കല്യാണ ഫോട്ടോഷൂട്ട് എങ്ങനയൊക്കെ വൈറലാക്കാമെന്നാണ് ഇപ്പോഴത്തെ പരീക്ഷണം. ഇതിനായി എന്ത് സാഹസത്തിനും വരനും വധുവും ഫോട്ടോഗ്രാഫര്‍മാരും റെഡിയാണ്. മൂങ്ങ കിടക്കുന്നതു പോലെ മരത്തിനു മുകളില്‍ തലകീഴായി കിടന്നു കൊണ്ട് മലയാളി ഫോട്ടോഗ്രാഫര്‍ എടുത്ത കല്യാണ ചിത്രം അന്താരാഷ്‌ട്ര തലത്തില്‍വരെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ റൂമിലും ബാത്ത് റൂമിലും വച്ചെടുത്ത റൊമാന്റിക് ഫോട്ടോഷൂട്ടും അടുത്തിടെ വൈറലായിരുന്നു.
ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സാഹസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ. ചെറിയാനും അനിഷയുടേയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പാടത്തെ ചെളിയില്‍ കിടന്നുരുണ്ടാണ് ഇരുവരുടേയും പരീക്ഷണ ഫോട്ടോഷൂട്ട്. ദേഹമാസകലം ചെളിയില്‍ പൊതിഞ്ഞുള്ള റൊമാന്റിക് ചിത്രങ്ങളാണ് ഹൈലൈറ്റ്.
വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫിയില്‍ എന്നും പുതുമ തേടുന്ന ബിനു സീന്‍സാണ് പുതുമയുള്ള വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചെയ്തത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്.
