34,000 അടി ഉയരെ വിമാനത്തില്‍ ഒരു ഓസീസ്-കിവീസ് വിവാഹം
കാന്‍ബറ: വിവാഹം ഏതൊക്കെ രീതിയില്‍ വ്യത്യസ്തമാക്കാം എന്ന ചിന്തയിലാണ് വധൂവരന്മാര്‍ . കടലിനടിയിലും ആകാശത്തുവച്ചുമൊക്കെ ദമ്പതികള്‍ വിവാഹിതരായത് കേട്ടിട്ടുണ്ട്. എന്നാല്‍ 34,000 അടി ഉയരത്തില്‍ വിമാനത്തില്‍ വിവാഹം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് ഒരു ജോഡി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലന്റ് സ്വദേശി കാതി വാലിയന്റുമാണ് 34000 അടി ഉയരത്തില്‍ വിമാനത്തില്‍ വച്ച് വിവാഹിതരായത്.
ഓസ്‌ട്രേലിയയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്കുള്ള വഴിമധ്യേ ജെറ്റ്‌സ്റ്റാര്‍ എയര്‍വേയ്‌സില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോള്‍ തന്നെ വിമാനത്തില്‍ വച്ച് വിവാഹം കഴിക്കാനുള്ള അനുമതിയും ദമ്പതികള്‍ നേടിയിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും ഇടയില്‍ ആകാശത്ത് വച്ച് ദമ്പതികള്‍ വിവാഹിതരാവുകയായിരുന്നു.
ടസ്മാര്‍ സമുദ്രത്തിന് മുകളില്‍ എത്തിയപ്പോഴായിരുന്നു വിവാഹം. ദമ്പതികളുടെ വിവാഹ വിഡിയോ ജെറ്റ്‌സ്റ്റാര്‍ എയര്‍വേയ്‌സ് ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ദമ്പതികളുടെ ആഗ്രഹം. ഞങ്ങള്‍ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു. ടസ്മാര്‍ സമുദ്രത്തിന് മുകളില്‍ 34000 അടി മുകളില്‍ വച്ച് ജെറ്റ്സ്റ്റാര്‍ വിമാനത്തില്‍ വച്ച് ലോകത്തില്‍ ആദ്യമായി വിവാഹിതരായ ദമ്പതികളാണ് കാതിയും ഡേവിഡും'. എന്ന അടിക്കുറിപ്പോടെയായിരുന്നു ജെറ്റ്‌സ്റ്റാര്‍ വീഡിയോ പങ്കുവെച്ചത്. ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ ആശംസകളുമായി രംഗത്തെത്തി. വീഡിയോ