Don't Miss

വോട്ടെണ്ണെുന്നതിന് മുന്‍പേ ജോസ് ടോമിനെ എം.എല്‍.എയാക്കി ഫ്‌ളക്‌സും നോട്ടീസും; വിജയാഹ്ലാദത്തിന് ലഡുവും പടക്കവും


കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയം കേരളാ കോണ്‍സ്രിന്റെ മുഖത്തേറ്റ അടിയായി. പാലാ ആരൊക്കെ ശ്രമിച്ചാലും കൈവിട്ടുപോകില്ലെന്ന അമിത ആത്മവിശ്വാസം തന്നെയാണ് പരാജയത്തിന് അപ്പുറത്തേയ്ക്കുള്ള നാണക്കേടിന് കാരണമായിരിക്കുന്നത്.

ജോസ് ടോം പുലിക്കുന്നേല്‍ പരാജയപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കാണാതിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് ടോം പുലിക്കുന്നേലിന് വിജയാശംസകള്‍ നേര്‍ന്ന് ഫ്‌ളക്‌സുകള്‍ തയ്യാറാക്കുകയും വിജയം പങ്കുവെക്കാന്‍ ലഡ്ഡുവുമൊക്കെ തയ്യാറാക്കിയിരുന്നു.
'വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... നന്ദി... നന്ദി...' എന്ന വാചകത്തോടെയായിരുന്നു ഫ്‌ളക്‌സ്. 'മനസില്‍ മായാതെ എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.എം മാണി സാറിന്റെ പിന്‍ഗാമി നിയുക്ത പാലാ എംഎല്‍എ അഡ്വ.ജോസ് ടോമിന് അഭിനന്ദനങ്ങള്‍' എന്നും ഫ്‌ളക്‌സിലുണ്ട്. കൂടാതെ മണ്ഡലത്തിലെ പല പരിപാടികളിലും തയാറാക്കിയ നോട്ടീസിലും എംഎല്‍എ അഡ്വ.ജോസ് ടോം എന്നായിരുന്നു.

കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ സംസ്ഥാന ക്യാംപിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യത്തില്‍ ജോസ് ടോമിനെ എം.എല്‍.എ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

നേരത്തെ പാലായിലെ യു.ഡി.എഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് യു.ഡി.എഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions