മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്കും വന്നതായി ധനമന്ത്രി ടിഎം തോമസ് ഐസക്.2018 ലെ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് വന്ന 6.31 കോടി രൂപയുടെ 578 ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി അറിയിച്ചു.
തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ കിട്ടിയത് 5 കോടി 80 ലക്ഷം രൂപയാണ്. ഇനിയും 331 വണ്ടി ചെക്കുകളില്‍ തീര്‍പ്പാകാന്‍ ബാക്കിയുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വന്ന ചെക്കുകളാണ് പണമില്ലാതെ മടങ്ങിയത്. പ്രളയത്തിന്റെ ധനസഹായവും പുനര്‍ നിര്‍മാണവും ഇനിയും എങ്ങുമെത്തിയിട്ടില്ല .