Don't Miss

കൊല്ലത്ത് രണ്ട് വയസുകാരിക്ക് പീഡനം : സഹോദരന്‍ അറസ്റ്റില്‍

കൊല്ലം : കൊല്ലത്ത് രണ്ട് വയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. പോസ്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിത സേനാ അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്. മാലിന്യം ശേഖരിക്കാന്‍ വീട്ടില്‍ എത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ടാണ് വീടിന് അകത്തേക്ക് എത്തിയത്. കതക് തുറക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.

തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. ഇവര്‍ വന്ന് വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ രണ്ട് വയസ്സുകാരിയെ അവശനിലയിലാണ് കണ്ടത്. ഈ സമയം സഹോദരന്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും തടഞ്ഞ് വീട്ടില്‍ ഇരുത്തിയ ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെയും വിളിച്ച് വരുത്തി കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

മോഷണക്കേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ ആയിരുന്നു അറസ്റ്റിലായ സഹോദരന്‍. ഇയാളുടെ വയസ്സ് സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വയസ്സ് തെളിയിക്കാനുള്ള പരിശോധനകള്‍ക്കായി മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions