സ്പിരിച്വല്‍

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ഭക്തിനിര്‍ഭരമായ വാത്സിങ്ങാം തീര്‍ത്ഥാടനം നാളെ
വാത്സിങ്ങാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനവും തിരുന്നാളും നാളെ (ശനിയാഴ്ച) നടക്കും. മലയാളി മാതൃഭക്തരുടെ വന്‍ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും, ആവേ മരിയായും ആലപിച്ച് കൊണ്ട് കൊടി തോരണങ്ങളാല്‍ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി നടത്തപ്പെടുന്ന തീര്‍ത്ഥാടന പ്രദക്ഷിണവും, ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ദിവ്യബലിയും, മരിയന്‍ സന്ദേശവും, ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീര്‍ത്ഥാടനത്തിന് കേംബ്രിഡ്ജ് റീജണല്‍ സീറോമലബാര്‍ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും നേതൃത്വം നല്‍കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയിലെ എല്ലാ മിഷനുകളില്‍ നിന്നും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

More »

വാത്സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
വാത്സിങ്ങാം : ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ പിറവിയുടെ മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തില്‍ നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന എട്ടാമത് തീര്‍ത്ഥാടനവും തിരുന്നാളും ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുന്നാള്‍ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നല്‍കും. രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയന്‍ സന്ദേശം നല്‍കുന്നതാണ്. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം നാലര വരെയാണ് തിരുക്കര്‍മ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.

More »

വോള്‍വര്‍ഹാംപ്ടണ്‍ ഒഎല്‍പിഎച്ച് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ഞായറാഴ്ച
ബര്‍മിംഗ്ഹാമിനടുത്തു വോള്‍വര്‍ഹാംപ്ടണിലെ ഗോള്‍ഫ് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ജൂലൈ 7 ഞായറാഴ്ച ആഘോഷപൂര്‍വം കൊണ്ടാടുന്നു. മിഷന്‍ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോര്‍ജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാള്‍ സംയുക്തമായി ആണ് നടത്തുന്നത് .ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോടിയേറ്റൊടുകൂടി ആരംഭിക്കുന്ന പരിപാടികളെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള പ്രക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തിരുനാളില്‍ പങ്കുചേര്‍ന്നു ദൈവാനുഗ്രഹം പ്രാപിക്കുവാനും നമ്മുടെ വിശ്വാസ സത്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനും വളര്‍ന്നുവരുന്ന തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാനുമുള്ള അവസരമായി വിനിയോഗിക്കുവാനും വേണ്ടി എല്ലാ ഇടവക അംഗങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായി വികാരി ഫാ ജോര്‍ജ്

More »

സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ദുക്‌റാന തിരുനാള്‍
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ നാളെ (ബുധനാഴ്ച) ദുക്‌റാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കും. ബെല്‍ത്തങ്ങാടി രൂപതയുടെ മെത്രാനായ മാര്‍ ലോറന്‍സ് മുക്കുഴി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ലണ്ടന്‍ റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മുക്കാട്ട് സഹ കാര്‍മ്മികന്‍ ആയിരിക്കും. വൈകുന്നേരം 6.45നു ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷകള്‍ സ്‌നേഹവിരുന്നോടെയായിരിക്കും സമാപിക്കുന്നത്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു. ദേവാലയത്തിന്റെ വിലാസം St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Jose N .U : 07940274072 Josy Jomon :07532694355 Saju Varghese :

More »

യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളി'ന് ഞായറാഴ്ച ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റും
മാഞ്ചസ്റ്റര്‍ : 'യുകെയുടെ മലയാറ്റൂര്‍' എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ വീണ്ടും ദുക്‌റാന തിരുന്നാള്‍ ആഘോഷ ലഹരിയിലേക്ക്. ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറിയാല്‍ പിന്നെ ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ഉത്സവപ്രതീതിയിലാണ്. ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാള്‍. റാസ കുര്‍ബാനയും പ്രദക്ഷിണവും ഒക്കെയായി തിരുന്നാള്‍ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 101 അംഗ തിരുന്നാള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നാളെ വൈകുന്നേരം മൂന്നുമണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റ്

More »

ചെസ്റ്റര്‍ഫീല്‍ഡ് സെന്റ് ജോണ്‍ മിഷണില്‍ ദുക്റാന തിരുനാള്‍ 23ന്
സെന്റ് ജോണ്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡില്‍ ദുക്റാന തിരുനാള്‍ ജൂണ്‍ 23 ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം, പ്രദക്ഷിണം, കഴുന്ന് നേര്‍ച്ച, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ തിരുനാളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാന്‍ സെന്റ് ജോണ്‍ ഡയറക്ടര്‍ ഫാ ജോബി ഇടവഴിക്കലും, പള്ളി കമ്മറ്റിക്കാരും ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. പള്ളിയുടെ വിലാസം THE HOLY SPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20ന്
വാത്സിങ്ങാം : 'ഇംഗ്ലണ്ടിലെ നസ്രേത്ത്' എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 20 ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിയണിലെ സ്വാഗത സംഘം അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ ബഹുമാനപ്പെട്ട വൈദികര്‍, സന്യസ്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിശാസ സമൂഹം തീര്‍ത്ഥാടകരായെത്തുന്ന വാത്സിങ്ങാം മറിയത്തോടൊപ്പം സന്തോഷിക്കുന്ന ഏവരുടെയും തീര്‍ത്ഥാടന കേന്ദ്രമാണ്. ഗ്രേറ്റ്

More »

വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
ഗ്രേയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍താംസ്സ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. പെന്തക്കുസ്തത്തിരുന്നാളിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സ്ലീഹാക്കാലത്തെ രണ്ടാമത്തെ ബുധനാഴ്ചയായ ഇന്ന് വൈകുന്നേരം 6 :45നു പരിശുദ്ധ അമ്മയുടെ വണക്കമാസ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടു കൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു. മെയ് മാസത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി രോഗികള്‍ ആയവരെയും, ജോലിയില്ലാതെ വിഷമിക്കുന്നവരെയും, ഭവനം ആവശ്യമുള്ളവരെയും അതോടൊപ്പം തന്നെ ജി.സി.എസ്.ഇ, എലെവല്‍, യൂണിവേഴ്‌സിറ്റി പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഈ അവസരം ഉപയോഗിക്കാം. പരിശുദ്ധ അമ്മയുടെ

More »

ഏഴാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എയ്ല്‍സ്ഫോര്‍ഡ് : ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം നാളെ ശനിയാഴ്ച നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏഴാമത് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions