ഇന്റര്‍വ്യൂ

ബോളിവുഡില്‍ ഒന്നു പയറ്റാന്‍ മോഹമുണ്ട്- ഹണി റോസ്


വിനയന്റെ 'ബോയ്‌ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി പിന്നീട് പിന്തള്ളപ്പെട്ടുപോയ ഹണി റോസ് 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രത്തിലൂടെ നടത്തിയത് അതിശയപ്പിക്കുന്ന തിരിച്ചുവരവാണ്. പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രമുഖരുടെ ചിത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും ഹോട്ട് നായിക ആരെന്നു ചോദിച്ചാല്‍‌ ആരാധകര്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഹണിയാണ്. ഫേസ്ബുക്കില്‍ ഏതു ചിത്രമിട്ടാലും മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെ ആരാധകരുടെ ലൈക്കുകള്‍ നിറയും. കമന്റുകളില്‍ നിറയെ വിവാഹാഭ്യര്‍ഥനകളാണ് എന്ന് ഹണി പറയുന്നു.


വിവാഹ-ജീവിത സ്വപ്‌നങ്ങള്‍...

" വാലിട്ട് കണ്ണെഴുതി, മുടിയില്‍ കനകാംബരവും മുല്ലപ്പൂവും ചൂടി പട്ടുപുടവയണിഞ്ഞ് ഒരു കല്യാണപ്പെണ്ണായി ഞാന്‍ അണിഞ്ഞൊരുങ്ങിയിരുന്നു. ജീവിതത്തിലല്ല. 'നഞ്ചങ്കോട് നഞ്ചുണ്ട' എന്ന കന്നട ചിത്രത്തില്‍. കല്യാണപ്പെണ്ണിന്റെ നാണവും അമ്പരപ്പും എല്ലാം ഞാന്‍ അവിടെ അഭിനയിച്ചു തീര്‍ത്തു. ജീവിതത്തില്‍ അത്തരമൊരു മുഹൂര്‍ത്തത്തെക്കുറിച്ച് എനിക്ക് ആശങ്കകളില്ല. എല്ലാം അതിന്റേതായ സമയത്ത് ചിന്തിച്ച് പ്രവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. അതിന് മുന്‍പ് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്.''- ഹണിറോസ് തന്റെ വിവാഹസ്വപ്‌നങ്ങള്‍ പങ്കുവെക്കുന്നു.

വിവാഹം കഴിഞ്ഞ് ഇവിടെ ഒതുങ്ങിക്കൂടാനുള്ള പരിപാടിയല്ല. മലയാളവും തമിഴും തെലുങ്കും പിന്നിട്ട് ബോളിവുഡില്‍ ഒന്നു പയറ്റാന്‍ മോഹമുണ്ട്. അതിനുള്ള ചെറിയ തയ്യാറെടുപ്പിലാണ് താനെന്നു ന്യൂലുക്ക് സ്വീകരിച്ച ഹണി പറയുന്നു.


"പണംമോഹിച്ച് സിനിമ ചെയ്തിരുന്നെങ്കില്‍ ഈ വര്‍ഷം 25 ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചേനെ. വാരിവലിച്ച് അഭിനയിക്കുന്നതിനേക്കാള്‍ നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് ഞാന്‍ ശ്രമിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, വണ്‍ ബൈ ടു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എന്നെത്തേടിയെത്തിയ പല ചിത്രങ്ങളും പ്രമേയപരമായി അതേ പാറ്റേണിലുള്ളവയായിരുന്നു. നടിയെന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള കഥാപാത്രം. അതില്‍ നിന്നു മോചനം നേടാന്‍ വേണ്ടിയാണ് ഞാന്‍ തിരക്കേറിയ സമയത്തുതന്നെ മാറി നിന്നത്"- ഹണി വ്യക്തമാക്കുന്നു


ഊട്ടിയിലെ ഒരു കോളേജില്‍ ഹോഴ്‌സ് റൈഡിങ്, ഫാഷന്‍ ഡിസൈനിങ്, യോഗ, സംഗീതം എന്നിവ പഠിക്കാന്‍ പോയി. ചേര്‍ന്നപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞത്. അതുകൊണ്ട് തുടരാന്‍ കഴിഞ്ഞില്ല. ശേഷം ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബി.എ. ഇംഗ്ലീഷിന് ചേര്‍ന്നു. അതിനൊപ്പം ഭരതനാട്യം, മ്യൂസിക് എല്ലാം ഉണ്ട്. അടുത്ത ഒക്ടോബറിലാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്, അതുവരെ ഇടവേളയെന്ന് നടി പറയുന്നു.
(കടപ്പാട്- മാതൃഭൂമി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions