Don't Miss

മലയാളി വേറെ ലെവല്‍ ... യുഎഇയില്‍ ആദ്യ ഐഫോണ്‍ 11 പ്രോ സ്വന്തമാക്കിയത് മലയാളി യുവാവ്



ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ പ്രോ മാക്‌സ് യു.എ.ഇയില്‍ സ്വന്തമാക്കുന്ന ആദ്യവ്യക്തിയായ സുലൈമാനാണ് സോഷ്യല്‍മീഡിയയിലെ താരം. തലേന്നു മുതല്‍ കാത്തുനിന്ന് ഐഫോണ്‍ പ്രേമികളായ നിരവധി പേരെ പിന്നിലാക്കിയാണ് സുലൈമാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.


ഇക്കഴിഞ്ഞ സെപ്തംബര്‍ 10നാണ് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ച് ഐഫോണ്‍ 11 പ്രോ മാക്‌സ് , ഐഫോണ്‍ 11 പ്രോ എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. അധികം വൈകാതെ തന്നെ ഈ മോഡല്‍ യു.എ.ഇ മാര്‍ക്കറ്റിലുമെത്തി. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരുന്നു കമ്പനിയുടെ വില്‍പന നയം ക്രമീകരിച്ചിരുന്നത്. തുടര്‍ന്ന് മലയാളിയായ സുലൈമാന്‍ തലേന്ന് തന്നെ ദുബായ് മാളിലെ ഐഫോണ്‍ ഷോറൂമിലെത്തി കാത്തിരുന്നു. വരിയില്‍ ആദ്യം തന്നെ നില്‍ക്കുകയും ചെയ്തു. യു.എ.ഇയിലെ ആദ്യ ഐഫോം 11 പ്രോ മാക്‌സ് അങ്ങനെ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോണ്‍ 6 നാല് വര്‍ഷം പഴക്കമുള്ളതാണെന്നും അതിനാലാണ് പുതിയ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും സുലൈമാന്‍ പറഞ്ഞു.

പുതിയ ഫോണിന്റെ ക്യാമറ ഫീച്ചറുകളാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഫോണിന്റെ ഫീച്ചറുകളെല്ലാം തന്നെ വളരെ മികച്ചതായിരുന്നു. തുടര്‍ന്നാണ് എന്ത് കഷ്ടപ്പാട് സഹിച്ചും ആദ്യ ഫോണ്‍ സ്വന്തമാക്കണമെന്ന് തീരുമാനിച്ചതെന്നും സുലൈമാന്‍ വ്യക്തമാക്കി. ഉസ്‌ബെകിസ്ഥാന്‍ സ്വദേശിയായ ദാവ്‌റോണ്‍ ആണ് രണ്ടാമത് ഫോണ്‍ സ്വന്തമാക്കിയത്.ട്രിപ്പിള്‍ ലെന്‍സ് ക്യാമറയുമായി വിപണിയിലെത്തുന്ന ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേര്‍ഷന് 4219 ദിര്‍ഹം (ഏകദേശം 80,000രൂപ), 256 ജിബി വേര്‍ഷന് 4849 (ഏകദേശം 93,000 രൂപ), 512 ജിബി വേര്‍ഷന് 5699 ദിര്‍ഹം (ഏകദേശം 1,10,000 രൂപ) എന്നിങ്ങനെയാണ് വില.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions