ഇന്റര്‍വ്യൂ

സിനിമയില്ലാതിരുന്ന കാലത്ത്‌ സീറ്റ്‌ പോലും കിട്ടിയിട്ടില്ല- സൈജുകുറുപ്പ്‌


സംവിധായകന്‍ ഹരിഹരന്റെ കണ്ടെത്തലാണ് സൈജുകുറുപ്പും മംമ്‌ത മോഹന്‍ദാസും. മയൂഖം എന്ന പ്രണയചിത്രത്തിനുവേണ്ടി വില്ലന്റെയും നായകന്റെയും രൂപമുളള ഒരു നടനെ ഹരിഹരന് വേണ്ടിയിരുന്നു. അങ്ങനെയാണ്‌ ആറടി ഉയരവും വെളുത്ത നിറവും വലിയ കണ്ണുകളുമുളള, സൈജുകുറുപ്പിനെ കണ്ടെത്തിയത്‌. മയൂഖത്തില്‍ മംമ്‌ത മോഹന്‍ദാസിന്റെ നായകന് ഇടക്കാലത്ത് സിനിമയില്‍ കാലിടറി. പക്ഷേ ഇന്ന്‌ ന്യൂജനറേഷന്‍ മലയാളസിനിമയിലെ ശ്രദ്ധേയനായ നായകനും വില്ലനും സഹനടനുമാണ്‌ സൈജുകുറുപ്പ്‌. ട്രിവാന്‍ഡ്രം ലോഡ്‌ജ്, ഹോട്ടല്‍ കലിഫോര്‍ണിയ, ബൈസൈക്കിള്‍ തീവ്‌ സ്‌, വെടിവഴിപാട്‌, 1983, തുടങ്ങിയ ചിത്രങ്ങളിലെല്ലാം സൈജുവിന്‌ കിട്ടിയത്‌ മികച്ച വേഷങ്ങളായിരുന്നു. മയൂഖത്തിനും വെടിവഴിപാടിനുമിടയില്‍ തന്റെ സിനിമാജീവിതത്തില്‍ എന്താണ്‌ സംഭവിച്ചത്‌ എന്ന് സൈജുകുറുപ്പ്‌ തുറന്നുപറയുന്നു.

പ്രശസ്‌ത സംവിധായകന്റെ കൈവഴിയില്‍ എത്തിയിട്ടും കാര്യമായി സിനിമകളൊന്നും കിട്ടിയില്ലല്ലോ?
സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്‌ ഹരിഹരന്‍സാറില്‍ നിന്നാണ്‌. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാ ണ്‌ ഇന്നുമെനിക്ക്‌ സിനിമയില്‍ തുടരാന്‍ കഴിയുന്നത്‌. അദ്ദേഹത്തോടൊത്തുളള അ നുഭവങ്ങള്‍ എനിക്ക്‌ വലിയ പാഠങ്ങളാണ്‌ നല്‍കിയത്‌. പക്ഷേ ഹരിഹരന്‍ സാറിന്റെ സിനിമയിലൂടെ എത്തിയിട്ടും ആ തുടക്കമെനിക്ക്‌ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. കുഴപ്പം എന്റേത്‌ തന്നെ. എനിക്ക്‌ ഉപദേശം തരാനും ആരുമില്ലായിരുന്നു. ജോലി ഉപേക്ഷിച്ചുളള അഭിനയത്തിനെതിരെ വീട്ടിലും എതിര്‍പ്പായിരുന്നു. പക്ഷേ അതെല്ലാം മാറി. ഇപ്പോള്‍ എന്റെ ജീവിതം സിനിമ തന്ന സൗഭാഗ്യമാണ്‌.


മയൂഖത്തിന്‌ ശേഷം സിനിമ കുറഞ്ഞത്‌?
എന്നു പറയാനാവില്ല. കുറച്ച്‌ സിനിമകള്‍. പക്ഷേ എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ ഞാന്‍ അവസരം തേടി ആരുടേയും പിന്നാലെ അലഞ്ഞിട്ടില്ല. സിനിമ ഭാ ഗ്യം കൂടിയാണ്‌. ഓര്‍ക്കാപ്പുറത്താവും അവസരങ്ങള്‍ വരിക. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്‌. ധാരാളം സിനിമകള്‍. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍.


യാദൃച്‌ഛികമായിട്ടാണല്ലോ സിനിമയിലെത്തിയത്‌...?
യാതൊരു അഭിനയപരിചയവും എനിക്കില്ലായിരുന്നു. സ്‌കൂളിലെ കലാപരിപാടികളില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴും സേ്‌റ്റജില്‍ കയറുമ്പോള്‍ പേടി തോന്നാറുണ്ട്‌. പക്ഷേ ക്യാമറയ്‌ക്കു മുന്നില്‍ ഭയമൊന്നുമില്ല. ദൈവാനുഗ്രഹം കൊണ്ട്‌ മാത്രമാണ്‌ മയൂഖത്തില്‍ നന്നായഭിനയിക്കാന്‍ കഴിഞ്ഞത്‌. എന്റെ അഭിനയം കണ്ട്‌ പലരും അഭിനന്ദിച്ചു. അതെല്ലാം എനിക്ക്‌ പ്രചോദനമായിരുന്നു. സിനിമ ആഗ്രഹിച്ച ഒരാളല്ല ഞാന്‍. അതുകൊണ്ടുതന്നെ എനിക്ക്‌ നഷ്‌ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു. നല്ല ജോലിയുണ്ടായിരുന്നതുകൊണ്ട്‌ ജീവിതം സുരക്ഷിതമായിരുന്നു. എയര്‍ടെല്ലില്‍നിന്ന്‌ അവധിയെടുത്താണഭിനയിച്ചത്‌. നല്ല സിനിമയായിരുന്നിട്ടും മയൂഖം തിയറ്ററില്‍ കാര്യമായി ഓടിയില്ല. ടിവിയില്‍ വന്ന ശേഷമാണ്‌ കൂടു തല്‍പേരും സിനിമ കണ്ടത്‌. ഇപ്പോഴും ടിവിയില്‍ മയൂഖംവരുമ്പോള്‍ പലരും വിളിക്കുകയും എസ്‌.എം.എസ്‌ അയയ്‌ക്കുകയും ചെയ്യാറുണ്ട്‌. എനിക്കേറെ അഭിനന്ദനം കിട്ടിയ സിനിമയായിരുന്നു മയൂഖം.


തമിഴ്‌സിനിമകളിലും മുഖം കാണിച്ചല്ലോ?
ഭാഗ്യരാജ്‌ സാറിന്റെ മറുപടിയും ഒരു കാതല്‍ എന്ന സിനിമയില്‍ പോലീസ്‌ ഓഫീസറുടെ വേഷം ചെയ്‌തുകൊണ്ടാണ്‌ ഞാന്‍ തമിഴില്‍ അരങ്ങേറിയത്‌. പിന്നെയും കുറേ തമിഴ്‌ ചിത്രങ്ങളില്‍ അഭിനയിച്ചു. വീട്ടില്‍നിന്ന്‌ രണ്ടുമൂന്നു മാസം വിട്ടുനില്‍ക്കേണ്ടി വരുന്നതുകൊണ്ട്‌ തമിഴ്‌സിനിമകളില്‍ അഭിനയിക്കുന്നത്‌ കുറവാണ്‌. എന്നാലും തമിഴില്‍നിന്ന്‌ ധാരാളം ഓഫറുകള്‍ വരുന്നുണ്ട്‌. അനിരുദ്ധ്‌ എന്ന പേരിലാണ്‌ ഞാന്‍ തമിഴില്‍ അറിയപ്പെടുന്നത്‌.


വീണ്ടുമൊരു ബ്രേക്ക്‌ കിട്ടിയത്‌ ട്രിവാന്‍ഡ്രം ലോഡ്‌ജ്. ആ സിനിമയുടെ ഭാഗമായത്‌ എങ്ങനെയായിരുന്നു?
എനിക്ക്‌ കിട്ടിയതില്‍ വച്ച്‌ ഏറ്റവും മികച്ച വേഷമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്‌ജിലേത്‌. ഒന്നരവര്‍ഷത്തോളം സിനിമയില്ലാതിരുന്ന ശേഷം കിട്ടിയതാണത്‌. വില്ലന്‍ വേഷങ്ങള്‍ ചെയ്‌തിരുന്ന എനിക്ക്‌ ആദ്യമായി കിട്ടിയ കോമഡി വേഷം. വളരെ ടെ ന്‍ഷനോുെം പേടിയോടും കൂടിയാണ്‌ അഭിനയിച്ചത്‌. സീനില്‍ ഞാന്‍ തമാശ പറയുമ്പോള്‍ എല്ലാവരും ചിരിക്കുമ്പോഴും എനി ക്ക്‌ പേടിയായിരുന്നു. ഡബ്ബ്‌ ചെയ്‌താണ്‌ എന്റെ സംഭാഷണം പോ ലും നന്നാക്കിയെടുത്തത്‌. വേഷം നന്നാകുമോ എന്ന ആശങ്കയും ഉ ണ്ടായിരുന്നു. ആത്മവിശ്വാസം നല്‍കിയത്‌ സംവിധായകന്‍ വി.കെ പ്രകാശായിരുന്നു. വി.കെ.പി.നല്‍കിയ ധൈര്യം മാത്രമാണ്‌ ആ വേ ഷം നന്നായിചെയ്യാന്‍ സഹായിച്ചത്‌. അനൂപ്‌ മേനോനും ജയസൂര്യയും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അനൂപുമായി അ ക്കാലത്ത്‌ വലിയ അടുപ്പമൊന്നുമില്ലായിരുന്നു. പക്ഷേ വി.കെ. പി.യുമായി നല്ല ബന്ധമായിരുന്നു. എനിക്ക്‌ ചേരില്ലെന്ന്‌ പലരും കരുതിയ റോള്‍ നല്‍കി സഹായിച്ചത്‌ വി.കെ.പിയാണ്‌.


ധാരാളം ഓഫറുകള്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്ന്‌ വരുന്നുണ്ടെന്നാണല്ലോ കേള്‍ക്കുന്നത്‌?
അടുത്തിടെയായി ധാരാളം ഓഫറുകള്‍ വരുന്നുണ്ട്‌. പക്ഷേ പണ്ടത്തെപ്പോലെ വിളിക്കുന്ന സിനിമകളിലെല്ലാം ഞാന്‍ ഓടിനടന്നഭിനയിക്കാറില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഫിലിം. അതാണ്‌ താല്‌പര്യം. അതും നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ മാത്രം. ഒന്നുകില്‍ സിനിമയ്‌ക്കെന്തെങ്കിലും ഗുണമുണ്ടാകണം. അല്ലെങ്കില്‍ എനിക്കെന്തെങ്കിലും പ്രയോജനം. രണ്ടുമില്ലാതെ ചെയ്‌തിട്ട്‌ കാര്യമില്ല.


ന്യൂജനറേഷന്‍ തരംഗമാണല്ലോ? യുവ സംവിധായകരോടൊത്തുളള അനുഭവങ്ങള്‍?
യുവ സംവിധായകരെല്ലാം വളരെ ഫ്രീയാണ്‌. അവരോടെന്തും പറയാം. വാടാ പോടാ സ്‌റ്റൈലാണ്‌ പലരും. സംവിധായകരുടെ ജാഡയൊന്നും അവര്‍ കാണിക്കാറില്ല. നമ്മുടെ തോളില്‍ കൈയിട്ടുകൊണ്ട്‌ സുഹൃത്തുക്കളെപ്പോലെയാണ്‌ പെരുമാറ്റം. സൗഹൃദത്തോടെയുളള അവരുടെ രീതി സിനിമയ്‌ക്ക് ഗുണം ചെയ്യുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പലരും സമപ്രായക്കാരായതുകൊണ്ട്‌ എല്ലാവരുമായി നല്ല സൗഹൃദത്തിലുമാണ്‌.


സിനിമയിലെ സൗഹൃദങ്ങള്‍...?
സിനിമയിലെ എല്ലാ മേഖലയിലുളളവരുമാ യി നല്ല അടുപ്പമുണ്ട്‌. ആരുമായി വഴക്കോ പിണക്കമോ ഒന്നുമില്ല. ഒട്ടുമിക്ക നടന്മാരുമായി ആത്മബന്ധവുമുണ്ട്‌. അതുകൊണ്ടുതന്നെ ആരുടേയും പേരെടുത്തു പറയുന്നില്ല. പലരും ഒരേ സമയം പല സിനിമകളില്‍ അഭിനയിക്കുന്നതുകൊണ്ട്‌ ആരും ലൊക്കേഷനില്‍ കൂടുതല്‍ നേരം ഉണ്ടാകാറില്ല. സ്വ ന്തം കാറില്‍വരുന്നു. തന്റെ റോള്‍ അഭിനയിക്കുന്നു. അടുത്ത ലൊ ക്കേഷനിലേക്ക്‌ മടങ്ങിപ്പോകുന്നു. അതുകൊണ്ടുത ന്നെ പഴയപോലെ ആര്‍ക്കും അത്രയങ്ങടുക്കാനും സൗഹൃദം പങ്കിടാനും സമയമില്ല.


താങ്കള്‍ക്കൊപ്പം സിനിമയിലെത്തിയ ആളാണല്ലോ മംമ്‌ ത മോഹന്‍ദാസ്‌. സിനിമയിലെ ആദ്യത്തെ കൂട്ടുകാരി. പിന്നീട്‌ മംമ്‌തയുടെ ജീവിതത്തിലുണ്ടായ ദു:ഖങ്ങള്‍; അസുഖം, വിവാഹ മോചനം.. താങ്കള്‍ എങ്ങനെയാണ്‌ സുഹൃത്തെന്ന നിലയില്‍ മംമ്‌തയോട്‌ സംസാരിച്ചിരുന്നത്‌?
മംമ്‌ത എന്റേയും കുടുംബത്തിലെയും പ്രിയപ്പെട്ട സുഹൃത്താണ്‌. സത്യത്തില്‍ ഞാനൊരിക്കലും അവരോട്‌ രോഗ വിവരങ്ങള്‍ ചോദിച്ചിട്ടില്ല. എന്നോട്‌ അവര്‍ ഒന്നും പറഞ്ഞിട്ടുമില്ല. പക്ഷേ ഫോണ്‍ വിളിക്കുകയും വീട്ടു വിശേഷങ്ങളും ഭാര്യയുടേയും മകളുടേയും വര്‍ത്തമാനങ്ങളും ചോദിക്കുമായിരുന്നു. ഞാനും രോഗം ഒഴിച്ചുളള മറ്റ്‌ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ സംസാരിച്ചിട്ടുള്ളൂ.


വേദനിക്കുന്നവര്‍ക്ക്‌ സാന്ത്വനവാക്കുകള്‍ വലിയ ആശ്വാസമാണ്‌ പകരുക...?
സുഹൃത്തുക്കളെ എനിക്ക്‌ കഴിയുന്നവിധം ഞാന്‍ സഹായിക്കാറുണ്ട്‌. സാമ്പത്തികമായും, അവരുടെ കു ടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൊക്കെ സഹായവുമായി കൂടെ നില്‍ക്കാറുണ്ട്‌. എനിക്ക്‌ സിനിമയൊന്നുമില്ലാതെ ഏതാണ്ട്‌ കുഴിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പോലും സുഹൃത്തുക്കളെ സഹായിച്ചിട്ടുണ്ട്‌. ഞാന്‍ അന്ന്‌ ആശ്വസിപ്പിച്ച പല സു ഹൃത്തുക്കളും ഇന്ന്‌ സിനിമയിലെ തിരക്കേറിയ താരങ്ങളാണ്‌. വസ്‌തുതകള്‍ എനിക്കും അവര്‍ക്കും തിരിച്ചറിയാം. പക്ഷേ എനിക്ക്‌ സിനിമയില്ലാതിരുന്ന കാലത്ത്‌ സിനിമാമേഖലയിലെ പലരും എന്നെ അവഗണിച്ചിട്ടുണ്ട്‌. ചില സ്‌ഥലങ്ങളില്‍ എനിക്ക്‌ സീറ്റ്‌ പോലും കിട്ടിയിട്ടില്ല. അത്രയേറെ ഇന്‍സള്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അവര്‍ തന്നെ എനിക്ക്‌ സിനിമ കിട്ടിയപ്പോള്‍ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിലൊന്നും എനിക്ക്‌ ദു:ഖമില്ല. യാദൃച്‌ഛികമായി സിനിമയിലെത്തിയതുകൊണ്ട്‌ ഇത്തരം അവഗണനകള്‍ ശ്രദ്ധിക്കാറില്ല.


വീട്ടുവിശേഷങ്ങള്‍...?
ഭാര്യ അനുപമ ഒരു ഓണ്‍ലൈന്‍ മാഗസിന്റെ കണ്ടന്റ്‌ എഡിറ്ററാണ്‌. എയര്‍ടെല്ലില്‍ ഒപ്പം ജോലി ചെയ്‌തിരുന്നു. അക്കാലത്തെ സൗഹൃദം പ്രണയമായി; അങ്ങനെ വിവാ ഹം ചെയ്യുകയായിരുന്നു. മകള്‍ മയൂഖ നാലാം ക്ലാസ്സില്‍. മയൂഖത്തോടുളള ഇഷ്‌ടവും കടപ്പാടും കൊണ്ടാണവള്‍ക്ക്‌ ഞങ്ങള്‍ മയൂഖ എന്ന പേരിട്ടത്‌. ദാമ്പത്യം വിട്ടുവീഴ്‌ചകള്‍ നിറഞ്ഞതാണ്‌. സന്തോഷവും ദു:ഖവും ജീവിതത്തിലുണ്ട്‌. പരസ്‌പരം മനസ്സിലാക്കിയും സ്‌നേഹിച്ചും കഴിയുന്നതുകൊണ്ട്‌ കുടുംബജീവിതം സു ഖകരമാണ്‌.
ഭാര്യയ്‌ക്കും മകള്‍ക്കും ഒരു നടന്റെ ഭാര്യയും മകളുമാണെന്നറിയുന്നതിനോട്‌ താല്‌പര്യമില്ല. എനിക്കും അങ്ങനെ തന്നെ. മോള്‍ടെ സ്‌കൂളില്‍പോലും എല്ലാ അദ്ധ്യാപകര്‍ക്കും എന്റെ മകളാണ്‌ മയൂഖയെന്നറിയില്ല. എറണാകുളം പനമ്പിള്ളി നഗറിലാണ്‌ താമസിക്കുന്നത്‌. തറവാട്‌ വീടായ ചേര്‍ത്തല പൂച്ചാക്കലിലെ വീട്ടില്‍ വിശേഷദിവസങ്ങളില്‍ കുടുംബവുമൊത്ത്‌ പോകാറുണ്ട്‌.

(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions