ചരമം

ഏലിക്കുട്ടി കുര്യന്‍ നിര്യാതയായി
വാകത്താനം പുതുശേരി പാറയില്‍ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി കുര്യന്‍ (93) നിര്യാതയായി. പരേത വട്ടച്ചിറയില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് നാല് മണിയ്ക്ക് ചിങ്ങവനം കണ്ണംകുളം കവലയിലെ വസതിയില്‍ ആരംഭിച്ചു അഞ്ചുമണിക്ക് വാകത്താനം പുതുശേരി ക്നാനായ പള്ളിയില്‍ സംസ്കാരം നടക്കും. മക്കള്‍ : കുഞ്ഞൂഞ്ഞമ്മ പുതുപ്പറമ്പില്‍ വാകത്താനം, തങ്കമ്മ വേലംകടവില്‍ കുറിച്ചി, ബേബി ചിലമ്പത്ത്, കുറിച്ചി, സുജ . സഹോദരങ്ങള്‍ : ചാക്കോച്ചന്‍ ചാങ്ങാടത്തില്‍ , കുഞ്ഞമ്മ പാറയില്‍ കുന്നുംപുറം മറിയപ്പിള്ളി, പരേതനായ കുഞ്ഞുഞ്ഞുകുട്ടി ചാങ്ങാടത്തില്‍ ചിങ്ങവനം, അമ്മിണി ഓണാട്ട് ചിങ്ങവനം.

More »

സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്ക് വേദനയായി മരിയ ബാബുവിന്റെ വിയോഗം
സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്ക് വേദനയായി 22കാരിയായ മരിയ ബാബുവിന്റെ വേര്‍പാട് . വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ട്രെഷറര്‍ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളാണ് മരിയ. സ്റ്റോക്ക് ഓണ്‍ ട്രെന്റ് റോയല്‍ ആശുപത്രില്‍ വച്ച് ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ചാലക്കുടി സ്വദേശികളാണ് ബാബു തോമസും കുടുംബവും.

More »

ക്വാര്‍ട്ടേഴ്സില്‍ ഭാര്യയും രണ്ടുമക്കളും മരിച്ചനിലയില്‍; പോലീസുകാരന്‍ കസ്റ്റഡിയില്‍
ആലപ്പുഴ : എ.ആര്‍. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ പോലീസുകാരന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്‌ല(27), മകന്‍ എല്‍.കെ.ജി. വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്. ഭര്‍ത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക പീഡനമാണു സംഭവത്തിനു കാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

More »

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
കൊല്ലം : മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

More »

സ്വാന്‍സിയില്‍ അന്തരിച്ച ബിജു പത്രോസിന് 5ന് മലയാളി സമൂഹം വിട നല്‍കും
രണ്ടാഴ്ച മുമ്പ് മാത്രം യുകെയിലെത്തി സ്വാന്‍സിയില്‍ മരണമടഞ്ഞ കുറുപ്പം പടി സ്വദേശി ബിജു പത്രോസി(47)ന് യുകെ മലയാളി സമൂഹം മേയ് അഞ്ചിന് വിട നല്‍കും. മൊറിസ്റ്റണ്‍ ടെബെര്‍നാക്കിള്‍ ചാപ്പലില്‍ വച്ച് രാവിലെ 9.30 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക oyter mouth സെമിത്തേരിയിലാണ് 12.15 ഓടെ സംസ്‌കാരം നടത്തുക. നാട്ടില്‍ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സ തേടുകയും സ്ഥിരമായി മരുന്നു കഴിക്കുകയും ചെയ്തിരുന്ന ബിജു പത്രോസിന് യുകെയിലെത്തിയിട്ടും ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. രക്തം ഛര്‍ദ്ദിച്ചതോടെയാണ് സ്വാന്‍സി മോറീസ്റ്റാന്‍ ആശുപത്രിയിലെത്തിയത്. എ ആന്‍ഡ് ഇ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ബിജു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ മരണം

More »

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കോട്ടയം : പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം. ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്. ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍(16), നവീന്‍(15) എന്നിവരാണ് മരിച്ചത്. പത്ത്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവരെന്നറിയുന്നു.നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്.ഇതില്‍ രണ്ട് പേരാണ് ഒഴുക്കില്‍ പെട്ട് കാല്‍വഴുതി മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാന്‍ നേതൃത്വത്തില്‍ സമീപവാസികള്‍ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

More »

നെടുമ്പാശേരിയാത്രയ്ക്കിടെ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 4പേര്‍ മരിച്ചു
ആലപ്പുഴ : ദേശീയ പാതയില്‍ അമ്പലപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നെടുമ്പാശേരിയാത്രക്കു പോയ ഒരു കുട്ടിയുള്‍പ്പടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാല്‍, സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്പാടി എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴയ്ക്ക് സമീപം പായല്‍ക്കുളങ്ങരയിലായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഷൈനിയെ വിദേശത്തേക്ക് യാത്ര അയയ്ക്കാനായി നെടുമങ്ങാട് ആനാട് നിന്നും പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍

More »

കോണ്‍ഗ്രസ് ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട് : കോണ്‍ഗ്രസ് ഓഫീസില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമടയിലെ സ്രാമ്പിച്ചളള സ്വദേശി മുരളി(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുരളിയെ ഓഫീസിന്റെ മുകള്‍ നിലയിലുളള കൊടിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം കുറച്ച് കാലമായി കാമ്പ്രത്ത് ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ താമസിച്ചുവരികയായിരുന്നു.

More »

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി : വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപടരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് പുറത്തിറങ്ങി ആളുകളെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് പൊലീസിനേയും അഗ്നിരക്ഷാസേനയും വിവമരമറിയിക്കുകയായിരുന്നു. ശ്രീധന്യക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലാണ്. പൊലീസും അഗ്നിരക്ഷാസേനയുമെത്തിയതിന് ശേഷമാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരണപ്പെട്ടിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions