ഇന്റര്‍വ്യൂ

തിരഞ്ഞെടുപ്പിലൂടെ വരുന്നത് ഭേദപ്പെട്ട കള്ളനായിരിക്കണം- സുരേഷ്‌ഗോപി



തന്റെ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടും തുറന്നടിച്ചു സുരേഷ് ഗോപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാവു മെന്നുമുള്ള പ്രചാരണം തള്ളിയ താരം ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് സിനിമാ സ്റ്റൈലില്‍ വിശദമാക്കുകയാണ്. ദുബായില്‍ ഒരു കലാപരിപാടിയുടെ കാര്യം പറയാനാണ് സുരേഷ് ഗോപി പത്രസമ്മേളനത്തിന് എത്തിയത്. പക്ഷേ, സിനിമയിലെന്ന പോലെ ഉഗ്രന്‍ ഡയലോഗുകളിലൂടെ നിലവിലുള്ള വ്യവസ്ഥിതിക്ക് എതിരെയുള്ള രോഷമായി അത് മാറുകയായിരുന്നു.


"എത്രയോ മുമ്പ് തന്നെ എന്റെ കഥാപാത്രങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് ശബ്ദിച്ചത്. അണ്ണ ഹസാരെയും കെജ്‌രിവാളും ആം ആദ്മിയുമൊക്കെ വന്നിട്ട് ഒരു വര്‍ഷമായില്ല. അവര്‍ പറയുന്നത് ഞാന്‍ പണ്ടേ പറയുന്നു. അപ്പോള്‍ ഞാന്‍ പണ്ടേ ആം ആദ്മിയല്ലേ? വരുന്ന തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. ആ തിരഞ്ഞെടുപ്പിലൂടെ വരുന്നത് ഭേദപ്പെട്ട കള്ളനായിരിക്കണം എന്നതാണ് ആഗ്രഹം. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന് നമ്മുടെ നേതാക്കളും മന്ത്രിമാരും മറക്കുന്നു. അതാണ് 67 വര്‍ഷമായിട്ടും നാം ഇങ്ങനെ കഷ്ടപ്പെടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഒരൊറ്റ പ്രധാനമന്ത്രിയേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അടിയന്തരാവസ്ഥ പോലുള്ള ചില വീഴ്ചകള്‍ അവര്‍ക്ക് സംഭവിച്ചിട്ടുണ്ടെന്നത് മറക്കുന്നില്ല. പക്ഷേ, ഉദ്യോഗസ്ഥവൃന്ദത്തെ നിലയ്ക്ക്‌നിര്‍ത്താനും അഴിമതി ഇല്ലാതാക്കാനും ആ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. രാഷ്ട്രീയത്തില്‍ ഞാന്‍ ആരാധിക്കുന്ന വിഗ്രഹം അവര്‍ മാത്രമാണ്. ബാക്കിയെല്ലാവരോടും എനിക്ക് പുച്ഛമാണ്. അവരുടെ വിഡ്ഢിത്തംകൊണ്ടാണ് ഇപ്പോഴും അതിര്‍ത്തിയില്‍ ജവാന്മാര്‍ വെടിവെച്ചു കൊണ്ടിരിക്കുന്നത്"- താരം പറഞ്ഞു.

താന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാവും എന്നൊക്കെയുള്ള പ്രചാരണങ്ങളില്‍ കഴമ്പില്ല എന്നും അത്തരം വിഷയങ്ങളിലല്ല, രാഷ്ട്രീയത്തിന്റെ അപചയത്തിലാണ് വിഷമമെന്നും സുരേഷ്‌ഗോപി പറഞ്ഞു.


"എല്ലാ ബജറ്റും ജനങ്ങളെ പറ്റിക്കുന്നതാണ്. നികുതി പിരിക്കുകയല്ല, ജനത്തെ പിഴിയുകയാണ് എല്ലാവരും. റോഡ് നികുതി 15 വര്‍ഷത്തേക്ക് മുന്‍കൂട്ടി വാങ്ങുന്നു. എന്നിട്ടും നല്ലൊരു റോഡില്ല. ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം വേണം. അതും ഇവിടെ ഉണ്ടാവുന്നില്ല. രാഷ്ട്രീയത്തില്‍ ഒരു നവോത്ഥാനം ഉണ്ടാവണം. ദല്‍ഹിയില്‍ ഉണ്ടായത് അതിന്റെ പ്രതീകമാണ്. പക്ഷേ, ആ മുന്നേറ്റത്തെ തകര്‍ക്കാന്‍ എത്ര സമര്‍ഥമായാണ് പലരും ശ്രമിക്കുന്നത് എന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തില്‍ ഒരു പൊളിച്ചെഴുത്ത് വേണം".


പലകാര്യങ്ങളിലും സുതാര്യതയില്ല. പ്രസംഗമല്ല, പ്രവൃത്തിയിലാണ് കാര്യം. അഴിമതിക്കേസില്‍ ജയിലില്‍ പോയ കനിമൊഴി പിന്നീട് രാജ്യസഭയിലേക്ക് കടന്നുവരുന്നതും നാം കാണുന്നു. ഇന്ത്യയുടെ യുവ നേതാവുമായി ഇത്തരം കാര്യങ്ങളിലൊക്കെ നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ഒരുക്കമാണ്- സുരേഷ്‌ഗോപി വ്യക്തമാക്കി.


(കടപ്പാട്-മാതൃഭൂമി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions