ഇന്റര്‍വ്യൂ

ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള മാനസിക പക്വത എന്നില്‍ ഉണ്ടായിട്ടില്ല- വിദ്യാബാലന്‍


അടുത്തിടെ ബോളിവുഡിലെ പാപ്പരാസികള്‍ ഏറ്റവും കൂടുതല്‍ സമയം കളഞ്ഞത് വിവാഹിതയായ വിദ്യാബാലന്റെ പിന്നാലെ നടന്നായിരുന്നു. വിദ്യ ഗര്‍ഭിണിയാണെന്നും ഇവരുടെ ദാമ്പത്യം സുഖകരമല്ല എന്ന് പോലും കഥകള്‍ വന്നു. അവയെയൊക്കെ പരിഹാസ ശരങ്ങള്‍ കൊണ്ടാണ് വിദ്യ നേരിട്ടതും. തന്നെ ക്കുറിച്ച് പരക്കുന്ന കിംവദന്തികളെക്കുറിച്ച് വിദ്യ തന്നെ പറയുന്നു.

അമേരിക്കയില്‍ സിനിമാ അവാര്‍ഡ് ദാന ചടങ്ങില്‍ നിങ്ങള്‍ പോകാതിരുന്നതെന്താണ്?
കഴിഞ്ഞ ചില മാസങ്ങളായി ഞാന്‍ ശാരീരികപരമായി വളരെ അവശതയിലായിരുന്നു. ഇപ്പോള്‍ ചികിത്സയിലാണ്. മാത്രമല്ല, സമീപകാലത്ത് ഞാന്‍ ശരിക്കും യാത്ര ചെയ്തു. ഈ ഘട്ടത്തില്‍ ദീര്‍ഘദൂര യാത്രകള്‍ മനഃപൂര്‍വ്വം ഒഴിവാക്കിയതായിരുന്നു.

സുജോയ് കോസിന്റെ 'ദുര്‍ഗ്ഗറാണി സിംഗ്' പടത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു?
ഞാനത് നിരസിക്കുമെന്ന് അദ്ദേഹം പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് ഒരു പ്രധാന കാരണംകൂടിയുണ്ടായിരുന്നു. പൊതുവേ സിനിമാ ഫീല്‍ഡില്‍ പ്രാധാന്യമര്‍ഹിക്കാത്ത വിഷയമാണ് ആരോഗ്യം. അഭിനയത്തിന് പ്രധാനമായി ആരോഗ്യമാണ് വേണ്ടത്. ഞാനിപ്പോള്‍ ആരോഗ്യം സംരക്ഷിക്കേണ്ടുന്ന ശ്രദ്ധയിലാണ്. കാരണം ഇതാണ്. മോഹിത് സൂരിയുടെ 'ഹമാരി അദുരി കഹാനി' എന്ന സിനിമ നിശ്ചിത സമയം കഴിഞ്ഞതിനാല്‍ ഞാനത് സ്വീകരിക്കുകയുണ്ടായി. അല്ലെങ്കില്‍ ഞാനത് ഒഴിവാക്കുമായിരുന്നു.

നിങ്ങളിപ്പോള്‍ ഗര്‍ഭിണിയാണോ?
എന്റെ ഗര്‍ഭത്തെക്കുറിച്ച് അറിയാന്‍ എല്ലാപേര്‍ക്കും ഇത്രയധികം ആകാംക്ഷ എന്താണ്? ഇപ്പോള്‍ ഞാന്‍ ആരുടെ മുന്നിലെത്തിയാലും അവര്‍ ആദ്യം നോക്കുന്നത് എന്റെ വയറ്റിലും നെഞ്ചിലുമൊക്കെയാണ്. നടനും നടിമാര്‍ക്കും മാത്രമായി എന്താണിത്ര പ്രത്യേകത? ഗര്‍ഭം ധരിക്കുക സഹജമല്ലേ? ചിലര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കാലദൈര്‍ഘ്യം നേരിടും. ചിലര്‍ വിവാഹത്തോടനുബന്ധിച്ച് ഗര്‍ഭിണികളാകാം. മറ്റു ചിലര്‍ക്ക് സാഹചര്യങ്ങള്‍ അനുസരിച്ച് ഗര്‍ഭകാലം നീണ്ടുപോകാം. ശാരീരിക സുഖമില്ലാത്തവരും ഈ തീരുമാനത്തില്‍ എത്തിക്കഴിയാം. അല്ലെ? സമീപകാലത്ത് ഒരു യുവനടി വ്യത്യസ്തമായി തോന്നാന്‍ എന്തൊക്കെയോ ചെയ്‌തെന്നു കേട്ടു. ഉടനെ എല്ലാവരും കൂടി ആ നടിയെ തേജോവധം ചെയ്യുകയുണ്ടായി. എന്തൊക്കെയായാലും ദൈവം വിധിച്ചാല്‍ ഞാന്‍ ഗര്‍ഭിണിയാകും. പക്ഷേ ഇപ്പോഴല്ല. കാരണം ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള മാനസിക പക്വത ഇപ്പോഴും എന്നില്‍ ഉണ്ടായിട്ടില്ല. മാത്രമല്ല, ഇനിയൊരു ജീവന്റെ ഉത്തരവാദിത്വം കൂടി ഏല്‍ക്കുക എന്നത് ഒരു ശ്രമകരമായ കാര്യമാണ്.

പക്ഷേ നിങ്ങള്‍ മുപ്പതു വയസ് പിന്നിട്ടിരിക്കുകയാണല്ലോ?
മാതൃത്വത്തിനും വയസിനും തമ്മില്‍ ബന്ധമില്ല. ഉദ്യോഗങ്ങള്‍ക്കും മറ്റും പോകുന്ന സ്ത്രീകള്‍ മിക്കവാറും മുപ്പതു വയസ് ആകുമ്പോഴാണ് വിവാഹിതരാകുന്നത്. പുലര്‍ച്ചെ എണീറ്റ് കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നത് നിറവുള്ള നിഷ്ഠയാണെന്ന് വിവാഹിതരായ എന്റെ കൂട്ടുകാരികള്‍ പറയുന്നു. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു കട്ടിയുള്ള പണിയാണ്. വേറൊന്നും ചെയ്യാന്‍ കഴിയാത്തവിധം നമ്മുടെ ശക്തിയാകെ ക്ഷയിക്കും. കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് പരിഹരിക്കാനാവാത്ത ഒരു കാര്യമാണ്.

ഗര്‍ഭമെന്നു കേള്‍ക്കുമ്പോള്‍ പൊതുവെ ഞെട്ടുന്ന നടിമാരാണല്ലോ ഇപ്പോഴുള്ളത്?
ഞാന്‍ നേരത്തെ പറഞ്ഞല്ലോ. വിവിധ കാരണങ്ങള്‍കൊണ്ടാകാം അങ്ങനെ. നടിമാരുടെ നിസ്സഹായതയില്‍ സന്തോഷിക്കുന്നവരാണ് ഒരുവിഭാഗം ജനം. പറഞ്ഞിട്ടു കാര്യമില്ല. ഒരു പനി വന്ന് ഹോസ്പിറ്റലില്‍ പോയാല്‍ ആ നടി ഗര്‍ഭഛിദ്രം ചെയ്യാന്‍ പോയെന്ന് സങ്കല്‍പ്പിക്കുന്നവരുണ്ട്.

വിവാഹശേഷം നിങ്ങളുടെ ജീവിതക്രമങ്ങള്‍ എങ്ങനെ, എന്തെല്ലാം മാറ്റങ്ങള്‍ ?
ദൈനംദിനം മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും വീടുകളിലെത്തി കുശലപ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുന്നു. സഹോദരിയുടെ കുട്ടികളുമായി കളിക്കുന്നത് എനിക്ക് സന്തോഷമാണ്.
(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions