Don't Miss

എംഎല്‍എ എല്‍ദോ വിവാഹിതനാവുന്നു; വധു ഡോക്ടറാണ്


കേരള നിയമസഭയിലെ അവിവാഹിതരുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടാകുന്നു. റോജി എം. ജോണിനെയും കോവൂര്‍ കുഞ്ഞുമോനെയും 'സമ്മര്‍ദ്ദത്തിലാഴ്ത്തി' മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനാവുകയാണ്. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് വിവാഹം. കഴി​ഞ്ഞ ഞായറാഴ്ചയായി​രുന്നു വിവാഹ നി​ശ്ചയം. വധു ആയുര്‍വേദ കണ്ണു ഡോക്ടര്‍ ആയ ആഗി മേരി. സ്വന്തം മണ്ഡലത്തി​ലെ വോട്ടര്‍ തന്നെ.

കഴി​ഞ്ഞ ജനുവരി​യി​ല്‍ കല്ലൂര്‍ക്കാട്ടെ ആഗി​യുടെ ക്ലിനിക് ഉദ്ഘാടനം ചെയ്യാന്‍ പോയതാണ് എല്‍ദോ. ഡോക്ടറെ കണ്ടമാത്രയില്‍ ഇഷ്ടപ്പെട്ടു. പ്രണയത്തി​നൊന്നും നി​ന്നി​ല്ലെന്ന് എല്‍ദോ പറയുന്നു. യാക്കോബായക്കാരനായ എല്‍ദോ റോമന്‍ കത്തോലി​ക്കാ വി​ഭാഗക്കാരായ പെണ്‍​വീട്ടുകാരോട് കാര്യം പറഞ്ഞു. കല്യാണം നി​ശ്ചയി​ച്ചു.

മണ്ണാംപറമ്പി​ല്‍ അഗസ്റ്റി​ന്റെയും മേരി​യുടെ ഏകമകളാണ് 29 കാരി​യായ ആഗി​. പാരമ്പര്യമായി​ ആയുര്‍വേദ നേത്രരോഗ ചി​കി​ത്സകരാണ് ആഗി​യുടെ കുടുംബം. വാഴക്കുളത്തെ സ്വന്തം ആയുര്‍വേദ ക്ലിനിക്കും കല്ലൂര്‍ക്കാട് തുടങ്ങി​യ ചെറി​യ ആശുപത്രി​യും ആഗി ഭംഗി​യായി​ നടത്തി​വരി​കയാണെന്ന് ബി​.എക്കാരനായ എല്‍ദോ പറയുന്നു.

തൃക്കളത്തൂര്‍ മേപ്പുറത്ത് അബ്രഹാമി​ന്റെ ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എല്‍ദോ. രണ്ടു ചേച്ചിമാരുടെയും വി​വാഹം കഴി​ഞ്ഞു​. എല്‍ദോയെ കല്യാണം കഴി​പ്പി​ക്കാനുള്ള ഇവരുടെ ശ്രമം ഇതുവരെ ഫലി​ച്ചി​രുന്നി​ല്ല. എല്‍ദോയുടെ തി​രക്കുകള്‍ക്കി​ടയി​ലും വി​വാഹ ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. ചെറി​യവീട് ചെറുതായി​ പുതുക്കി​പ്പണി​തു. മരത്തി​ന്റെ മേല്‍ക്കൂര​ ഇരുമ്പാക്കി​ മാറ്റി​ ഓട് വീണ്ടും മേഞ്ഞു.

കമ്മ്യൂണി​സ്റ്റുകാരന് യോജി​ച്ച രീതി​യി​ലാകും വി​വാഹം. പള്ളി​യി​ലെ ചടങ്ങി​നുശേഷം മൂവാറ്റുപുഴയി​ല്‍ സൗകര്യപ്രദമായി​ എത്താനാകുന്ന വേദി​യില്‍ വൈകി​ട്ട് ചായസത്കാരം ഉണ്ടാകും. മറക്കാനാവാത്ത ആയി​രക്കണക്കി​ന് പേരുകളുണ്ട്. കഷ്ടപ്പാടി​ന്റെ വഴി​കളി​ല്‍ ഒപ്പം നടന്നവര്‍ , കൈപി​ടി​ച്ച് കയറ്റി​യവര്‍ , കണ്ണുനീര്‍ തുടച്ചവര്‍... ജീവി​തത്തി​ലെ സുപ്രധാന ദി​നത്തി​ല്‍ അവരുടെയൊക്കെ സാന്നി​ദ്ധ്യം തനി​ക്ക് വി​ലപ്പെട്ടതാണ് എന്ന് എല്‍ദോ പറയുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions