ഇന്റര്‍വ്യൂ

രാഹുല്‍ ഈശ്വറുമായി ഒരുതരത്തിലുമുളള സൗഹൃദവും ആഗ്രഹിക്കുന്നില്ല- റോസിന്‍ ജോളി



മലയാള ടെലിവിഷന്‍ ഷോകളില്‍ റിയല്‍ റിയാലിറ്റി ഷോയെന്ന അവകാശവാദവുമായി വന്ന് ഏറ്റവും വിമര്‍ശനവിധേയമായതും ചര്‍ച്ചചെയ്യപ്പെട്ടുതുമായ പരിപാടിയായിരുന്നു സൂര്യ ടി വിയിലെ മലയാളി ഹൗസ്. ഒരൂകുട്ടം ആളുകളെ ഒരുവീട്ടിനുളളില്‍ അടച്ചിട്ട് അവരുടെ സംഭാഷണങ്ങളും പെരുമാറ്റവും ഒപ്പിയെടുത്ത ഷോയില്‍ ഏറ്റവും ശ്രദ്ധനേടിയ രണ്ടുപേരായിരുന്നു ഷോയിലെ വിജയിയായ രാഹുല്‍ ഈശ്വറും റോസിന്‍ ജോളിയും. ഇരുവരും പ്രണയത്തിലാണെന്നുവരെ മലയാളി ഹൗസിന് അകത്തും പുറത്തും വാര്‍ത്തകള്‍ പ്രചരിക്കുകകയും ചെയ്തു. ഇപ്പോഴിതാ മലയാളി ഹൗസിനെക്കുറിച്ചും അതിലുണ്ടായ ബന്ധങ്ങളെക്കുറിച്ചും ഒരഭിമുഖത്തില്‍ റോസിന്‍ തന്നെ തുറന്നു പറയുകയാണ്.


"രാഹുല്‍ ഈശ്വറുമായി ഞാന്‍ ഒരുതരത്തിലുമുളള സൗഹൃദവും ആഗ്രഹിക്കുന്നില്ല. ഷോ കഴിഞ്ഞിട്ടും സൗഹൃദം വേണമെന്ന നിലപാടായിരുന്നു രാഹുലിന്. രാഹുലിന്റെ കോളുകള്‍ ഞാനെടുക്കാറില്ല. വാട്‌സ് അപ്പില്‍ പോലും ഞാന്‍ രാഹുലിനെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ചിലബന്ധങ്ങള്‍ ആത്മാര്‍ഥമാണെന്നാണ് നമ്മളൊക്കെ വിശ്വസിക്കുക. എന്നാല്‍ അതെല്ലാം വെറും അഭിനയം മാത്രമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥ പറഞ്ഞറിയിക്കാനാവില്ല"- റോസിന്‍ പറയുന്നു.


"സൗഹൃദങ്ങള്‍ ആഴത്തില്‍ മനസസിലാക്കാന്‍ എനിക്ക് സമയമെടുക്കും. എന്നെ കാര്യങ്ങള്‍ വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഇത് മുതലെടുത്ത് പലരും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സന്തോഷവും സമാധാനവുമാണ് ഞാനാഗ്രഹിക്കുന്നത്. അത്തരമൊരു ചുറ്റുപാടിലാണ് ഞാന്‍ വളര്‍ന്നത്. മലയാളി ഹൗസില്‍ ജി എസ് പ്രദീപില്‍ നിന്നോ ഷെറിന്‍ വര്‍ഗീസില്‍ നിന്നോ ഇത്തരം ഒരു അനുഭവം ഉണ്ടായാലും എനിക്ക് പ്രശ്‌നമില്ലായിരുന്നു. കാരണം അവര്‍ തന്ത്രശാലികളാണെന്ന് നേരത്തേ അറിയാമായിരുന്നു. പക്ഷേ, രാഹുലില്‍ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല" -റോസിന്‍ വ്യക്തമാക്കുന്നു.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions