Don't Miss

ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 1.75 കോടി; ലോകത്ത്‌ ഒന്നാമതെന്ന് യു.എന്‍


യുഎന്‍ : ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019-ലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി കഴിയുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.


അതേസമയം ലോകത്ത് ആകെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 27.2 കോടിയായെന്നും അവര്‍ അറിയിച്ചു. യു.എന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ ജനസംഖ്യാ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്ക് 2019 എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.

പ്രായം, ലിംഗം, വംശം എന്നിവ രാജ്യാടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയതലത്തില്‍ നടത്തിയ സര്‍വേകളുടെ ഫലവും ജനസംഖ്യാ സെന്‍സസും അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കിലെത്തിയിരിക്കുന്നത്.


10 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം ആഗോളതലത്തിലെ കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ മൂന്നിലൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാംസ്ഥാനം മെക്‌സിക്കോയ്ക്കാണ്. 1.18 കോടിപ്പേരാണ് മെക്‌സിക്കോയില്‍ നിന്നു കുടിയേറിപ്പാര്‍ത്തത്. ചൈന- 1.07 കോടി, റഷ്യ- 1.05 കോടി, സിറിയ- 82 ലക്ഷം, ബംഗ്ലാദേശ്- 78 ലക്ഷം, പാക്കിസ്ഥാന്‍- 63 ലക്ഷം, യുക്രൈന്‍- 59 ലക്ഷം, ഫിലിപ്പീന്‍സ്- 54 ലക്ഷം, അഫ്ഗാനിസ്ഥാന്‍- 51 ലക്ഷം എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്ക്.

മേഖലാടിസ്ഥാനത്തില്‍ യൂറോപ്പിലാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്, 8.2 കോടി. നോര്‍ത്ത് അമേരിക്കയിലുള്ളത് 5.9 കോടിപ്പേരാണ്. നോര്‍ത്ത് ആഫ്രിക്കയിലും പശ്ചിമേഷ്യയിലുമായി 4.9 കോടിപ്പേരുമുണ്ട്.

രാജ്യാടിസ്ഥാനത്തില്‍ യു.എസിലാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്, 5.1 കോടി. ആകെയുള്ളതിന്റെ 19 ശതമാനമാണിത്.

1.3 കോടിയുമായി ജര്‍മനിയും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റഷ്യ (1.2 കോടി), ബ്രിട്ടന്‍ (1 കോടി), യു.എ.ഇ (90 ലക്ഷം), ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ (80 ലക്ഷം വീതം), ഇറ്റലി (60 ലക്ഷം) എന്നിങ്ങനെയാണ് ബാക്കി രാജ്യങ്ങളിലെ കണക്ക്.

ഭൂപ്രകൃതിയിലെ ശതമാനാടിസ്ഥാനത്തില്‍ ഓഷ്യാനയാണ് 21.2 ശതമാനം പേരുമായി ഒന്നാംസ്ഥാനത്ത്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും അടങ്ങുന്ന പ്രദേശമാണിത്. നോര്‍ത്ത് അമേരിക്കയില്‍ 16 ശതമാനം പേരാണുള്ളത്.

ഏറ്റവും കുറവ് 1.8 ശതമാനം വീതമുള്ള ലാറ്റിന്‍ അമേരിക്കയിലും കരീബിയയിലും ഒരുശതമാനം വീതമുള്ള മധ്യ, ദക്ഷിണ ഏഷ്യകളിലുമാണ്.

കുടിയേറ്റക്കാരില്‍ ഇന്ത്യയിലുള്ളത് 2.07 ലക്ഷം പേരാണ്. ഇതാകട്ടെ ആകെ കുടിയേറ്റക്കാരുടെ നാലുശതമാനം മാത്രമേ വരുന്നുള്ളൂ. ഇതില്‍ 48.8 ശതമാനം പേരാണു വനിതകള്‍. 47.1 വര്‍ഷമാണ് ഇവരുടെ ശരാശരി പ്രായം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ക്കൂടുതലും.


അതിനിടെ , 2016ൽ ​യു.​എ​സി​ലെ കു​ടി​യേ​റ്റ​ക്കാ​ര​ല്ലാ​ത്ത വി​ദേ​ശി​ക​ളിൽ നാ​ലി​ലൊ​ന്ന്​ ഇ​ന്ത്യ​ക്കാ​രെ​ന്ന് റി​പ്പോ​ര്‍​ട്ട്. വി​ദേ​ശി​ക​ളി​ൽ 60 ശ​ത​മാ​നം ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​ണെ​ന്നും അ​തി​ൽ 15 ശ​ത​മാ​നം ചൈ​ന​ക്കാരാണെന്നും യു.​എ​സ്​ ആഭ്യ​ന്ത​ര സു​ര​ക്ഷ വ​കു​പ്പ്​ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ വിവ​ര​ങ്ങ​ള്‍.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions