കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന സുന്ദരിയായ യുവതിയെ കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്. വഫ ആരെന്ന് അറിയാനായി ഗൂഗിളിലും ഫെയ്‌സ്ബുക്കിലും മലയാളികളുടെ തിരച്ചില്‍ ശക്തം ആണ്. ഇതില്‍ പ്രവാസികളാണ് മുമ്പില്‍ . അതില്‍ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍ നിന്ന്
അപകടം നടന്ന ദിവസം അതിരാവിലെ മുതല്‍ തന്നെ ആരാണ് വഫ എന്നുള്ള തിരച്ചിലുകള്‍ ആരംഭിച്ചതായി ഗൂഗിള്‍ ട്രെന്റ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വഫയെ കുറിച്ച് ഗൂഗില്‍ ചെയ്തത്.
തിരച്ചിലില്‍ യു.എ.ഇയാണ് ഒന്നാമത്. ഖത്തര്‍, ഓമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുണ്ട്. പക്ഷെ വഫയെ കുറിച്ച് തിരഞ്ഞവരില്‍ ഇന്ത്യ ആറാമതാണ്.
വഫ ഫിറോസ് മോഡല്‍, വഫ മോഡല്‍, വഫ ഫിറോസ് ഫോട്ടോസ്, വഫ ഫിറോസ് മോഡല്‍ ഫോട്ടോസ് എന്നിങ്ങനെ തിരച്ചില്‍ നീണ്ടു. ഫെയ്‌സ്ബുക്കിലും വഫ ഫിറോസിനെ തിരഞ്ഞവര്‍ നിരവധി.
താന്‍ മോഡലല്ലെന്നും, അത്തരത്തില്‍ ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും വഫ ഒരു മലയാള വാര്‍ത്താ ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. വഫ മൊഴിമാറ്റുകയും ചെയ്തു.
സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി വഫ മൊഴിമാറ്റി യിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് വഫ പറഞ്ഞു. ശ്രീറാമിന്റെ ദേഹത്ത് ഒരു പ്രത്യേക മണമുള്ളതായി തനിക്ക് തോന്നിയിരുന്ന് പറഞ്ഞൊഴിയുകയായിരുന്നു സുഹൃത്ത്.
സംഭവം നടക്കുമ്പോള്‍ ശ്രീറാം സാധാരണയിലും വേഗത്തിലാണ് വാഹനമോടിച്ചിരുന്നതെന്നും വഫ ഫിറോസ് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന മനുഷ്യന്‍ എത്തരത്തിലുള്ള ആളാണെന്നുള്ള കാര്യത്തില്‍ തനിക്കൊരു ഊഹമുണ്ടെന്നും ആ വിശ്വാസത്തിന്റെ ബലത്തിലാണ് താന്‍ അയാള്‍ക്കൊപ്പം പോയത്. ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ നല്ല മനുഷ്യനാണെന്നും നല്ല ക്വാളിറ്റിയുള്ള ആളാണെന്നും തോന്നിയിരുന്നു. വഫ പറഞ്ഞു.
'രാത്രിയില്‍, നമ്മള്‍ സാധാരണ ഡ്രൈവ് ചെയ്യുന്നത് പോലെയല്ലല്ലോ ഡ്രൈവ് ചെയ്യുന്നത്. അല്‍പ്പം സ്പീഡിലായിരിക്കില്ലേ നമ്മള്‍ വണ്ടി ഓടിക്കുക? ആ ഒരു സ്പീഡ് ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ സാധാരണ ഓടിക്കുന്നതിനേക്കാള്‍ സ്പീഡുണ്ടായിരുന്നു. കൊറച്ച് സ്പീഡില്‍ തന്നെയായിരുന്നു പുള്ളിക്കാരന്‍(ശ്രീറാം) വണ്ടിയോടിച്ചത്. പുള്ളിക്കാരന് അത്രയും കോണ്‍ഫിഡന്‍സ് ഉണ്ടായിക്കാണണം. കൈയില്‍ കണ്ട്രോള്‍ നിക്കും എന്ന് വിചാരിച്ചുകാണണം. വിചാരിച്ചത് പോലെ ബ്രേക്ക് കിട്ടിക്കാണില്ല. അല്ലാതെ ആരും അറിഞ്ഞുകൊണ്ട് ഒരു മനുഷ്യനെ ഇടിച്ചിടില്ലല്ലോ? എന്റെ ബ്രദറോ, എന്റെ പാപ്പായോ, എന്റെ ഭര്‍ത്താവോ കുടിക്കാറില്ല. അതുകൊണ്ട് എനിക്ക് കുടിക്കുന്നവരുടെ ആ മണം അറിയില്ല. പിന്നെ, ശ്രീറാമിന് ഒരു മണം ഉണ്ടായിരുന്നു. അതെന്ത് മണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വേണം തെളിയിക്കാന്‍'- വഫ ഫിറോസ് പറഞ്ഞത് ഇങ്ങനെ.