ചരമം

അകാലത്തില്‍ പൊലിഞ്ഞ ന്യൂസിലാന്റിലെ മലയാളി നഴ്സ് ദിവ്യ മനോജിന് ജന്മനാടിന്റെ യാത്രാമൊഴി
പിറവം : ന്യൂസിലാന്റ് മലയാളികളെ നടുക്കി ഹൃദയാഘാതം മൂലം മരിച്ച മലയാളി നഴ്സ് ദിവ്യ മനോജി(32)ന് ജന്മനാടിന്റെ യാത്രാമൊഴി. ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഭൗതീകദേഹം സ്വദേശമായ രാമമംഗലത്തു എത്തിച്ചിരുന്നു. ഇന്ത്യന്‍ സമയം നാല് മണിയോടെ സംസ്ക്കാര ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവക ദേവാലയ സെമിത്തേരിയില്‍ സംസ്ക്കാരകര്‍മ്മം പൂര്‍ത്തിയാക്കി. ഫെബ്രുവരി മൂന്നിന് ന്യൂസിലാന്‍ഡ് ഹാമില്‍ട്ടണ്‍ മലയാളികള്‍ക്കായി പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച തന്നെ ഭര്‍ത്താവായ മനോജ് രണ്ട് കുട്ടികളെയും ആയി നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഴാം തിയതിയാണ് ദിവ്യയുടെ ഭൗതീകദേഹം നാട്ടിലേക്കു അയച്ചത്. ദുബായ് വഴി ബുധനാഴ്ച രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിയപ്പോള്‍ സഹോദരനായ ഡിലു സൈമണ്‍ ബന്ധുക്കളോടൊപ്പം സഹോദരിയുടെ മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ ഏറ്റുവാങ്ങി.

More »

അടൂരില്‍ കാര്‍ കനാലില്‍ വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു
അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കായംകുളത്ത് വിവാഹ വസ്ത്രം എടുക്കാനായി പോയവരാണ് അപകടത്തില്‍പ്പെട്ടത്.

More »

യുഎസില്‍ വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു; 2 കന്യാസ്ത്രീകള്‍ക്ക് പരിക്ക്
യുഎസിലെ കനക്ടിക്കട്ടില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു . കാറില്‍ കൂടെയുണ്ടായിരുന്ന 2 കന്യാസ്ത്രീകള്‍ക്കു പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണ് മരിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ ബ്രജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. യുഎസിലെ സെന്റ് ജോസഫ്‌സ് ലിവില്‍ നഴ്‌സിങ് ഹോമില്‍ ആണ് ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യന്‍ സമയം 9.30) ആണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട സിസ്റ്റര്‍ അനില, ബദിയടുക്കയിലെ കുര്യാക്കോസ് -ക്ലാരമ്മ

More »

യുകെ മലയാളിയും ജോണ്‍സ് ടൂര്‍ ഓപ്പറേറ്റര്‍സ് ഉടമയുമായ ലിന്റോ ജോസിന്റെ പിതാവ് നിര്യാതനായി
എസക്‌സ് : കോള്‍ചെസ്റ്ററില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളിയും ജോണ്‍സ് ടൂര്‍ കമ്പനിയുടെ ഉടമയുമായ ലിന്റോ ജോസിന്റെ പിതാവ് വടക്കേപീടിക ജോസ് (70) നിര്യാതനായി. ചാലക്കുടി ആളൂര്‍ സ്വദേശിയും വടക്കേപീടികയില്‍ കുടുംബാംഗവുമാണ്. സംസ്‌ക്കാര കര്‍മ്മം ആളൂര്‍ സെന്റ് ജോസഫ് സെമിത്തേരിയത്തില്‍ നടന്നു. ഭാര്യ : മേഴ്‌സി, മക്കള്‍ : ലിന്റോ, ലൈജോ, ലിജിന്‍. മരുമക്കള്‍ : രാജി ലിന്റോ (പ്രസിഡന്റ്, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി), കൊച്ചു മക്കള്‍ : റയാന്‍ ജോണ്‍, ലൂയി ജോണ്‍. പരേതന്റെ നിര്യാണത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തിയതായി സെക്രട്ടറി ജോര്‍ജ് കളപ്പുരയ്ക്കല്‍ അറിയിച്ചു.

More »

കട്ടപ്പന ട്രാഫിക് എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തൊടുപുഴ : ഇടുക്കി വണ്ടന്‍മേട്ടില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്.ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടന്‍മേട് പൊലീസ് ക്വട്ടേഴ്സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്. കട്ടപ്പന ട്രാഫിക് പൊലീസില്‍ എസ്.ഐയായി ജോലി ചെയ്തു വരികയായിരുന്നു ജെയിംസ്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

More »

ചങ്ങനാശേരിയില്‍ ബൈക്ക് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു
കോട്ടയം : ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്പില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടാണ് അപകടമുണ്ടായത്. എസ്.ബി കോളേജിന് മുമ്പിലായിരുന്നു അപകടം. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തും മുമ്പ് അജ്മല്‍ മരിച്ചിരുന്നു. രുദ്രാക്ഷിനേയും അലക്‌സിനേയും രാത്രിയോടെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇരുവരും മരിക്കുകയായിരുന്നു.

More »

ആലപ്പുഴയില്‍ അമ്മയും പെണ്‍മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍
ആലപ്പുഴ താമരക്കുളത്ത് അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കെമുറി കല ഭവനത്തില്‍ പ്രസന്ന (52), മക്കളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക വിവരം. ബന്ധു എത്തിയപ്പോഴാണ് മൂന്നുപേരും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഭൂരിഭാഗവും കത്തിയ നിലയില ഭിന്നശേഷിയുള്ളവരാണ് പെണ്‍മക്കള്‍. പ്രസന്നയുടെ ഭര്‍ത്താവ് ശശിധരന്‍ പിള്ള ശസ്ത്രക്രിയ കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

More »

ന്യൂസിലാന്റില്‍ 32 വയസുള്ള മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു
ന്യൂസിലാന്റ് മലയാളികളെ നടുക്കി 32 വയസുള്ള മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. പിറവം, രാമമംഗലം, സ്വദേശി ദിവ്യ മനോജ് (32) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന ആളായിരുന്നു ദിവ്യ. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദിവ്യ തന്നെയാണ് ആംബുലന്‍സ് വിളിച്ചു ആശുപത്രിയിലെത്തിയത്. പിന്നീട് ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയോടെ മരണമടയുകയുമായിരുന്നു. മൂന്ന് വര്‍ഷത്തെ ക്രിട്ടിക്കല്‍ പര്‍പ്പസ് വര്‍ക്ക് വിസയില്‍ നേഴ്സ് ആയിരുന്നു ദിവ്യ. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആര്‍ട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലാന്റില്‍ എത്തിയത്. മൂന്നു മാസം മുന്‍പ് ആണ് ഭര്‍ത്താവും കുട്ടികളും എത്തിയത്. ഹാമില്‍ട്ടണില്‍ താമസിക്കുന്ന

More »

വികാരി പള്ളി മേടയില്‍ മരിച്ച നിലയില്‍
വികാരിയെ പള്ളി മേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെ(57)യാണ് മേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലത്തെ പ്രാര്‍ത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികള്‍ തിരക്കി ചെന്നപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ മുറിചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നയാളാണ് ഫാ.ഫാത്യു എന്ന് കൂടെയുള്ളവര്‍ പറയുന്നു. അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ചങ്ങനാശേരിയിലുള്ള സ്വ വസതിയിലേക്ക് കൊണ്ടു പോയി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions