കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയാണ് പുതുക്കിയ നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കനത്ത പിഴയും തടവുശിക്ഷ ഉള്‍പ്പെടെയാണ് അവ. എന്നിട്ടും കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ പണി വാങ്ങിയിരിക്കുകയാണ് ഒരു രക്ഷകര്‍ത്താവ്.
'ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഷാനു എന്ന എട്ടുവയസ്സുകാരന്‍ അച്ഛന്റെ ഇരുചക്രവാഹനത്തില്‍ കുതിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹീറോ ബൈക്കിന്റെ ഇരുവശങ്ങളിലും പാല്‍പാങ്ങ്രളും തൂക്കി റോഡിലൂടെ പാഞ്ഞുപോകുന്ന കുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും കുട്ടി ധരിച്ചിട്ടില്ലെന്നും വ്യക്തമാണ്. ബ്രേക്കില്‍ പോലും കാല്‍ എത്താതെ കുട്ടി പാഞ്ഞുപോകുന്ന വീഡിയോയ്ക്ക് ഞെട്ടലോടെയാണ് പലരും പ്രതികരിച്ചിരിക്കുന്നത്.