറ്റം , സില്‍വി വര്‍ഗീസ് കണക്കാലില്‍.
തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌ക്കാരം വൈകീട്ട് 4ന് തൈക്കാട് ശാന്തി കവാടത്തില്‍. ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു.
മക്കള്‍ - ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കള്‍- ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍.
തിരുവനന്തപുരം : കല്ലറയില്‍ ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ കോട്ടൂര്‍ സ്വദേശിനി ഭാഗ്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് വീട്ടുകാര്‍ മുറിയിലെത്തി നോക്കുമ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം : ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഇളകി വീണാണ് അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന്‍ അഫ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് അഫ്സന്‍. കുട്ടിയുടെ തലയിലേയ്ക്കാണ് ഗേറ്റ് വീണത്. മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം ദുബായില്‍ നിന്ന് നാട്ടിലേയ്ക്കെത്തിയത്.
തൃശൂര്‍ : കേച്ചേരിയില്‍ അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി സ്വദേശി ഫിറോസ് (40)ആണ് കൊല്ലപ്പെട്ടത്. രണ്ടംഗ സംഘമാണ് ഫിറോസിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട ഫിറോസ് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കേച്ചേരി മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഫിറോസ്.പരുക്കേറ്റ ഫിറോസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബെംഗളൂരു : ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശവ്യ(22)ക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്.
ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഉടനെ അബദ്ധം മനസിലായി വിഷം കഴുകിക്കളയുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് വയറുവേദനയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് ശ്രവ്യ.
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. അയിലം സ്വദേശി അച്ചു എന്ന് പേരുള്ള വിശാല്‍ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും മരിയന്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളാണ്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.
വിശാലിന്റെ ബൈക്ക് എതിര്‍വശത്ത് നിന്നും വന്ന വാഹനത്തില്‍ തട്ടി ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. തീ പിടിത്തത്തില്‍ ആലപ്പുഴ രജിസ്ട്രേഷനിലുള്ള ലോറിയും ബൈക്കും പൂര്‍ണമായും കത്തി നശിച്ചു.
കരിച്ചിയില്‍ പുഷ്പമംഗലം വീട്ടില്‍ മലബാര്‍ കാറ്ററിങ് സര്‍വീസ് ഉടമ പത്മകുമാര്‍-സിന്ധു ദമ്പതികളുടെ ഏക മകനാണ് വിശാല്‍. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണ് ഇവരെ തിരുവനന്തപുരം