Don't Miss

ലൈംഗിക ചൂഷണം തടയാന്‍ പുരോഹിത റോബോട്ടുകള്‍ : നിര്‍ദ്ദേശവുമായി കന്യാസ്ത്രീ

കത്തോലിക്ക സഭയ്ക്ക് അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടുകളെ പുരോഹിതരായി നിയമിക്കാമെന്ന് അഭിപ്രായപ്പെട്ട് മുതിര്‍ന്ന കന്യാസ്ത്രീ. കത്തോലിക്കാ കന്യാസ്ത്രീയും ദൈവശാസ്ത്രജ്ഞയുമായ ഫ്രാന്‍സിസ്‌കന്‍ സഭാംഗം ഡോ ഇലിയ ഡെലിയോ ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

മനുഷ്യര്‍ക്ക് പകരമായി റോബോട്ടുകള്‍ പുരോഹിതവൃത്തി കൈകാര്യം ചെയ്യുന്ന തരത്തില്‍ പൗരോഹിത്യത്തെ പുനര്‍ചിന്തനം ചെയ്യണം എന്നാണ് വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ട് പിഎച്ച്ഡിയുള്ള സിസ്റ്റര്‍ ഇലിയ ഡെലിയോ പറയുന്നത്.

വില്ലനോവ യൂണിവേഴ്‌സിറ്റിയിലെ ജോസഫിന്‍ സി. കോണലി എന്‍ഡോവ്ഡ് ചെയര്‍ ഓഫ് തിയോളജി സ്ഥാനം വഹിക്കുന്ന ഇലിയ ഡെലിയോ, പുരുഷ പുരോഹിതന്മാര്‍ സഭകളില്‍ 'പുരുഷാധിപത്' സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും റോബോട്ടുകളായ പുരോഹിതര്‍ക്ക് ഈ രീതി ഉണ്ടാവില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും ദൈവശാസ്ത്രത്തെയും ശാസ്ത്രത്തെയും കുറിച്ച് പ്രഭാഷണങ്ങള്‍ നടത്താറുള്ള ഡെലിയോ, 'മനുഷ്യാനന്തര പൗരോഹിത്യ'ത്തിലേക്ക് സഭ നീങ്ങണമെന്ന് പറയുന്നതിനുള്ള പ്രധാന കാരണം റോബോട്ടിക് പുരോഹിതന്മാര്‍ക്ക് ലൈംഗിക പീഡനം നടത്താന്‍ കഴിവില്ല എന്നതും ഇത്തരം പുരോഹിതന്മാര്‍ക്ക് ലിംഗഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതുമാണ്.

ഈ മാസം ആദ്യം ജപ്പാനിലെ ക്യോട്ടോയില്‍ 400 വര്‍ഷം പഴക്കമുള്ള ബുദ്ധക്ഷേത്രമായ കൊടൈജിയില്‍ മിന്ദര്‍ എന്ന പുതിയ റോബോട്ട് പുരോഹിതന്‍ പ്രസംഗം നടത്തിയിരുന്നു.

ജപ്പാനില്‍ ബുദ്ധമത ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ വര്‍ഷങ്ങളായി പെപ്പര്‍ എന്ന പേരുള്ള റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. നിസ്സെ ഇക്കോ കമ്പനിയാണ് പെപ്പര്‍ റോബോട്ടിനെ പ്രോഗ്രാം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ശവസംസ്കാര സേവന ബിസിനസിന്റെ ഭാഗമായി മന്ത്രങ്ങള്‍ ഉച്ചരിക്കുകയാണ് റോബോട്ടിന്റെ പ്രധാന ജോലി.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions