കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന് 14ന് അന്ത്യയാത്ര; പൊതുദര്‍ശനവും സംസ്‌കാരവും രണ്ടു ദിവസങ്ങളിലായി
കെറ്ററിംഗ് : വീട്ടില്‍ ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കെ പൊടുന്നനെ കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങിയ കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം ഈമാസം 14ന് നടക്കും. 13ന് വൈകിട്ട് 5.30 മുതല്‍ എട്ടു മണി വരെ കെറ്ററിംഗിനെ സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 14ന് രാവിലെ ഒന്‍പതുമണിയ്ക്ക് ജപമാലയും 9.30ന് വിശുദ്ധ കുര്‍ബാനയും നടത്തി ഉച്ചയ്ക്ക് 12 മണിയോടെ കെറ്ററിംഗ് വാറെന്‍ ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. വേക്ക് സര്‍വ്വീസില്‍ മാത്രമായിരിക്കും ഷൈജുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഇടവകകള്‍ക്കും സാധ്യമാകുകയെന്ന് കുടുംബം അറിയിച്ചു.
മാര്‍ച്ച് 23-ാം തീയതിയാണ് ഷൈജു ഫിലിപ്പ് മരണത്തിനു കീഴടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് വീട്ടില്‍ വച്ച് അപകടത്തിന്റെ രൂപത്തില്‍ എത്തിയ വിധിയെ തോല്‍പ്പിച്ച്
More »
സൗദിയില്‍ വാഹനാപകടം: ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാരായ ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു. എന്‍ജിനീയറായ അഖില്‍ അലക്സ്, മദീനയില്‍ നഴ്‌സായ ടീന എന്നിവരാണ് മരിച്ചത്. ഇരുവരും വയനാട് സ്വദേശികളാണ്. ഇവരടക്കം അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം.
മരിച്ചവരില്‍ മൂന്നു പേര്‍ സൗദി പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയിലെത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് പ്രാഥമികവിവരം.
സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം. പ്രതിശ്രുതവരനായ അഖില്‍ ലണ്ടനില്‍നിന്നു സൗദിയിലെത്തിയതായിരുന്നു. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായ ടീന
More »
നോര്‍ത്താംപ്ടണില്‍ മരിച്ച അഞ്ജു അമലിന്റെ സംസ്കാരം ശനിയാഴ്ച
നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ച വയനാട്ടുകാരി അഞ്ജു അമലി(29)ന്റെ സംസ്കാരം ശനിയാഴ്ച(നാളെ) നടക്കും. ഇന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് അഞ്‌ജുവിന്റെ ഭര്‍ത്താവ് അമല്‍ അഗസ്റ്റിന്റെ ഭവനത്തില്‍ വൈകിട്ട് 6 മണിക്ക് എത്തിക്കുന്ന രീതിയിലാണ് നിലവില്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. തുടര്‍ന്ന് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മൃതദേഹം അഞ്ജുവിന്റെ വയനാട് പുല്‍പ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. 11 മണിക്കാണ് വീട്ടിലെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. മൃതസംസ്കാരം പുല്‍പ്പള്ളി മാരക്കാവ് സെന്റ് തോമസ് പള്ളിയില്‍ നടക്കും.
അഞ്ജു മാര്‍ച്ച് 23-ാം തീയതി ആണ് നിര്യാതയായത്. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു ആകസ്മിക നിര്യാണം.
കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം
More »
മലയാളി നഴ്സ് കുവൈറ്റില്‍ അന്തരിച്ചു; വിട വാങ്ങിയത് കണ്ണൂര്‍ സ്വദേശിനി
കുവൈറ്റില്‍ മലയാളി നഴ്സ് അന്തരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ഥികളായ രണ്ട് മക്കളുമായാണ് കുവൈറ്റില്‍ താമസിച്ചിരുന്നത്.
More »
മലയാളി വ്യവസായിയായ പുഷ്കാസ് വാസു ലണ്ടനില്‍ അന്തരിച്ചു
ലണ്ടന്‍ : യുകെ മലയാളിസമൂഹത്തിനു ഞെട്ടലായി ഒന്നിന് പിറകെ ഒന്നായി മരണവാര്‍ത്തകള്‍. ഈസ്റ്റ് ലണ്ടനിലെ ബിസിനസുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പുഷ്കാസ് വാസു (66) ആണ് അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് ലണ്ടനില്‍.
തിരുവനന്തപുരം കാപ്പില്‍ എം.എം ഹൗസില്‍ പരേതനായ എന്‍. വാസുവിന്റെയും സുഭാഷിണിയുടെയും മകനാണ്. ഭാര്യ ബീന പുഷ്കാസ്. നീതു പുഷ്കാസ്, നിധി പുഷ്കാസ് എന്നിവര്‍ മക്കളാണ്.
മുന്‍ ഇടവ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന സദാശിവന്റെ സഹോദര പുത്രനാണ്. ദീര്‍ഘകാലം ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയില്‍ 'എഡ്ഗാര്‍ വൈന്‍സ്' എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു. ബ്രിട്ടനിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ (എംഎ യുകെ.) സജീവ പ്രവര്‍ത്തകനും ലൈഫ് മെംബറുമായിരുന്നു.
എംഎ യുകെയുടെ എല്ലാ ആഘോഷങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന
More »
ലണ്ടനിലെ മലയാളി ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു; വിട പറഞ്ഞത് അങ്കമാലി സ്വദേശിനി
ലണ്ടന്‍/അങ്കമാലി : യുകെ മലയാളിയായ ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു. ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണ്‍ (44) ആണ് തിങ്കളാഴ്ച രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയില്‍ വച്ച് അന്തരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന സുരഭി ഒരു മാസം മുന്‍പാണ് യുകെയില്‍ നിന്നും നാട്ടില്‍ എത്തിയത്. തൃശൂര്‍ പഴുവില്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ബിജോയ് വര്‍ഗീസ് ആണ് ഭര്‍ത്താവ്. ബെന്‍, റിച്ചാര്‍ഡ്, വിക്ടോറിയ എന്നിവരാണ് മക്കള്‍.
ഇരുപത് വര്‍ഷം മുന്‍പാണ് സുരഭിയും കുടുംബവും യുകെയില്‍ എത്തുന്നത്. ഈസ്റ്റ് സസക്സ് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോണ്‍, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഷാജു പി. ജോണ്‍, ജോഷി പി. ജോണ്‍, ഷിബു പി.
More »
യു കെ മലയാളി സമൂഹത്തിനു ഞെട്ടലായി 2 മരണവാര്‍ത്തകള്‍
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി രണ്ടു പേരുടെ മരണവാര്‍ത്തകള്‍. സ്കോട്ട് ലന്‍ഡിലെ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ഏബലും(24) ലൂട്ടന്‍ മലയാളി നൈജോ(54) നാട്ടിലുമാണ് മരണപ്പെട്ടത്.
സ്കോട്ട് ലന്‍ഡിലെ വിദ്യാര്‍ത്ഥിയെ ഏബലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്റ്റര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക മേഖലകളില്‍ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ സജീവമായ ഏബലിന്റെ മരണം വലിയ ഞെട്ടലാണ് മലയാളി വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചത്.
മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടില്‍ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യപ്പെടുന്നത്.
ലൂട്ടനില്‍
More »
കോരു ഗംഗാധരന് ലണ്ടനില്‍ പൗരാവലി യാത്രാമൊഴിയേകി
ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക്ക് മേയറും, കൗണ്‍സിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവര്‍ത്തകയും, രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ഭര്‍ത്താവ് ഗംഗാധരന് ലണ്ടനില്‍ പൗരാവലി യാത്രാമൊഴിയേകി. കുടുംബാംഗങ്ങളും, സുഹൃത്തുക്കള്‍ക്കുമൊപ്പം രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളില്‍ നിന്നുമുള്ള നിരവധി പ്രമുഖര്‍ അന്ത്യോപചാര കര്‍മ്മങ്ങളിലും, അനുസ്മരണ ചടങ്ങിലും പങ്കു ചേര്‍ന്നു.
ഈസ്റ്റ്ഹാം എം പി സ്റ്റീഫന്‍ ടിംസ് ( മന്ത്രി,വര്‍ക്ക്സ് ആന്‍ഡ് പെന്‍ഷന്‍സ് ), ന്യൂഹാം കൗണ്‍സില്‍ സിവിക് മേയര്‍ രോഹിമ റഹ്മാന്‍, ന്യൂഹാം കൗണ്‍സില്‍ എക്സിക്യൂട്ടീവ് മേയര്‍ റുഖ്സാന ഫിയാസ് ( ലണ്ടനിലെ നാലു കൗണ്‍സിലുകളില്‍ മാത്രമുള്ള ഇലക്ടഡ് മേയര്‍), സുരേഷ് ധര്‍മജ (പ്രസിഡണ്ട്, ശ്രീനാരാണ ഗുരു മിഷന്‍), ബൈജു പാലക്കല്‍ (ചെയര്‍, ശിവഗിരി ആശ്രമം), സുബാഷ് സദാശിവന്‍ (മുന്‍ ചെയര്‍ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷന്‍) അടക്കം നിരവധി പ്രമുഖ
More »
കോരു ഗംഗാധരന്റെ മരണാനന്തര കര്‍മങ്ങള്‍ മാര്‍ച്ച് 9ന്
ന്യൂഹാം : കോരു ഗംഗാധരന്റെ മരണാനന്തര കര്‍മങ്ങള്‍ മാര്‍ച്ച് 9 ഞായറാഴ്ച രാവിലെ 8 :30ന് ന്യൂഹാം മാനര്‍ പാര്‍ക്കിലെ ട്രിനിറ്റി ഹാളില്‍ നടക്കും. തുടര്‍ന്ന് സിറ്റി ഓഫ് ലണ്ടന്‍ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കും.
കഴിഞ്ഞ മാസം 12ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഗംഗാധരന്‍ അന്തരിച്ചത്. മലേഷ്യയില്‍ നിന്നും ലണ്ടനിലെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി ലണ്ടനിലെ ട്രേഡ് യൂണിയന്‍ രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലേഷ്യയില്‍ ബോയ്സ് സ്‌കൗട്ടില്‍ സജീവ അംഗമായിരുന്ന ഗംഗാധരന്‍, ലണ്ടനിലും സ്‌കൗട്ടിന് പ്രോത്സാഹനം നല്‍കി. സാഹിത്യ രംഗത്തും അദ്ദേഹം സംഭാവനകള്‍ നല്‍കി.
ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക് മേയറും, കൗണ്‍സിലറും, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. ഓമന ഗംഗാധരനാണ് ഭാര്യ. ആലപ്പുഴ കൊമ്മാടി വെളിയില്‍ വീട്ടില്‍ പരേതരായ മാധവന്റെയും
More »